പറന്നുയർന്ന് 30 മിനിറ്റിനുള്ളിൽ അടിയന്തരമായി നിലത്തിറക്കി; ‘മരണത്തിൽനിന്ന് രക്ഷപ്പെട്ടെന്ന്’ രശ്മിക മന്ദാന

മുംബൈന്മചലച്ചിത്ര താരം രശ്മിക മന്ദാന കയറിയ വിമാനം അടിയന്തരമായി തിരിച്ചിറക്കി. സാങ്കേതിക പിഴവുകളെ തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയത്.

മുംബൈയില്‍നിന്ന് ഹൈദരാബാദിലേക്കുള്ള എയര്‍ വിസ്താരയാണ് തിരിച്ചിറക്കിയത്. പറന്നുയര്‍ന്ന് 30 മിനിറ്റുകള്‍ക്കുശേഷം പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിമാനം തിരിച്ചു മുംബൈയിലേക്ക് പറക്കുകയായിരുന്നു. ആര്‍ക്കും പരിക്കില്ല.

അഭിനേത്രി ശ്രദ്ധ ദാസിനൊപ്പമായിരുന്നു രശ്മിക മന്ദാന യാത്ര തിരിച്ചത്. ഇങ്ങനെയാണ് ഞങ്ങൾ ഇന്ന് മരണത്തിൽ‌നിന്ന് രക്ഷപ്പെട്ടത് എന്ന കുറിപ്പോടെ ഇവർക്കൊപ്പമുള്ള ചിത്രം രശ്മിക ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചിരുന്നു.

ഇതോടെ നിരവധി ആരാധകരാണ് താരത്തിന്റെ ക്ഷേമ വിവരങ്ങൾ അന്വേഷിച്ച് കമന്റിട്ടിരിക്കുന്നത്. ബോളിവുഡ് ചിത്രം അനിമലിന്റെ വൻവിജയത്തിനു ശേഷം പുഷ്പ 2ലാണ് രശ്മിക ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News