കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത്‌ റൊമേനിയക്കാരായ രണ്ട് 14 വയസ്സുകാര്‍; ജനം തെരുവില്‍ ഇറങ്ങിയതോടെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ കലാപം

കൗമാരക്കാരിയെ റേപ്പ് ചെയ്ത് റൊമേനിയക്കാരായ രണ്ട് 14 വയസ്സുകാര്‍; ജനം തെരുവില്‍ ഇറങ്ങിയതോടെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ കലാപം

ഡബ്ലിന്‍: നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ബാലിമിന നഗരത്തിലെ തെരുവുകളില്‍ പ്രതിഷേധവുമായി ആളുകള്‍ ഇറങ്ങിയപ്പോള്‍ അത് കാലാപമായി മാറി. രണ്ടാം ദിവസവും കലാപവും അക്രമങ്ങളും തുടരുകയാണ്. റയട്ട് പോലീസ് രംഗത്തിറങ്ങിയിട്ടുണ്ട്. മൂന്നോറോളം വരുന്ന യുവാക്കള്‍ തെരുവിലിറങ്ങി പോലീസുകര്‍ക്കെതിരെ പെട്രോള്‍ ബോംബുകള്‍ എറിയുകയും, ജനലുകള്‍ തകര്‍ക്കുകയും, കാറുകള്‍ കത്തിക്കുകയും ചെയ്തു. ഹാരിവില്ലി ഭാഗത്താണ് കലാപം കൂടുതല്‍ രൂക്ഷമായിരിക്കുന്നത്. തിങ്കളാഴ്ച 2500 ഓളം പേര്‍ പങ്കെടുത്ത സമാധാനപരമായ ഒരു പ്രതിഷേധത്തിനൊടുവിലാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.

ന്യൂടൗണ്‍അബെ, കാരിക്ക്‌ഫെര്‍ഗസ്, നോര്‍ത്ത് ബെല്‍ഫാസ്റ്റ് എന്നിവിടങ്ങളില്‍ നിന്നും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 14 വയസ്സുള്ള രണ്ട് ആണ്‍കുട്ടികള്‍, ഒരു കൗമാരക്കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിന്റെ തുടര്‍ന്ന് അറസ്റ്റിലായിരുന്നു. ജൂണ്‍ 7 ന് നടന്ന ഈ സംഭവം പുറത്തു വന്നതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധവും കലാപവും ആരംഭിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News