24.8 C
Kottayam
Sunday, June 7, 2026

റിസപ്ഷനിസ്റ്റിന്റെ കൊലപാതകം: പ്രതിയുടെ അച്ഛനെ ബിജെപിയിൽ നിന്ന് പുറത്താക്കി, റിസോർട്ടിന് തീയിട്ടു

Must read

ന്യൂഡല്‍ഹി: ബിജെപി നേതാവിന്റെ മകന്‍ റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റായ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഉത്തരാഖണ്ഡില്‍ പ്രതിഷേധം വ്യാപിക്കുന്നു. ഇതോടെ പ്രതിയുടെ അച്ഛനേയും സഹോദരനേയും ബിജെപി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. മുതിര്‍ന്ന ബിജെപി നേതാവും മുന്‍ മന്ത്രിയുമായ വിനോദ് ആര്യ, സഹോദരന്‍ അങ്കിത് ആര്യ എന്നിവരെയാണ് പുറത്താക്കിയത്. വിനോദ് ആര്യയുടെ മകനും പ്രതിയുമായ പുല്‍കിത് ആര്യയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പുല്‍കിത് അടക്കം മൂന്ന് പേരാണ് കൊലപാതകത്തില്‍ പ്രതികളായിട്ടുള്ളത്.

പുല്‍കിതിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റാണ് കൊല്ലപ്പട്ട 19-കാരി. കൊലപാതകത്തെ തുടര്‍ന്നുള്ള പ്രതിഷേധത്തിനിടെ കഴിഞ്ഞ ദിവസം റിസോര്‍ട്ടിന്റെ ചില ഭാഗങ്ങള്‍ അധികൃതര്‍ പൊളിച്ചിരുന്നു. രോഷം അടങ്ങാതെ നാട്ടുകാര്‍ ഇന്ന് റിസോര്‍ട്ടിന് തീയിട്ടു.

സ്ഥലം എംഎല്‍എക്കെതിരെയും പ്രതിഷേധമുണ്ടായി. ബിജെപി എംഎല്‍എ രേണു ബിഷ്ടിനെ തടഞ്ഞുവെച്ച പ്രതിഷേധക്കാര്‍ അവരുടെ കാറ് തകര്‍ത്തു. ഏറെ പാടുപെട്ടാണ് പ്രതിഷേധക്കാര്‍ക്കിടയില്‍ നിന്ന് എംഎല്‍എയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷിച്ചെടുത്തത്.

ഉത്തരഖാണ്ഡിലെ പൗരി ജില്ലയിലുള്ള പുല്‍കിതിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍ വെച്ചാണ് 19-കാരി കൊല്ലപ്പെട്ടത്. തിങ്കളാഴ്ചയാണ് പെണ്‍കുട്ടിയെ കാണാതായെന്ന പരാതി പോലീസിന് ലഭിച്ചത്. പുല്‍കിതും റിസോര്‍ട്ടിലെ രണ്ടു ജീവനക്കാരും ചേര്‍ന്ന് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയെന്ന് അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി. മൂന്ന് പേരേയും പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

- Advertisement -

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് അധികൃതര്‍ റിസോര്‍ട്ട് ഒറ്റരാത്രികൊണ്ട് പൊളിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം ഒരു കനാലില്‍ നിന്ന് കണ്ടെടുത്തത്. പ്രതിയുടെ പിതാവ് ഭരണകക്ഷിയായ ബിജെപിയിലെ പ്രധാനി ആയതുകൊണ്ട് അന്വേഷണത്തില്‍ പോലീസ് നിഷ്‌ക്രിയത്വം കാണിക്കുന്നുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. പുല്‍കിതിന്റെ പിതാവ് വിനോദ് ആര്യ മന്ത്രിസ്ഥാനത്തിന് തുല്യമായ ബോര്‍ഡ് ചെയര്‍മാന്‍ പദവി വഹിച്ചിട്ടുണ്ട്. സഹോദരന്‍ അങ്കിത് സംസ്ഥാന ഒബിസി കമ്മീഷന്റെ ഉപാധ്യക്ഷനാണ്.

- Advertisement -

19-കാരിയെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിപ്പിച്ചതായും ഇതിന് വഴങ്ങാതായതോടെയാണ് കൊലപാതകമെന്നുമാണ് പരാതി. എന്നാല്‍ ഇക്കാര്യത്തില്‍ പോലീസ് സ്ഥിരീകരണം നല്‍കിയിട്ടില്ല. പുല്‍കിത് ആര്യയെ കൂടാതെ റിസോര്‍ട്ട് മാനേജര്‍ സൗരഭ് ഭാസ്‌കര്‍, അസി.മാനേജര്‍ അങ്കിത് ഗുപ്ത എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. ചോദ്യംചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.

ഇന്നലെ ഇവരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനിടെ നാട്ടുകാര്‍ പോലീസ് വാഹനം വളയുകയും പ്രതികളെ മര്‍ദിക്കുകയും ചെയ്തിരുന്നു.

ഇതിനിടെ പോലീസിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. 18-ാം തീയതി പെണ്‍കുട്ടിയെ കാണാതായിട്ടും പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 21-നാണെന്നും ഇതെന്തുകൊണ്ടാണെന്നും കോണ്‍ഗ്രസ് ചോദിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week