29.3 C
Kottayam
Monday, June 8, 2026

‘ഞങ്ങൾക്കാെപ്പവും ‍ഡാൻസ് ചെയ്യെന്ന് മെസേജ്; സാനിയക്കും ദിൽഷയ്ക്കുമൊപ്പം ഡാൻസ് ചെയ്യുന്നതിന് കാരണം’; റംസാൻ

Must read

കൊച്ചി:ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ നിരവധി ഡാൻസർമാരാണ് പ്രശസ്തി നേടിയത്. കുക്കു, റംസാൻ, സാനിയ ഇയപ്പൻ, ദിൽഷ പ്രസന്ന തുടങ്ങി കഴിവുറ്റ ഡാൻസർമാരുടെ ഒരു നിര തന്നെ ഷോയിലൂടെ ലൈം ലൈറ്റിലേക്ക് കടന്ന് വന്നു. ഇതിൽ പലരും ഇന്ന് സിനിമകളിലും തിളങ്ങുന്നു. ഷോയിലൂടെ വൻ പ്രശസ്തി നേടിയ ‍ഡാൻസറാണ് റംസാൻ മുഹമ്മദ്.

റംസാൻ അവതരിപ്പിച്ച മിക്ക ഡാൻസുകളും വൈറലായിരുന്നു. ഭീഷ്മ പർവം എന്ന സിനിമയിലും റംസാൻ അടുത്തിടെ ചെറിയൊരു വേഷം ചെയ്തു. സിനിമയിലെ ഹിറ്റ് ഡാൻസ് നമ്പറിലാണ് റംസാൻ അഭിനയിച്ചത്. ബി​ഗ് ബോസിൽ മത്സരാർതഥിയായും റംസാനെത്തിയിരുന്നു.

അടുത്തിടെയായി റംസാന്റെ മിക്ക ഡാൻസ് വീഡിയോകളും സോഷ്യൽ മീഡിയയിൽ ഹിറ്റാവാറുണ്ട്. ദിൽഷ പ്രസന്ന, സാനിയ ഇയപ്പൻ എന്നിവർക്കൊപ്പമാണ് റംസാൻ കൂടുതൽ ഡാൻസ് ചെയ്തിട്ടുള്ളത്, റംസാൻ-ദിൽഷ കോംബോയിൽ വരുന്ന ഡാൻസിന് ഇന്ന് ഏറെ ആരാധകരുണ്ട്.

ഇപ്പോഴിതാ ദിൽഷയ്ക്കും സാനിയക്കും ഒപ്പം കൂടുതൽ ഡാൻസ് ചെയ്യുന്നതിനെ പറ്റി സംസാരിച്ചിരിക്കുകയാണ് റംസാൻ. മൈൽസ്റ്റോൺ മേക്കേർസിനോടാണ് പ്രതികരണം.

- Advertisement -

സാനിയക്കും ദിൽഷയ്ക്കുമൊപ്പം മാത്രമേ ഡാൻസ് ചെയ്യൂ, ഞങ്ങൾക്കൊപ്പം ചെയ്യില്ലേ എന്ന് ആരെങ്കിലും ചോദിക്കാറുണ്ടോ എന്ന ചോ​ദ്യത്തിന് മറുപടി നൽകുകയായിരുന്നു റംസാൻ.

- Advertisement -

‘അങ്ങനെ ചില മെസേജ് വരും. പക്ഷെ ഒരു പെൺകുട്ടിയുടെ കൂടെ ‍ഡാൻ‌സ് കളിക്കുന്നു എന്നതിലല്ല. ഒരു ഡാൻസിന്റെ ചിന്ത വന്നാൽ ഫ്രണ്ട്ഷിപ്പ് നോക്കിയല്ല പെർ‌ഫോം ചെയ്യുന്നത്. ഈ ‍ഡാൻസിന് ആരാണോ ആപ്റ്റെന്ന് നോക്കിയാണ് ചെയ്യാറ്. അത് കൊണ്ട് തന്നെ പുതിയ ആളോടൊപ്പം ചെയ്യുമ്പോൾ ചിലപ്പോൾ ശരിയാവില്ല. ഞാനും അവരും ഡിസപ്പോയ്ന്റാവും. അതിലും ഭേദം നമുക്ക്മനസ്സിലാവുന്നത് മാത്രം വൃത്തിയായി ചെയ്യുകയെന്നതാണ്’

