24.3 C
Kottayam
Saturday, June 6, 2026

താറാവുതീറ്റയ്ക്ക് റേഷനരി,സ്വകാര്യ വ്യക്തിയുടെ ഗോഡൗണ്ടിൽ നിന്നും 1400 കിലോഗ്രാം റേഷനരി പിടികൂടി

Must read

ഹരിപ്പാട്: കരുവാറ്റ എസ്. എൻ. കടവിനു സമീപമുള്ള സ്വകാര്യ വ്യക്തിയുടെ ഗോഡൗണിൽനിന്ന് വീണ്ടും റേഷനരി പിടികൂടി. താറാവുതീറ്റയ്ക്കായി കൊണ്ടുന്ന 1,400 കിലോ അരിയാണ് സിവിൽ സപ്ലൈസ് അധികൃതർ പിടിച്ചെടുത്തത്. ഇതിനുമുമ്പും ഇവിടെനിന്ന് പലതവണ റേഷനരി പിടികൂടിയിട്ടുണ്ട്. ജില്ലാ സപ്ലൈ ഓഫീസർ ടി. ഗാനാദേവിയുടെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് അരിപിടിച്ചത്.

 പ്ലാസ്റ്റിക് ചാക്കുകളിലേക്ക് റേഷനരി മാറ്റി നിറച്ച നിലയിലായിരുന്നു. പിടികൂടിയ അരി സപ്ലൈകോയുടെ ഹരിപ്പാട്ടുള്ള റേഷൻസംഭരണ കേന്ദ്രത്തിലേക്കു മാറ്റി. കളക്ടർക്കു റിപ്പോർട്ട് സമർപ്പിച്ച് തുടർനടപടി സ്വീകരിക്കും. കാർഡുടമകൾക്കു മുട്ടനൽകി പകരം താറാവിനു തീറ്റയായി റേഷനരി വാങ്ങുകയാണ് ഗോഡൗണുടമയായ താറാവുകർഷകൻ ചെയ്യുന്നതെന്നാണ് സിവിൽ സപ്ലൈസ് അധികൃതർ പറയുന്നത്. രാവിലെ ഏഴുമുതലാണ് മുട്ടയ്ക്കു പകരമുള്ള അരി തിരിമറി നടക്കുന്നതെന്നും അവർ വ്യക്തമാക്കുന്നു. 

റേഷൻധാന്യങ്ങളുടെ ക്രമക്കേടു നടത്തിയ ആളുടെ പേരു പുറത്തുവിടാൻ സിവിൽ സപ്ലൈസ് അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. രാഷ്ട്രീയസമ്മർദമാണ് ഇതിനു പിന്നിലെന്നാണ് ആരോപണം. റേഷനരിക്കടത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമവുമുണ്ടായിട്ടില്ല.

റേഷനരി മറിച്ചുവിൽക്കുന്നവരെ പിടികൂടാതെ, അതു വാങ്ങുന്നവർക്കെതിരേ മാത്രം നടപടിയെടുക്കുന്ന അധികൃതരുടെ സമീപനവും വിമർശനത്തിനിടയാക്കിയിട്ടുണ്ട്. സിവിൽ സപ്ലൈസിന്റെ പരിശോധനകൾ തിരിമറിക്കാരുമായി ചേർന്നുള്ള ഒത്തുകളിയാണെന്നാണ് ആരോപണമുയരുന്നത്. 

- Advertisement -

പിടിക്കപ്പെടുന്നവരുടെ പേരുവിവരം പുറത്തുവിടാത്തതും ചെറിയ പിഴയടച്ച് പ്രതികൾക്കു രക്ഷപ്പെടാൻ ഉദ്യോഗസ്ഥർ അവസരമൊരുക്കുന്നതുമാണ് ആരോപണത്തിനു കാരണം. തിരിമറിക്കാർക്കെതിരേ പൊലീസ് നടപടികൾ വരുമ്പോൾ മാത്രം സിവിൽ സപ്ലൈസും പരിശോധനയ്ക്കിറങ്ങുകയാണ് പതിവ്. തിരിമറിക്കാരുമായി ചേർന്നുള്ള ഒത്തുകളിയാണിതെന്നാണ് ആരോപണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week