24.3 C
Kottayam
Saturday, June 6, 2026

ഒമിക്രോണ്‍: 40-നും അതിനുമുകളിലും പ്രായമുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ ശുപാര്‍ശ

Must read

ന്യൂഡൽഹി: 40 വയസ്സിനും അതിനു മുകളിലും പ്രായമുള്ളവർക്ക് കോവിഡ് 19 പ്രതിരോധ വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകുന്ന കാര്യം പരിഗണിക്കണമെന്ന് കേന്ദ്രസർക്കാരിന് ശുപാർശ നൽകി ഇന്ത്യൻ സാർസ് കൊവ് 2 ജെനോമിക്സ് കൺസോർഷ്യം(ഐ.എൻ.എസ്.എ.സി.ഒ.ജി.).

കൊറോണ വൈറസിന്റെ ജനിതക വ്യതിയാനങ്ങളെ കുറിച്ച് പഠിക്കുന്ന 28 ലാബോട്ടറികളുടെ കൺസോർഷ്യമാണ് ഐ.എൻ.എസ്.എ.സി.ഒ.ജി. കൊറോണ വൈറസിന്റെ ഏറ്റവും പുതിയ വകഭേദം ഒമിക്രോൺ ആശങ്ക സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് ഐ.എൻ.എസ്.എ.സി.ഒ.ജിയുടെ ശുപാർശ. രാജ്യത്ത് ഇതുവരെ രണ്ടുപേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുള്ളത്.

ഇതുവരെ വാക്സിൻ സ്വീകരിക്കാത്തതും എന്നാൽ ജാഗ്രത പാലിക്കേണ്ടവരും ഉൾപ്പെട്ട വിഭാഗത്തിന് വാക്സിൻ നൽകുക, നാൽപ്പതു വയസ്സിനും അതിനു മുകളിലും പ്രായമുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകുക എന്നീ ശുപാർശകളാണ് സർക്കാരിന് മുന്നിൽ സമർപ്പിച്ചിട്ടുള്ളത്. രോഗം ഗുരുതരമാകുന്നതിനെ തടഞ്ഞേക്കുമെങ്കിലും ഇതിനകം സ്വീകരിച്ച വാക്സിനുകളിൽനിന്നുള്ള, കുറഞ്ഞ അളവിലുള്ള ന്യൂട്രലൈസിങ് ആന്റിബോഡികൾക്ക് ഒമിക്രോണിനെ പ്രതിരോധിക്കാൻ സാധിച്ചേക്കില്ല. അതിനാൽ രോഗബാധിതരാകാൻ കൂടുതൽ സാധ്യതയുള്ളവരെയും രോഗബാധിതരുമായി അടുത്ത സമ്പർക്കം പുലർത്തുന്നവർക്കും വേണം പ്രഥമ പരിഗണന നൽകാനെന്നും കൺസോർഷ്യം പ്രതിവാര ബുള്ളറ്റിനിൽ വ്യക്തമാക്കി.

ഒമിക്രോൺ സാന്നിധ്യം നേരത്തെ കണ്ടെത്തുന്നതിന് ജീനോമിക് സർവൈലൻസ് നിർണായകമാണെന്നും കൺസോർഷ്യം വിലയിരുത്തി. ഒമിക്രോൺ സ്ഥിരീകരിച്ച സ്ഥലങ്ങളിൽനിന്നും അവിടേക്കുമുള്ള യാത്രകൾ, ഒമിക്രോൺ ബാധിത മേഖലകളുമായി ബന്ധമുള്ള കോവിഡ് പോസിറ്റീവ് വ്യക്തികളുടെ സമ്പർക്കപ്പട്ടികയിലുള്ളവരെ കണ്ടെത്തൽ എന്നിവ ശക്തിപ്പെടുത്തണമെന്നും കൺസോർഷ്യം നിർദേശിച്ചു. കൂടാതെ പരിശോധനകൾ ശക്തിപ്പെടുത്തണമെന്നും കൺസോർഷ്യം പ്രതിവാര ബുള്ളറ്റിനിൽ വ്യക്തമാക്കി.

- Advertisement -

ചില പ്രായവിഭാഗത്തിൽപ്പെട്ടവർക്ക് ബൂസ്റ്റർ ഡോസുകൾ നൽകുന്ന കാര്യത്തിൽ അമേരിക്കയും ബ്രിട്ടനും ഇതിനകം തന്നെ തീരുമാനം കൈക്കൊണ്ടു കഴിഞ്ഞു. രോഗത്തിൽനിന്നുള്ള മികച്ച സംരക്ഷണത്തിന്, പ്രായപൂർത്തിയായതും വാക്സിന്റെ രണ്ടു ഡോസും സ്വീകരിച്ചതുമായ വ്യക്തികൾ ബൂസ്റ്റർ ഡോസ് എടുക്കണമെന്ന് അമേരിക്കയിലെ പ്രമുഖ പകർച്ചവ്യാധി വിദഗ്ധൻ ആന്റണി ഫൗസി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

Popular this week