28.8 C
Kottayam
Thursday, June 4, 2026

തോല്‍വികളേറ്റുവാങ്ങാന്‍ സഞ്ജുവിന് ഇനിയും കളികള്‍ ബാക്കി! രാജസ്ഥാനെതിരേ അനായാസ ജയംകുറിച്ച് ആർസിബി

Must read

ജയ്പുര്‍: ഐപിഎല്ലില്‍ നാലാം ജയം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. രാജസ്ഥാനെ ഒമ്പതു വിക്കറ്റിന് തകര്‍ത്ത ആര്‍സിബി സീസണിലെ നാലാം ജയം സ്വന്തമാക്കി. രാജസ്ഥാന്‍ ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം 17.3 ഓവറില്‍ ആര്‍സിബി അനായാസം മറികടന്നു.

ഓപ്പണര്‍മാരായ ഫിള്‍ സാള്‍ട്ടിന്റെയും വിരാട് കോലിയുടെയും അര്‍ധ സെഞ്ചുറികളാണ് ആര്‍സിബിയുടെ ജയം എളുപ്പമാക്കിയത്. 33 പന്തില്‍ നിന്ന് ആറ് സിക്‌സും അഞ്ചു ഫോറുമടക്കം 65 റണ്‍സെടുത്ത സാള്‍ട്ടാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. 45 പന്തുകള്‍ നേരിട്ട കോലി രണ്ട് സിക്‌സും നാല് ഫോറുമടക്കം 62 റണ്‍സോടെ പുറത്താകാതെ നിന്നും.

- Advertisement -

ഓപ്പണിങ് വിക്കറ്റില്‍ തന്നെ സാള്‍ട്ട് – കോലി സഖ്യം 92 റണ്‍സടിച്ചതോടെ തന്നെ ആര്‍സിബി മത്സരത്തില്‍ പിടിമുറുക്കിയിരുന്നു. സാള്‍ട്ട് പുറത്തായ ശേഷമെത്തിയ ദേവ്ദത്ത് പടിക്കലിനൊപ്പം രണ്ടാം വിക്കറ്റില്‍ 83 റണ്‍സ് ചേര്‍ത്ത കോലി ടീമിന് അനായാസ ജയം സമ്മാനിച്ചു. 28 പന്തുകള്‍ നേരിട്ട ദേവ്ദത്ത് 40 റണ്‍സോടെ പുറത്താകാതെ നിന്നു. ഒരു സിക്‌സും അഞ്ച് ഫോറുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

- Advertisement -

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് സ്വന്തം മൈതാനത്ത് നാല് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുക്കാനേ സാധിച്ചിരുന്നുള്ളൂ.സഞ്ജു സാംസണ്‍ നിരാശപ്പെടുത്തിയ മത്സരത്തില്‍ യശസ്വി ജയ്സ്വാളിന്റെ അര്‍ധ സെഞ്ചുറിയാണ് രാജസ്ഥാന് കരുത്തായത്. 47 പന്തില്‍നിന്ന് രണ്ട് സിക്സും 10 ഫോറുമടക്കം 75 റണ്‍സെടുത്ത ജയ്സ്വാളാണ് ടീമിന്റെ ടോപ് സ്‌കോറര്‍.

ഓപ്പണിങ് വിക്കറ്റില്‍ 19 പന്തില്‍നിന്ന് 15 റണ്‍സെടുത്ത സഞ്ജു പതറിയപ്പോള്‍ ജയ്സ്വാളാണ് പവര്‍പ്ലേയില്‍ റണ്‍സടിച്ചത്. ഒരു ബൗണ്ടറി മാത്രമായിരുന്നു സഞ്ജുവിന്റെ ഇന്നിങ്സിലുണ്ടായിരുന്നത്.

- Advertisement -

രണ്ടാം വിക്കറ്റില്‍ റിയാന്‍ പരാഗിനൊപ്പം ജയ്സ്വാള്‍ 56 റണ്‍സ് ചേര്‍ത്തു. 22 പന്തുകള്‍ നേരിട്ട പരാഗ് ഒരു സിക്സും മൂന്നു ഫോറുമടക്കം 30 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ധ്രുവ് ജുറെലാണ് രാജസ്ഥാന്‍ സ്‌കോര്‍ 173-ല്‍ എത്തിച്ചത്. ജുറെല്‍ 23 പന്തില്‍നിന്ന് രണ്ട് വീതം സിക്സും ഫോറുമടക്കം 35 റണ്‍സോടെ പുറത്താകാതെനിന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

Popular this week