‘കുക്കുവിനോടൊപ്പം ചെയ്ത് ഡാൻസ് ഫ്രണ്ടിന്റെ കല്യാണത്തിന് വേണ്ടി കൊറിയൊ​ഗ്രഫി ചെയ്തതാണ്. അത് ഡി ഫോർ ഡാൻസിന്റെ പ്രൊഡ്യൂസർ യമുന ചേച്ചി കണ്ടു. അടുത്ത ദിവസം കളിച്ചോ എന്ന് പറഞ്ഞു, വെെറലായി. ഡാൻസറെന്ന നിലയിൽ പരിക്ക് പറ്റാതിരിക്കാൻ എപ്പോഴും നോക്കും. പരിക്ക് പറ്റിയാൽ ലൈഫ് ലോങ് നമ്മുടെ കൂടെയുണ്ടാവും’

‘ഒപ്പം ഡാൻസ് ചെയ്യുന്നവരുടെ സേഫ്റ്റിയും നമ്മുടെ കൈയിലാണ്. അവരെ നമ്മൾ വിശ്വാസത്തിലെടുക്കണം. അല്ലെങ്കിൽ ലിഫ്റ്റ് ചെയ്യാൻ അവർ തയ്യാറാവില്ല. ഞാനെല്ലാവരെയും ലിഫ്റ്റ് ചെയ്യാറില്ല. നമുക്ക് ഇങ്ങോട്ടൊരു ട്രസ്റ്റ് കിട്ടിയാലെ ചെയ്യാൻ പറ്റുള്ളൂ. അങ്ങനെ കുറച്ച് പോരെയുള്ളൂ’

- Advertisement -

കോളെജിൽ വെച്ച് ചില മത്സരങ്ങൾ നടക്കും അതിലൊന്നും അങ്ങനെ പങ്കെടുക്കാറില്ല. അപ്പോൾ മറ്റുള്ളവർ പറയും അവൻ നേരത്തെ പെർഫോം ചെയ്യുന്ന ആളാണെന്ന്, റംസാൻ പറഞ്ഞതിങ്ങനെ. അഭിമുഖത്തിൽ റംസാനെക്കുറിച്ച് ഫോണിലൂടെ ദിൽഷയും സംസാരിച്ചിരുന്നു.

റംസാൻ തന്റെ നല്ല സു​ഹൃത്താണ്, മുമ്പേ അറിയാം ഇപ്പോൾ കുറച്ച് കൂടി നന്നായറിയാം. റംസാൻ ദേഷ്യക്കാരനാണ്. ദേഷ്യം കുറയ്ക്കാൻ‌ ഞാനിടയ്ക്ക് പറയാറുണ്ട്. ഡാൻസ് ചെയ്യുമ്പോൾ റംസാൻ തന്നോട് ദേഷ്യപ്പെടാറുണ്ടെന്നും ദിൽഷ പറഞ്ഞു. ഇതിന് മറുപടിയും റംസാൻ നൽകി.

ഡാൻസ് വീഡിയോയിൽ എല്ലാം നോക്കുന്നത് താൻ തന്നെയാണെന്നും ദിൽഷ പ്രാക്ടീസിൽ നന്നായി ചെയ്യുമെങ്കിലും ഡാൻസ് ചെയ്ത് തുടങ്ങുമ്പോൾ തെറ്റിക്കുമെന്നും റംസാൻ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഒറ്റയടിക്ക് 95 ലക്ഷം കോടിയുടെ ആസ്തി; ലോകത്തെ ആദ്യ ‘ട്രില്യണയർ’ പദവിയിലേക്ക്‌ ഇലോൺ മസ്ക്!

