KeralaNews

അമ്മിഞ്ഞപ്പാല്‍ ഇഷ്ടമാണെന്ന് സ്വപ്നയോട് രവീന്ദ്രന്‍ ;സ്വപ്നയും രവീന്ദ്രനും അതിരുവിട്ട വാട്‌സാപ് ചാറ്റ് പുറത്ത്,ആഘോഷിച്ച് സമൂഹമാധ്യമങ്ങള്‍

കൊച്ചി: സ്വപ്‌നാ സുരേഷും മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തനും ഇപ്പോഴും മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാനിയുമായ സിഎം രവീന്ദ്രനും തമ്മിലുണ്ടായിരുന്നത് വളരെ അടുത്ത ബന്ധമെന്ന് തെളിയിക്കുന്ന വാട്‌സ് ആപ്പ് ചാറ്റുകള്‍ പുറത്ത്‌. സ്വപ്‌നയുടെ ഫോണിൽ നിന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കിട്ടിയ ചാറ്റുകൾ തെളിയിക്കുന്നത് ഇവർ തമ്മിൽ എന്തും ഏതും സംസാരിക്കുമായിരുന്നുവെന്ന വസ്തുതയാണ്. നേരത്തേയും ഇവർ തമ്മിലെ ബന്ധം തെളിയിക്കുന്ന ചാറ്റുകൾ പുറത്തു വന്നിരുന്നു.

അതിന് അപ്പുറത്തേക്കാണ് അടുപ്പമെന്ന് വ്യക്തമാക്കുന്ന പുതിയ ചാറ്റുകൾ മറുനാടന് കിട്ടി. നേരത്തെ സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യൽ സമയം സ്വപ്നയെ വ്യക്തിപരമായി അറിയില്ലെന്ന് രവീന്ദ്രൻ പറഞ്ഞിരുന്നു. ഈ വാദങ്ങൾ പൊളിക്കുന്നതാണ് പുതിയ ചാറ്റ്. സ്വപ്‌നയുടെ നഷ്ടപ്പെട്ടുവെന്ന് കരുതിയ ഫോൺ ഇഡിക്ക് കിട്ടിയിരുന്നു. ഇതിലെ വാട്‌സാപ്പിലാണ് രവീന്ദ്രനും സ്വപ്‌നയും തമ്മിലുള്ള നിർണ്ണായക ചാറ്റുകളുള്ളത്. ലൈഫ് മിഷൻ കേസിൽ രവീന്ദ്രന് കുരുക്കു മുറുകകയാണ്. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകൻ ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്. ഇതിനിടെയാണ് സ്വപ്‌നയുമായുള്ള ആത്മ ബന്ധം തെളിയിക്കുന്ന ചാറ്റുകൾ പുറത്തു വരുന്നത്.

2018 നവംബർ ആറിന് നടത്തിയ ചാറ്റാണ് പുതുതായി പുറത്തു വരുന്നത്. മദ്യപിക്കാറുണ്ടോ എന്ന രവീന്ദ്രന്റെ ചോദ്യത്തോടെയാണ് തുടുങ്ങുന്നത്. അതിന് ശേഷം ഞാൻ റെഡിയാണെന്നും അറിയിക്കുന്നു. മറുപടി അതെ എന്നാണ്. എനിക്കും വേണമെന്ന് രവീന്ദ്രൻ ഇംഗ്ലീഷിൽ കുറിക്കുന്നു. തിരിച്ച് താങ്കൾ കുടിക്കാറുണ്ടോ എന്ന് സ്വപ്‌നയുടെ ചോദ്യം. അതെ എന്ന് രവീന്ദ്രന്റെ മറുപടി. ഐ ഡ്രിങ്ക് എവരി തിങ്ക് ഹഹഹഹ ബക്കാർഡി എന്നാണ് സ്വപ്‌നയുടെ പ്രതികരണം. ആശ്ചര്യത്തോടെ നല്ലതെന്ന് പറയുന്ന രവീന്ദ്രൻ എല്ലാ സീമകളും ലംഘിച്ച് പ്രതികരണങ്ങളിലേക്ക് കടക്കുന്നു. എനിക്ക് അമ്മയുടെ (അമ്മിഞ്ഞ) പാലാണ് ഇഷ്ടമെന്നും അതാണ് സന്തോഷത്തിന് നല്ലതെന്നും വിശദീകരിക്കുകയാണ് മുഖ്യമന്ത്രിയുടെ അതിവിശ്വസ്തൻ.

