28.6 C
Kottayam
Monday, June 15, 2026

എല്‍ക്ലാസിക്കോയില്‍ ബാഴ്‌സയെ തകര്‍ത്ത് റയല്‍ മാഡ്രിഡ്,സൂപ്പര്‍കപ്പ് സ്വന്തം

Must read

മാഡ്രിഡ്: സ്പാനിഷ് സൂപ്പര്‍ കപ്പില്‍ റയല്‍ മാഡ്രിഡ് ചാംപ്യന്‍മാര്‍. റയല്‍ ഫൈനലില്‍ ചിരവൈരികളും കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്‍മാരുമായ ബാഴ്‌സലോണയെ തോല്‍പിച്ചു. ഒന്നിനെതിരെ നാല് ഗോളിനായിരുന്നു റയലിന്റെ ആധികാരിക ജയം. ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയറിന്റെ ഹാട്രിക്കാണ് റയലിന് കരുത്തായത്. മറ്റൊരു ബ്രസീലിയന്‍ താരമായ റോഡ്രിഡോ ആയിരുന്നു റയലിന്റെ നാലാം ഗോള്‍ നേടിയത്.

റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയാണ് ബാഴ്‌സയുടെ ആശ്വാസഗോള്‍ നേടിയത്. എഴുപത്തിയൊന്നാം മിനിറ്റില്‍ അറോഹോ ചുവപ്പുകാര്‍ഡ് കണ്ടതോടെ പത്തുപേരുമായാണ് ബാഴ്‌സ കളി പുര്‍ത്തിയാക്കിയത്. സീസണില്‍ രണ്ടാം തവണയാണ് റയല്‍ എല്‍ ക്ലാസിക്കോയില്‍ ജയം നേടുന്നത്.

പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സമനിലക്കുരുക്ക്. ടോട്ടനം രണ്ട് ഗോള്‍വീതം നേടിയാണ് യുണൈറ്റഡിനെ സനിലയില്‍ കുരുക്കിയത്. രണ്ടുതവണ പിന്നിട്ടുനിന്ന ശേഷം ഒപ്പമെത്തുകയായിരുന്നു ടോട്ടനം. മൂന്നാം മിനിറ്റില്‍ ഹോയ്‌ലന്‍ഡ് യുണൈറ്റഡിനെ മുന്നിലെത്തിച്ചു. പത്തൊന്‍പതാം മിനിറ്റില്‍ റിച്ചാര്‍ലിസണിലൂടെ ടോട്ടനം ഒപ്പമെത്തി.

- Advertisement -

നാല്‍പതാം മിനിറ്റില്‍ റാഷ്‌ഫോര്‍ഡിന്റെ ഗോളില്‍ യുണൈറ്റഡ് വീണ്ടും മുന്നില്‍. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ടോട്ടനം ഒപ്പമെത്തി. ബെന്റാകൂറായിരുന്നു സ്‌കോറര്‍. 21 കളിയില്‍ 32 പോയിന്റുള്ള യുണൈറ്റഡ് ഏഴും 40 പോയിന്റുള്ള ടോട്ടനം അഞ്ചും സ്ഥാനത്ത്.

- Advertisement -

ഫ്രഞ്ച് ലീഗ് വണ്ണില്‍ പി എസ് ജിയുടെ മുന്നേറ്റം തുടരുന്നു. ലെന്‍സിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ചു. ബ്രാഡ്‌ലി ബാര്‍കോള, കിലിയന്‍ എംബാപ്പേ എന്നിവരാണ് പിഎസ്ജിയുടെ ഗോലുകള്‍ നേടിയത്. പതിനെട്ട് കളിയില്‍ 43 പോയിന്റുമായി പി എസ് ജി ലീഗില്‍ ഒന്നാം സ്ഥാനതത്താണ്. അവസാന രണ്ട് കളിയും തോറ്റ ലെന്‍സ് 26 പോയിന്റുമായി എട്ടാം സ്ഥാനത്തും. 

