24.2 C
Kottayam
Saturday, June 6, 2026

ഒരുമാസം പോലും തികഞ്ഞില്ല, റബേക്കയും ശ്രീജിത്തും രണ്ടു വഴിയ്ക്ക്…വാര്‍ത്തയ്ക്ക് പിന്നിലെ സത്യം

Must read

കൊച്ചി:മലയാളി കുടുംബപ്രേക്ഷകരുടെ ഇഷ്ട പരമ്പര കസ്തൂരിമാനിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് റബേക്ക സന്തോഷ്. ഇന്നും കാവ്യ എന്ന കഥാപാത്രത്തെ മറക്കാൻ മലയാളികൾക്ക് സാധിച്ചിട്ടില്ല. മോഡലിങിലും സജീവമായ റബേക്ക അടുത്തിടെയാണ് വിവാഹിതയായത്. സംവിധായകൻ ശ്രീജിത്ത് വിജയനെയാണ് റബേക്കയുടെ നായകനായി ജീവിതത്തിലേക്ക് എത്തിയത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 14 പ്രണയ ദിനത്തിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം നടന്നത്. ശേഷം നവംബറിലാണ് ഇരുവരും കുടുംബ ജീവിതത്തിലേക്ക് കൈപിടിച്ചത്. സോഷ്യൽമീഡിയ ആഘോഷമാക്കിയ വിവാഹമായിരുന്നു ഇവരുടേത് .

അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിൽ എറണാകുളത്തെ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ചായിരുന്നു റബേക്കയും ശ്രീജിത്തും വിവാഹിതരായത്. സലിംകുമാർ അടക്കമുള്ള താരങ്ങൾ വിവാഹ ചടങ്ങിൽ പങ്കെടുത്തതും ശ്രദ്ധേയമായി.

ഇപ്പോൾ ശ്രീജിത്ത് റബേക്കയുടെ ഒരു പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്. ഒരു കാർ യാത്രയ്ക്കിടെ പകർത്തിയ രസകരമായ വീഡിയോയാണ് ശ്രീജിത്തും റബേക്കയും സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ക്രിസ്മസിന് എക്സ്ചേഞ്ച് ഓഫറുണ്ടോ എന്ന് റബേക്കയോട് ശ്രീജിത്ത് ചോദിക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. അറിയില്ല അന്വേഷിക്കണം എന്നായിരുന്നു റബേക്കയുടെ മറുപടി.

- Advertisement -

ഫോണിൽ കളിച്ചുകൊണ്ടിരിക്കുന്ന റബേക്കയോട് വീണ്ടും വീണ്ടും ശ്രീജിത്ത് എക്സ്ചേ‍ഞ്ച് ഓഫറുകളെ കുറിച്ച് ചോദിക്കുമ്പോൾ അവസാനം റബേക്ക എന്ത് മാറ്റിയെടുക്കാനാണ് ഓഫറുകളെ കുറിച്ച് തിരക്കുന്നത് എന്ന് ചോദിക്കുന്നുണ്ട്. ‘നിന്നെ മാറ്റിയെടുക്കാനാണ്’ എന്നാണ് ശ്രീജിത്ത് പൊട്ടിച്ചിരിച്ചുകൊണ്ട് റബേക്കയ്ക്ക് മറുപടി നൽകുന്നത്.

- Advertisement -

സി​ഗ്നലിലാണ് കാർ നിർത്തിയിരിക്കുന്നത് എന്നത് കൊണ്ട് മാത്രം ഇപ്പോൾ മറുപടി ഒന്നും നൽകുന്നില്ലെന്നാണ് ശ്രീജിത്തിന്റെ ഉത്തരം കേട്ട ശേഷം റബേക്ക പറഞ്ഞത്. തന്നെ ‘ചതിച്ചതാണ് എന്ന് കുറിച്ചുകൊണ്ടാണ് റീലായി വീഡിയോ സോഷ്യൽമീഡിയയിൽ റബേക്ക പങ്കുവെച്ചു. തമാശയായി താരങ്ങൾ ചെയ്ത വീഡിയോ നിമിഷനേരം കൊണ്ട് തന്നെ വൈറലായി മാറുകയും ചെയ്തു..

എന്നാൽ, ഈ വീഡിയോ സോഷ്യൽ ഏറ്റെടുത്തതോടു കൂടി പല ഓൺലൈൻ മാധ്യമങ്ങളും ഈ വാക്കുകളെ വളച്ചൊടിച്ചു പ്രചരിപ്പിച്ചു. ഇത്രയും രസകരമായ ജീവിത അനുഭവം പങ്കുവച്ച റബേക്കയ്ക്ക് കിട്ടിയ എട്ടിന്റെ പണിയായിട്ടാണ് ഇപ്പോഴിതിനെ പ്രേക്ഷകർ പോലും കാണുന്നത്. എന്നാൽ, ആരാധകരും വീഡിയോയ്‌ക്കെതിരെ പല പോസ്റ്റുകളും ഇടുന്നുണ്ട്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week