പശുവിൻ പാൽ അല്ലെന്നും പറയുന്നു. അപ്പോൾ ഒട്ടകത്തിന്റേയോ ആടിന്റേയോ പാലിനോടാണോ താൽപ്പര്യമെന്ന് സ്വപ്‌ന തിരിച്ചു ചോദിക്കുന്നു. ഇതിനൊപ്പം എനിക്കിതൊന്നും ഇഷ്ടമില്ലെന്നും സ്വപ്‌ന പറയുന്നു. അതൊന്നും അല്ലെന്ന് രവീന്ദ്രൻ പറയുന്നു. പിന്നാലെ കിടക്കാറായോ എന്ന് ചോദ്യം. അതെ എന്ന് മറുപടി. നാളെ ബന്ധപ്പെടാമെന്നും സ്വപ്‌ന പറഞ്ഞൊഴിവാക്കുന്നു. ഗുഡ് നൈറ്റിന് പിന്നേയും സാഹചര്യത്തിന് യോജിക്കാത്തെ സന്ദേശങ്ങൾ രവീന്ദ്രൻ അയക്കുന്നു.

ലൈഫ് മിഷൻ അഴമതിക്കേസുമായി ബന്ധപ്പെട്ട് ഇൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകുന്നത് ഒഴിവാക്കാനുള്ള തന്ത്രങ്ങൾ രവീന്ദ്രൻ ആലോചിക്കുന്നുണ്ട്. 27 ന് ചോദ്യംചെയ്യലിനു ഹാജരാകണമെന്നാവശ്യപ്പെട്ട് രവീന്ദ്രന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയിരുന്നു. നേരത്തെ ഇ.ഡി. നോട്ടീസിനെ ചോദ്യംചെയ്ത് രവീന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹൈക്കോടതി അതു തള്ളിയിരുന്നു. തുടർന്നാണ് ഇ.ഡി. വീണ്ടും നോട്ടീസ് നൽകിയത്. മുമ്പ് സ്വർണ്ണ കടത്തിൽ രവീന്ദ്രനെ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്തിരുന്നു. ലൈഫ് മിഷൻ കേസിൽ ആദ്യമായാണ് ചോദ്യം ചെയ്യൽ.

നേരത്തെ ചോദ്യം ചെയ്യമ്പോൾ സ്വപ്നയുമായി ഒരു ബന്ധവുമില്ലെന്നായിരുന്നു രവീന്ദ്രൻ എടുത്ത നിലപാട്. എന്നാൽ അപ്രത്യക്ഷമായ ഐ ഫോണിലെ ഇപ്പോൾ പുറത്തു വരുന്ന ചാറ്റുകൾ നിർണ്ണായകമാണ്. കിടന്നോ… ഭർത്താവ് അടുത്തില്ലേ….വിളിക്കാമോ? തുടങ്ങിയ ചാറ്റുകളിൽ സ്വപ്നയുമായി രവീന്ദ്രൻ നടത്തിയത് നേരത്തെ പുറത്തു വന്നിരുന്നു. ഈ സാഹചര്യത്തിൽ ബന്ധമില്ലെന്ന് പറഞ്ഞ് ഒഴിവാകാനാകില്ല. രവീന്ദ്രനേയും കാണമെന്ന സന്ദേശം സ്വപ്നയ്ക്ക് ശിവശങ്കർ നൽകിയിട്ടുമുണ്ട്. ഇതിനൊപ്പമാണ് സ്വപ്‌നയുമായി പാലു കുടിയിൽ ചർച്ചയും നടത്തിയെന്ന് വ്യക്തമാകുന്നത്. ഈ സാഹചര്യത്തിൽ ഇഡിക്ക് മുമ്പിൽ രവീന്ദ്രൻ വിയർക്കാനാണ് സാധ്യത.

എം. ശിവശങ്കറിനെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്, ചില കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനായി രവീന്ദ്രനെ വിളിപ്പിച്ചിരിക്കുന്നത്. ലൈഫ് മിഷൻ ധാരണപത്രം ഒപ്പിടുന്നതിനു രണ്ടു ദിവസം മുമ്പ് ശിവശങ്കറും സ്വപ്നയും തമ്മിൽ നടത്തിയ വാട്‌സാപ്പ് ചാറ്റിൽ രവീന്ദ്രന്റെ പേരും പരാമർശിച്ചിരുന്നു. നേരത്തെ ഇതു പോലെ ചോദ്യം ചെയ്യാൻ ശിവശങ്കറിനെ വിളിപ്പിച്ചിരുന്നു. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ശിവശങ്കറിനെ അറസ്റ്റു ചെയ്തത്.

ചോദ്യംചെയ്യലിന്റെ അനുബന്ധ നടപടിയെന്നോണമാണ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കു കൂടി ഇ.ഡി. അന്വേഷണം വ്യാപിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായാണ് രവീന്ദ്രന് നോട്ടീസ് നൽകിയത്. ശിവശങ്കറിനെ അറസ്റ്റു ചെയ്യാൻ കാരണവും വാട്‌സാപ്പ് ചാറ്റുകളാണ്. ഇവിടെ രവീന്ദ്രനെതിരേയും അതുണ്ട്.

