റിലീസ് ദിനം ബോക്സ് ഓഫീസ് തകർത്ത് ‘ദസറ’; ഒറ്റ ദിവസം കൊണ്ട് നേടിയത് 38 കോടിക്കുമേൽ

ഹൈദരാബാദ്‌:നാനിയുടെ മാസ് ആക്ഷൻ എന്റർടെയ്നർ ‘ദസറ’യ്ക്ക് ആഗോളതലത്തിൽ വൻസ്വകാര്യതയാണ് ലഭിക്കുന്നത്. ഇന്നലെ റിലീസ് ചെയ്ത ചിത്രം ഒറ്റ ദിവസം കൊണ്ട് ആഗോള തലത്തിൽ നേടിയത് 38 കോടിക്കുമേൽ കളക്ഷനാണ്. ചിത്രം ഇതിനോടകം തന്നെ ബ്ലോക്ക്ബസ്റ്റർ ചാർട്ടിലേക്ക് ഇടംപിടിക്കാൻ തയ്യാറെടുത്തു കഴിഞ്ഞു.

ഇന്ത്യയിൽ ഈ വർഷത്തെ ഏറ്റവും വലിയ ഓപ്പണിംഗ് കളക്ഷൻ നേടുന്ന തെന്നിന്ത്യൻ ചിത്രമായി മാറുകയാണ് ദസറ. ഒപ്പം നാനി നായകനാകുന്ന ആദ്യ ചിത്രമാണ് ഇങ്ങനെയൊരു നേട്ടം കൈവരിക്കുന്നത്. പ്രീമിയറുകൾ ഉൾപ്പെടെ യുഎസ്എയിൽ മാത്രം ആദ്യ ദിവസം തന്നെ ചിത്രം 10 ലക്ഷം ഡോളറിലേക്കാണ് ദസറ കുതിച്ചിരിക്കുകയാണ്.

നാനിയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് സിനിമയിലേത് എന്നാണ് പ്രേക്ഷകർ ഒറ്റ സ്വരത്തിൽ അഭിപ്രായപ്പെടുന്നത്. നായിക കഥാപാത്രത്തെ അവതരിപ്പിച്ച കീർത്തി സുരേഷിന്റെ പ്രകടനത്തിനും ഏറെ പ്രശംസ ലഭിക്കുന്നുണ്ട്. ശ്രീകാന്ത് ഒഡെലയാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിൽ ഷൈൻ ടോം ചാക്കോയാണ് വില്ലൻ വേഷമാണ് കൈകാര്യം ചെയ്തിരിക്കുന്നത്.

കൽക്കരി ഖനികളിൽ ജോലി ചെയ്യുന്ന ആളുകളുടെ പശ്ചാത്തലത്തിലാണ് സിനിമ കഥ പറയുന്നത്. സായ് കുമാറും മറ്റൊരു വില്ലനാണ്. ധീക്ഷിത് ഷെട്ടി, സമുദ്രക്കനി, സറീന വഹാബ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകൂരിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News