28.2 C
Kottayam
Friday, June 5, 2026

10000 കോടി രൂപയിലധികം ആസ്തി!വളര്‍ത്തുനായ, പാചകക്കാരന്‍, എല്ലാവരെയും കരുതിയ രത്തന്‍ ടാറ്റ; വില്‍പത്രത്തിലെ വിവരങ്ങള്‍ ഇങ്ങനെ

Must read

മുംബൈ:പരിധിയില്ലാത്ത പരിചരണം, തന്‍റെ വളര്‍ത്തുനായക്ക് ജീവിതാവസാനം വരെ സ്നേഹപരിചരണം ഉറപ്പാക്കിയാണ് രത്തന്‍ ടാറ്റ വിടവാങ്ങിയിരിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളില്‍ സാധാരണയാണെങ്കിലും വില്‍പത്രത്തില്‍ വളര്‍ത്തുനായ്ക്കള്‍ക്കുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തുന്നത് അപൂര്‍വമാണ്.

ഏാതാനും വര്‍ഷം മുമ്പ് ടിറ്റോ എന്നു പേരിലുള്ള നായയുടെ മരണശേഷം ദത്തെടുത്ത നായക്കും ടിറ്റോയെന്നുതന്നെയായിരുന്നു പേര്.  ദീര്‍ഘകാലമായി രത്തന്‍ ടാറ്റയ്ക്കൊപ്പം നിന്ന് നായ്ക്കളെ പരിചരിക്കുന്ന രാജന്‍ ഷാ തന്നെ ആ സ്ഥാനത്ത് തുടരണമെന്ന് വില്‍പത്രത്തില്‍ പറയുന്നു. 10,000 കോടി രൂപയിലധികം വരുന്ന ആസ്തിയുള്ള രത്തന്‍ ടാറ്റ അവ സഹോദരന്‍ ജിമ്മി ടാറ്റ, അര്‍ദ്ധസഹോദരിമാരായ ഷിറിന്‍, ഡീന ജെജീബോയ്, തന്‍റെ ഏതാനും സ്റ്റാഫുകള്‍ എന്നിവര്‍ക്കായി വീതം വച്ചിരിക്കുന്നു.  

ടാറ്റയുമായി മൂന്ന് പതിറ്റാണ്ട് നീണ്ട ബന്ധമുള്ള അദ്ദേഹത്തിന്‍റെ പാചകക്കാരന്‍ സുബ്ബയ്യയ്ക്കുള്ള വ്യവസ്ഥകളും വില്‍പത്രത്തില്‍ ഉള്‍പ്പെടുന്നു. ടാറ്റയുടെ എക്സിക്യൂട്ടീവ് അസിസ്റ്റന്‍റ് ശന്തനു നായിഡുവുമായി ബന്ധപ്പെട്ട വ്യവസ്ഥകളും വില്‍പത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നായിഡുവിന്‍റെ സംരംഭമായ ഗുഡ്ഫെല്ലോസിലെ തന്‍റെ ഓഹരി രത്തന്‍ ടാറ്റ ഉപേക്ഷിച്ചു. കൂടാതെ അദ്ദേഹത്തിന്‍റെ വിദേശ വിദ്യാഭ്യാസ ചെലവുകള്‍ ഒഴിവാക്കുകയും ചെയ്തു.

അലിബാഗിലെ 2,000 ചതുരശ്ര അടി ബീച്ച് ബംഗ്ലാവ്, മുംബൈയിലെ ജുഹു താരാ റോഡിലെ ഇരുനില വീട്, 350 കോടി രൂപയിലധികം സ്ഥിരനിക്ഷേപം,  ടാറ്റ സണ്‍സിന്‍റെ 0.83% ഓഹരി എന്നിവ അദ്ദേഹത്തിന്‍റെ ആസ്തികളില്‍ ഉള്‍പ്പെടുന്നു. ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ക്ക് ഓഹരികള്‍ കൈമാറുന്ന ടാറ്റ ഗ്രൂപ്പിന്‍റെ പാരമ്പര്യം അനുസരിച്ച്, ടാറ്റ സണ്‍സിലെ അദ്ദേഹത്തിന്‍റെ ഓഹരികള്‍ രത്തന്‍ ടാറ്റ എന്‍ഡോവ്മെന്‍റ് ഫൗണ്ടേഷന് (ആര്‍ടിഇഎഫ്) കൈമാറും.

- Advertisement -

ടാറ്റ സണ്‍സ് മേധാവി എന്‍ ചന്ദ്രശേഖരന്‍ ആര്‍ടിഇഎഫിന്‍റെ അധ്യക്ഷനാകാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. രത്തന്‍ ടാറ്റ മരിക്കുന്നത് വരെ താമസിച്ചിരുന്ന കൊളാബയിലെ ഹലേകായ് വീട് ടാറ്റ സണ്‍സിന്‍റെ അനുബന്ധ സ്ഥാപനമായ എവാര്‍ട്ട് ഇന്‍വെസ്റ്റ്മെന്‍റിന്‍റെ ഉടമസ്ഥതയിലുള്ളതാണ്. അതിന്‍റെ ഭാവി നിശ്ചയിക്കുന്നത് എവാര്‍ട്ട് ആയിരിക്കും.

- Advertisement -

ടാറ്റ സണ്‍സിന്‍റെ ഓഹരികള്‍ക്ക് പുറമേ, ടാറ്റ മോട്ടോഴ്സ് ഉള്‍പ്പെടെയുള്ള ടാറ്റ ഗ്രൂപ്പ് കമ്പനികളിലെ രത്തന്‍ ടാറ്റയുടെ ഓഹരികളും ആര്‍ടിഇഎഫിന് കൈമാറും. 2022-ല്‍ ആണ് ആര്‍ടിഇഎഫ് സ്ഥാപിതമായത്. രത്തന്‍ ടാറ്റയുടെ ഉടമസ്ഥതയിലുള്ള മുപ്പതോളം കാറുകളുടെ വിപുലമായ ശേഖരം നിലവില്‍ കൊളാബയിലെ ഹാലെക്കായ് വസതിയിലും താജ് വെല്ലിംഗ്ടണ്‍ മ്യൂസ് സര്‍വീസ് അപ്പാര്‍ട്ടുമെന്‍റുകളിലുമാണ് സൂക്ഷിച്ചിരിക്കുന്നത്.

ഇവ പുണെ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുകയോ ലേലം ചെയ്യുകയോ ചെയ്യും.അദ്ദേഹത്തിന്‍റെ നിരവധി അവാര്‍ഡുകളും അംഗീകാരങ്ങളും ടാറ്റ സെന്‍ട്രല്‍ ആര്‍ക്കൈവ്സിന് സംഭാവന ചെയ്യും. 100 ബില്യണ്‍ ഡോളറിലധികം വരുന്ന ടാറ്റ ഗ്രൂപ്പിന് നേതൃത്വം നല്‍കിയിട്ടും, ഗ്രൂപ്പ് കമ്പനികളിലെ പരിമിതമായ വ്യക്തിഗത ഓഹരി പങ്കാളിത്തം കാരണം രത്തന്‍ ടാറ്റ സമ്പന്നരുടെ പട്ടികയില്‍ പ്രത്യക്ഷപ്പെട്ടില്ല. എന്തായാലും രത്തന്‍ ടാറ്റയുടെ വില്‍പത്രം ബോംബെ ഹൈക്കോടതി പരിശോധിച്ച ശേഷമായിരിക്കും പ്രാബല്യത്തില്‍ വരുത്തുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week