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനായ ഇലോണ്‍ മസ്‌ക്, ചരിത്രത്തില്‍ ഇതുവരെ ആരും കൈവരിക്കാത്ത ഒരു സാമ്പത്തിക നേട്ടത്തിലേക്ക് കുതിക്കുകയാണ്. പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍, അദ്ദേഹം ലോകത്തിലെ ആദ്യത്തെ 'ട്രില്യണയര്‍' അഥവാ ഒരു ലക്ഷം...

ലക്ഷ്യസ്ഥാനമില്ലാത്ത മഹാപാത; കറങ്ങിത്തിരിയാൻ 14,500 കിലോമീറ്റർ! ഓസ്‌ട്രേലിയയിലെ ഈ വിസ്മയ റോഡിനെക്കുറിച്ച് അറിയേണ്ടതെല്ലാം

മെൽബൺ: തുടക്കമോ ഒടുക്കമോ ഇല്ലാത്ത, എങ്ങുമെത്താത്ത രീതിയിൽ വട്ടത്തിൽ ചുറ്റിക്കിടക്കുന്ന ലോകത്തിലെ ഏറ്റവും നീളമേറിയ റോഡ് അന്താരാഷ്ട്ര യാത്രാപ്രേമികള്‍ക്കിടയില്‍ വലിയ കൗതുകമുണര്‍ത്തുന്നു. ഓസ്ട്രേലിയന്‍ ഭൂഖണ്ഡത്തെ പൂര്‍ണ്ണമായും വലംവെച്ച് ചുറ്റിക്കിടക്കുന്ന ഈ വിസ്മയ പാതയ്ക്ക്...

മരണാനന്തരവും സലിം കുമാറിനെതിരെ അസഭ്യവർഷം; കോൺഗ്രസുകാരൻ ആയതുകൊണ്ടെന്ന് എം എൻ കാരശ്ശേരി

കോഴിക്കോട്‌: മലയാളം സിനിമാ രംഗത്ത് തന്റെ രാഷ്ട്രീയം കൃത്യമായി തുറന്നു പറഞ്ഞ വ്യക്തിയാണ് സലിം കുമാര്‍. കോണ്‍ഗ്രസാണ് തന്‍രെ രാഷ്ട്രീയമെന്ന് പറഞ്ഞ അദ്ദേഹം തന്റെ നിലപാടുകള്‍ക്ക് വേണ്ടി പ്രചരണം നടത്തുകയും ചെയ്തിരുന്നു. ഇന്നലെ...

മെഡിക്കൽ കോളേജിൽ പ്രസവത്തിന് പിന്നാലെ നവജാത ശിശുവിന്റെ കൈ ഒടിഞ്ഞു; ചികിത്സ നൽകിയത് ഒൻപത് മണിക്കൂർ വൈകി

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ പ്രസവത്തിന് പിന്നാലെ കൈയ്യോടിഞ്ഞ നവജാത ശിശുവിന് ചികിത്സ ലഭിച്ചത് ഒന്‍പത് മണിക്കൂര്‍ വൈകി. കക്കോടി ഒറ്റത്തെങ്ങ് ഐ സി സുജിന്‍ വി ആര്‍ അമല ദമ്പതികളുടെ കുഞ്ഞിനാണ് മാതൃശിശു...

കൊറിയർ വഴി രാസലഹരി വരുത്തി: ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞൻ കൊച്ചിയിൽ പിടിയിൽ

കൊച്ചി: കൊറിയര്‍ വഴി രാസലഹരി വരുത്തിയ ആലപ്പുഴ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ (എന്‍.ഐ.വി) ശാസ്ത്രജ്ഞന്‍ ഡാന്‍സാഫ് സംഘത്തിന്റെ പിടിയില്‍. എന്‍.ഐ.വിയിലെ ടെക്‌നിക്കല്‍ ഓഫീസറായ മഹാരാഷ്ട്ര പൂനെ ഹവേലി സ്വദേശി പ്രസാദ് സര്‍ക്കാലെയെയാണ് (39)...

Popular this week