ഇറ്റാലിയന്‍ സെരി എ യില്‍ എസി മിലാന്‍ ഒന്നിനെതിരെ മൂന്ന് ഗോളിന് റോമയെ തോല്‍പിച്ചു. യാസീന്‍ ആദില്‍ , ഒലിവര്‍ ജിറൂദ് , തിയോ ഹെര്‍ണാണ്ടസ് എന്നിവരാണ് മിലാന്റെ ഗോളുകള്‍ നേടിയത്. ലിയാന്‍ഡ്രോ പരേഡസാണ് റോമയുടെ സ്‌കോറര്‍. തുടര്‍ച്ചയായ മൂന്നാം ജയത്തോടെ മിലാന്‍ 42 പോയിന്റുമായി ലീഗില്‍ മുന്നാം സ്ഥാനം നിലനിര്‍ത്തി. 29 പോയിന്റുള്ള റോമ ഒന്‍പതാം സ്ഥാനത്താണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കഴുത്തിൽ ചങ്ങലയുമായി യുവതി പോലീസ് സ്റ്റേഷനിൽ;ബന്ദിയാക്കി ദേഹമാകെ പൊള്ളിച്ച് ഭർത്താവിന്റെ ക്രൂരത

രാജ്ഗഡ്: മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിൽ സിനിമയെ വെല്ലുന്ന ദാരുണമായ ക്രൂരതയ്ക്ക് ഇരയായ യുവതി അതിസാഹസികമായി രക്ഷപ്പെട്ട് പോലീസ് സ്റ്റേഷനിലെത്തി. ഭർത്താവ് വീടിനുള്ളിലെ തൂണിൽ ചങ്ങലയ്ക്കിട്ട് പൂട്ടുകയും പഴുപ്പിച്ച ഇരുമ്പ് വടികൊണ്ട് ശരീരത്തിൽ പൊള്ളിക്കുകയും...

വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ ഏഴ് വയസുകാരന്‍ മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ ഏഴ് വയസുകാരനാണ് മരിച്ചത്. ഈ വർഷം സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ചുള്ള നാലാമത്തെ മരണമാണിത്. ഈ വർഷം...

സ്ത്രീകൾക്കുള്ള ഔദാര്യമല്ല’; പ്രിയദർശിനി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ സൗജന്യ യാത്രാ പദ്ധതി പ്രിയദർശിനിക്ക് ഡബിൾബെല്ലോടെ തുടക്കം. പദ്ധതിയിലെ ആദ്യ യാത്രാ ടിക്കറ്റുകൾ ഗതാഗതവകുപ്പ് മന്ത്രി സി.പി. ജോൺ, മന്ത്രി കെ.എ. തുളസി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി...

സ്റ്റാൻഫോർഡിൽ സുന്ദർ പിച്ചൈക്കെതിരെ വിദ്യാർത്ഥികളുടെ വൻ പ്രതിഷേധം;പ്രസംഗിക്കവെ കൂക്കിവിളിച്ച് ഇറങ്ങിപ്പോയി

കാലിഫോർണിയ: സ്റ്റാൻഫോർഡ് സർവ്വകലാശാലയുടെ 2026-ലെ ബിരുദദാന ചടങ്ങിനിടെയാണ് ആഗോള സാങ്കേതികവിദ്യാ ഭീമനായ ഗൂഗിളിന്റെ തലവൻ സുന്ദർ പിച്ചൈക്ക് നേരെ വിദ്യാർത്ഥികളുടെ വൻ പ്രതിഷേധമുണ്ടായത്. ചടങ്ങിലെ മുഖ്യപ്രഭാഷകനായി (Commencement Speaker) സുന്ദർ പിച്ചൈ വേദിയിലേക്ക്...

FIFA WORLD CUP: സ്വീഡിഷ് സ്‌ട്രൈക്കിൽ തകർന്നടിഞ്ഞ് ടുണീഷ്യ

ന്യൂയോർക്ക്: ലോകകപ്പിൽ തകർപ്പൻ ജയത്തോടെ സ്വീഡൻ. ഗ്രൂപ്പ് എഫ് മത്സരത്തിൽ ഒന്നിനെതിരേ അഞ്ചുഗോളുകൾക്ക് സ്വീഡൻ ടുണീഷ്യയെ തകർത്തെറിഞ്ഞു. മത്സരത്തിലുടനീളം മികച്ച മുന്നേറ്റങ്ങളാണ് സ്വീഡൻ നടത്തിയത്. യാസിൻ അയാരി ഇരട്ടഗോളുകൾ നേടി. മത്സരത്തിന്റെ തുടക്കം നിരനിരയായുള്ള...

Popular this week