നവജാത ശിശുവിനെ തട്ടികൊണ്ടു പോയ സംഭവം,അനുമോദന പ്രവാഹം,തിരക്കൊഴിയാതെ രക്ഷകര്‍

കോട്ടയം:മെഡിക്കല്‍ കോളജ് പ്രസവവാര്‍ഡില്‍ നിന്നും തട്ടികൊണ്ടു പോയ നവജാത ശിശുവിനെ ഉടന്‍ കണ്ടെത്തി രക്ഷിതാക്കളെ ഏല്പിച്ച സംഭവത്തില്‍, പ്രവര്‍ത്തിച്ച ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കും,പോലീസിനെ സഹായിച്ച വ്യക്തിക്കള്‍ക്കും അനുമോദന പ്രവാഹം നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി സംഘടനകളാണ് സമ്മാനങ്ങളും ഉപഹാരങ്ങളുമായി എത്തുന്നത്.

ഗാന്ധിനഗര്‍ എസ് എച്ച് ഒ കെ ഷിജി, എസ് ഐ റെനീഷ്, എ എസ് ഐ അരവിന്ദ്കുമാര്‍, പ്രതിയെ പിടികൂടുവാന്‍പോലിസിനെ സഹായിച്ച ടാക്‌സി ഡ്രൈവര്‍ അലക്‌സ് സെബാസ്റ്റ്യന്‍, ഹോട്ടല്‍ ഫ്‌ലോറല്‍ പാര്‍ക്കിന്റെ മാനേജര്‍ സാബു സിറിയക്ക് പി റിസപ്ഷനിസ്റ്റ് എലിസബത്ത് നിമ്മി എന്നിവരാണ് ആദരവേറ്റുവാങ്ങിയത്.കേരള പോലീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ ഡിവൈഎസ്പി ജെ സന്തോഷ് കുമാര്‍ മെമന്റോ നല്‍കി ആദരിച്ചു. പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള മെമന്റോ, ഗാന്ധിനഗര്‍ സ്റ്റേഷന്റെ പേരില്‍ നല്‍കിയാണ് കേരള പോലീസ് അസോസിയേഷന്‍ ആദരിച്ചത്.

കെ പി എ ജില്ലാ പ്രസിഡന്റ് ബിനു കെ ഭാസ്‌കര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ റ്റി അനസ്, ഗാന്ധിനഗര്‍ എസ് എച്ച് ഒ കെ ഷിജി, സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗം അജേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

വ്യാപാരി വ്യവസായ സമിതി മെഡിക്കല്‍ കോളേജ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു ഉദ്ഘാചനം ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News