24.6 C
Kottayam
Saturday, June 6, 2026

14 കാർഡുകളുമായി വീണ്ടും വിവാദ റഫറി, ബാഴ്സ – റയൽ മാഡ്രിഡ് മത്സരം സമനിലയിൽ

Must read

ബാഴ്സലോണ: സ്പാനിഷ് ലീഗ് ഫുട്ബോളിൽ ബാഴ്സലോണയ്ക്ക് സമനില കുരുക്ക്. എസ്പാനിയോളാണ് ബാഴ്സലോണയെ സമനിലയിൽ തളച്ചത്. 2022ലെ അവസാന മത്സരത്തിൽ ഏഴാം മിനിറ്റിൽ തന്നെ എഫ് സി ബാഴ്സലോണ മുന്നിലെത്തി. മാ‍ർകോസ് അലോൻസോയായിരുന്നു സ്കോറർ. എന്നാല്‍ പിന്നീട് ലീഡുയർത്താനുള്ള അവസരങ്ങൾ തുടർച്ചയായി ബാഴ്സലോണ പാഴാക്കി.രണ്ടാംപകുതിയിൽ കളി പരുക്കനായി. എഴുപത്തിമൂന്നാം മിനിറ്റിൽ പെനല്‍റ്റിയിലൂടെ ഹൊസേലു എസ്പാനിയോളിന്‍റെ സമനില നേടി. ബോക്സില്‍ ഹൊസേലുവിനെ അലണ്‍സോ വീഴ്ത്തിയതിനാണ് റഫറി പെനല്‍റ്റി വിധിച്ചത്. കിക്കെടുത്ത ഹൊസേലും ടെര്‍സ്റ്റെഗനെ കാഴ്ചക്കാരനാക്കി പന്ത് വലയിലെത്തിച്ചു.

ലോകകപ്പില്‍ നെതര്‍ലന്‍ഡ്സ്-അര്‍ജന്‍റീന മത്സരം നിയന്ത്രിച്ച അന്‍റോണിയോ മത്തേയു ലാഹോസായിരുന്നു ബാഴ്സ-എസ്പാനിയോള്‍ മത്സരവും നിയന്ത്രിച്ചത്. ലോകകപ്പില്‍ അര്‍ജന്‍റീന-നെതര്‍ലന്‍ഡ്സ് പോരാട്ടത്തില്‍ 18 കാര്‍ഡുകളാണ് മത്തേയു പുറത്തെടുത്തത് എങ്കില്‍ ഇന്നലെ രണ്ട് ചുവപ്പു കാര്‍ഡ് അടക്കം 14 കാര്‍ഡുകളാണ് മത്തേയു നല്‍കിയത്. 78-ാം മിനിറ്റിലാണ് ബാഴ്സയുടെ ജോര്‍ഡി ആല്‍ബ ചുവപ്പു കാര്‍ഡ് കണ്ടത്. മത്സരത്തില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ടാണ് ആല്‍ബ ചുവപ്പു കാര്‍ഡ് വാങ്ങി പുറത്തുപോയത്.

തൊട്ടു പിന്നാലെ 80-ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട എസ്പാനിയോളിന്‍റെ വിനീഷ്യസ് സോസയുും ചുവപ്പു കാര്‍ഡുമായി പുറത്തായി. 83-ാം മിനിറ്റില്‍ ലെവന്‍ഡോവ്സ്കിയെ ചവിട്ടിയതിത് എസ്പാനിയോളിന്‍റെ ലിയാനാര്‍ഡോ കാര്‍ബെറക്ക് ലാഹോസ് നേരിട്ട് ചുവപ്പു കാര്‍ഡ് നല്‍കിയെങ്കിലും വാര്‍ പരിശോധനയില്‍ തീരുമാനം മാറ്റേണ്ടിവന്നു.

ഇതോടെ അവസാന 10 മിനിറ്റഅ പത്തുപേരുമായാണ് ഇരുടീമുകളും കളി പൂർത്തിയാക്കിയത്. മത്സരത്തില്‍ ബാഴ്സയുടെയും എസ്പാനിയോളിന്‍റെയും ആറ് താരങ്ങൾ വീതം മഞ്ഞക്കാർഡ് കാർഡ് കണ്ടു. ലാ ലിഗയില്‍ 15 കളി പൂർത്തിയായപ്പോൾ റയൽ മാഡ്രിഡിനും ബാഴ്സലോണയ്ക്കും 38 പോയിന്റ് വീതം. ഗോൾ ശരാശരിയിൽ ബാഴ്സ ഒന്നും റയൽ രണ്ടും സ്ഥാനത്ത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

Popular this week