ന്യൂഡല്‍ഹി: വിധവയായ യുവതിയെ ബലാത്സംഗം ചെയ്തയാള്‍ അറസ്റ്റില്‍. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ പ്യൂണ്‍ തസ്തികയില്‍ ജോലി ചെയ്യുന്ന യുവാവിനെയാണു പോലീസ് അറസ്റ്റ് ചെയ്തത്.
ഡല്‍ഹിയിലെ അയ നഗറിലാണു സംഭവം. വിവാഹമോചിതനാണെ വ്യാജേന വിവാഹ വാഗ്ദാനം നല്‍കിയശേഷം, 2017-ല്‍ തന്റെ കാറില്‍വച്ചു ബലാത്സംഗം ചെയ്തതായാണു യുവതി ആരോപിക്കുന്നത്. പിന്നീടാണ് ഇയാള്‍ക്കു ഭാര്യയും കുട്ടിയുമുണ്ടെന്ന വിവരം യുവതി അറിയുന്നത്. ഇതേതുടര്‍ന്നു കഴിഞ്ഞ ദിവസം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
2015ല്‍ ആദ്യ ഭര്‍ത്താവ് മരിച്ച് ഏതാനും മാസങ്ങള്‍ക്കു ശേഷമാണു യുവതി ഇയാളുമായി സൗഹൃദത്തിലായത്. യുവാവിനെതിരേ ഐപിസി 376, 506 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News