24.8 C
Kottayam
Friday, June 5, 2026
No menu items!

ബാങ്കുകളുടെ പ്രവർത്തന സമയം ഒരു മണിക്കൂർ വർധിപ്പിച്ച് ആർബിഐ; പുതുക്കിയ സമയം അറിയാം

Must read

തിരുവനന്തപുരം : റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (Reserve Bank of India) ബാങ്കുകളുടെ പ്രവർത്തന സമയം ഒരു മണിക്കൂർ കൂടി വർധിപ്പിച്ചു. ആർബിഐയുടെ നിയന്ത്രണത്തിലുള്ള വ്യാപാര വിപണികളുടെ പ്രവർത്തന സമയം പരിഷ്കരിച്ചതിനൊപ്പമാണ് ബാങ്കുകളുടെ പ്രവർത്തന സമയത്തിലും ഭേദഗതി വരുത്തിയിരിക്കുന്നത്. 2022 ഏപ്രിൽ 18 മുതലാണ് ബാങ്കുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തിയത്. ഇങ്ങനെ വരുമ്പോൾ ഉപഭോക്താക്കൾക്ക് ബാങ്കുകളുടെ സേവനം ഒരു മണിക്കൂർ അധികമായി ലഭിക്കും. 
 
കൊവിഡ് 19 പടർന്നുപിടിച്ചതോടെയാണ് ബാങ്കുകളുടെ പ്രവർത്തന സമയത്തിൽ മുൻപ് മാറ്റം വരുത്തിയത്. കോവിഡ് കേസുകൾ വർധിച്ചതോടുകൂടി ബാങ്കുകളുടെ പ്രവർത്തന സമയം വെട്ടിക്കുറച്ചിരുന്നു. എന്നാൽ നിലവിൽ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം കുറയുകയും യാത്ര നിയന്ത്രണങ്ങൾ ഒഴിവാക്കിയതും ഓഫീസുകളുടെ പ്രവർത്തന സമയം സാധാരണ നിലയിലാകാൻ തുടങ്ങിയതുമാണ് ബാങ്കിങ് സമയം വീണ്ടും പരിഷ്കരിക്കാനുള്ള കാരണം.

അതേസമയം, റിസർവ് ബാങ്ക് തങ്ങളുടെ നിയന്ത്രിത വിപണികളുടെ വ്യാപാര സമയം ഏപ്രിൽ 18 മുതൽ രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെയായിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.  കൊവിഡിന് മുൻപ് രാവിലെ 9 മണി മുതൽ വ്യാപാരം ആരംഭിക്കുമായിരുന്നു. എന്നാൽ കൊവിഡ് അതി രൂക്ഷമായി പടർന്നുപിടിക്കുകയും ലോക്ഡൗൺ ഏർപ്പെടുത്തുകയും ചെയ്യ്തതോടു കൂടി വ്യാപാര സമയം മാറ്റുകയായിരുന്നു.  കോവിഡ്-19 ഉയർത്തുന്ന അപകട സാധ്യതകൾ  കണക്കിലെടുത്താണ് 2020 ഏപ്രിൽ 7 മുതൽ റിസർവ് ബാങ്ക് നിയന്ത്രിക്കുന്ന വിവിധ വിപണികളുടെ ട്രേഡിംഗ് സമയം ഭേദഗതി ചെയ്തിട്ടുണ്ടായിരുന്നത്. തുടർന്ന് നിയന്ത്രണങ്ങൾ ലഘൂകരിച്ച് വ്യാപാര സമയം. 2020 നവംബർ 9 മുതൽ ഭാഗികമായി പുനഃസ്ഥാപിച്ചു.  രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2.30 വരെയുള്ള പ്രവർത്തന സമയം മാറ്റിയിട്ട് രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെയുള്ള സമയമായിരിക്കും ഇനി മുതൽ എന്ന ആർബിഐ അറിയിച്ചിരുന്നു 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week