32.8 C
Kottayam
Saturday, May 4, 2024

രവി കിഷൻ എന്റെ അച്ഛൻ,ഡി എൻ എ ടെസ്റ്റ് നടത്തി തെളിയിക്കാം;​ നടി രംഗത്ത്‌

Must read

മുംബൈ:നടനും ബി.ജെ.പി നേതാവുമായ രവി കിഷനെതിരെ ആരോപണവുമായി യുവനടി ഷിന്നോവ. താൻ രിവികിഷന്റെ മകളാണെന്നും അത് തെളിയിക്കാൻ ഡി.എൻ.എ ടെസ്റ്റിന് തയ്യാറാണെന്നും ഷിന്നോവ പറഞ്ഞു. കഴിഞ്ഞ ദിവസം രവികിഷന്റെ ഭാര്യയാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ അപർണ ഠാക്കൂറിന്റെ മകളാണ് ഷിന്നോവ.

സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് താൻ രവി കിഷന്റെ മകളാണെന്ന് ഷിന്നോവ വെളിപ്പെടുത്തിയത്. രവി കിഷനോടൊപ്പമുള്ള കുട്ടിക്കാലത്തെ തന്റെ ചിത്രവും ഷിന്നോവ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് രവി കിഷനെതിരെ അപർണ ഠാക്കൂർ രംഗത്തെത്തിയത്. താൻ രവി കിഷന്രെ ഭാര്യയാണെന്നും അദ്ദേഹം മകളുടെ പിതൃത്വം നിഷേധിക്കുന്നുവെന്നുമാണ് ആരോപണം. തുടർന്ന് രവി കിഷന്റെ ഭാര്യ പ്രീതി ശുക്ല നൽകിയ പരാതിയിൽ പൊലീസ് ഇവർക്കെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഷിന്നോവയുടെ വെളിപ്പെടുത്തൽ. ഡി.എൻ.എ ടെസ്റ്റിന് ഷിന്നോവ ബോംബെ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. അപർണയ്ക്കെതിരെയുള്ള എഫ്.ഐ.ആ‍ർ റദ്ദാക്കാനും ഹർജി നൽകി.

അതേസമയം ആരോപണം രവി കിഷൻ നിഷേധിച്ചു. പണം തട്ടിയെടുക്കാനുള്ള അടവാണ് ഇതെന്നും ലൈംഗിക പീഡനത്തിന് പരാതി നൽകുമെന്ന് ഇവർ ഭീഷണിപ്പെടുത്തിയതായും അദ്ദേഹം പറയുന്നു. ഇരുപത് കോടി അപർണ ആവശ്യപ്പെട്ടതായും രവി കിഷന്റെ അഭിഭാഷകർ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week