ശിവശങ്കറിന്റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് ഇ.ഡി. കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ സ്വപ്ന സുരേഷും സി.എം. രവീന്ദ്രനും തമ്മിലുള്ള വാട്ട്‌സ്ആപ്പ് സന്ദേശത്തിന്റെ പകർപ്പും ഉൾപ്പെടുത്തിയിരുന്നു. ഇരുവരും തമ്മിലുള്ള അടുപ്പം സൂചിപ്പിക്കുന്നതായിരുന്നു ഈ ചാറ്റുകൾ. അതിനാൽത്തന്നെ രവീന്ദ്രനും സ്വപ്നയും തമ്മിൽ അടുപ്പമുണ്ടായിരുന്നോ എന്നും ലൈഫ് മിഷൻ അടക്കമുള്ള വിഷയങ്ങളിലെ ചർച്ചകളിൽ ശിവശങ്കറിനെ കൂടാതെ രവീന്ദ്രനും പങ്കാളിത്തം ഉണ്ടായിരുന്നോ എന്നുമുള്ള അന്വേഷണത്തിലേക്കാണ് ഇ.ഡി. കടക്കുന്നത്.

2020 ഡിസംബറിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ 13 മണിക്കൂറോളം ഇദ്ദേഹത്തെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു. അന്ന് നാലുവട്ടം നോട്ടീസ് നൽകിയെങ്കിലും മൂന്നുതവണയും ആരോഗ്യകാരണം പറഞ്ഞ് രവീന്ദ്രൻ ഹാജരായിരുന്നില്ല. നാലാംതവണയായാണ് ചോദ്യംചെയ്യലിന് ഹാജരായത്. അന്ന് സി.എം രവീന്ദ്രനെ സംരക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിച്ചെന്നും പ്രതിപക്ഷമടക്കം ആരോപണം ഉന്നയിച്ചിരുന്നു. ഇഡിയുടെ ചോദ്യം ചെയ്യലിന് രവീന്ദ്രൻ ഹാജരാക്കിയ സ്വത്തിന്റെ കണക്കുകളിൽ ഇ.ഡി സംശയം പ്രകടിപ്പിച്ചിരുന്നു.

കോവിഡും രോഗാവസ്ഥയും അടക്കമുള്ള ന്യായങ്ങൾ നിരത്തി തുടക്കത്തിൽ ചോദ്യം ചെയ്യലിന് ഹാജരാവാതിരുന്ന സി.എം രവീന്ദ്രൻ പിന്നീട് ഇ.ഡിക്ക് മുന്നിൽ ഹാജരാവുകയായിരുന്നു. തുടർച്ചയായി 13 മണിക്കൂറോളമാണ് ഇ.ഡി രവീന്ദ്രനെ ചോദ്യം ചെയ്തത് മുഖ്യമന്ത്രിയുടെ ഓഫീസിനെ സംശയത്തിന്റെ മുൾമുനയിലാക്കിയിരുന്നു. ഇഡി ചോദ്യം ചെയ്യലിന് പിന്നാലെ രവീന്ദ്രനെ നിർണായക പദവിയിൽ നിന്ന് ഒഴിവാക്കണമെന്ന് പ്രതിപക്ഷം ശക്തമായി ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രിയും പാർട്ടിയും രവീന്ദ്രനെ ഒരുപോലെ പ്രതിരോധിക്കുകയായിരുന്നു.

രവീന്ദ്രൻ കോഴിക്കോട് ജില്ലയിലെ പാർട്ടി കോട്ടയായ ഒഞ്ചിയം സ്വദേശിയാണ്. സാധാരണ പാർട്ടി പ്രവർത്തകനായാണ് പ്രവർത്തനം ആരംഭിക്കുന്നത്. പിന്നീട് രവീന്ദ്രൻ പാർട്ടിയുടെ വിശ്വസ്തനായി. പ്രവർത്തന മണ്ഡലം തിരുവനന്തപുരത്തേക്ക് മാറ്റി. എൽഡിഎഫ് കൺവീനറായ പി വി കുഞ്ഞിക്കണ്ണന്റെ സഹായിയായാണ് 1980-കളിൽ രവീന്ദ്രൻ തിരുവനന്തപുരത്തേക്ക് എത്തുന്നത്. പിന്നീടിങ്ങോട്ട് 40 വർഷത്തോളമായി വിവിധ സിപിഎം നേതാക്കളുടെ പേഴ്‌സണൽ സ്റ്റാഫ് അംഗമായിരുന്നു സി എം രവീന്ദ്രൻ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button