24 C
Kottayam
Thursday, June 4, 2026

യുവതിയുടെ ആത്മഹത്യ; സ്വകാര്യവീഡിയോകൾ ഉപയോ​ഗിച്ച് ഭീഷണിപ്പെടുത്തി;സുഹൃത്തിനെതിരെ പരാതിയുമായി റസീനയുടെ അമ്മ

Must read

കണ്ണൂർ: ആൾക്കൂട്ട വിചാരണയെത്തുടർന്ന് മകൾ ജീവനൊടുക്കിയ സംഭവത്തിൽ സുഹൃത്തിനുനേരേ ആരോപണവുമായി മാതാവ്. സുഹൃത്ത് റഹീസ് വിവാഹവാഗ്ദാനം നൽകി മകളുടെ സ്വർണാഭരണങ്ങളും പണവും കവർന്നതായി റസീനയുടെ മാതാവ് സി.കെ. ഫാത്തിമ പോലീസിൽ പരാതിനൽകി.

20 പവനോളം ആഭരണങ്ങളും 1,50,000 രൂപയും മകളെ ഭീഷണിപ്പെടുത്തി കവർന്നതായാണ് പരാതിയിൽ പറയുന്നത്. ഇരുവരുമുള്ള സ്വകാര്യവീഡിയോകൾ മൊബൈൽഫോണിൽ സൂക്ഷിച്ച് മകളെ നിരന്തരം ഭീഷണിപ്പെടുത്തി. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് മകളെ ഉപദേശിച്ചിരുന്നു. മകളുടെ മരണത്തിൽ റഹീസിന്റെ പങ്ക് അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു.

- Advertisement -

- Advertisement -

റസീനയെ ചൊവ്വാഴ്ചയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പിലെ സൂചനയുടെ അടിസ്ഥാനത്തിലാണ് മൂന്ന് എസ്ഡിപിഐ പ്രവർത്തകരെ അറസ്റ്റുചെയ്തത്.

- Advertisement -

കാറിൽ യുവതിയുമായി സംസാരിച്ചുകൊണ്ടിരിക്കേ ഒരുസംഘം തങ്ങളെ കാറിൽനിന്ന് വലിച്ചിറക്കി കൈയേറ്റംചെയ്തതായി റഹീസ് പോലീസിന് മൊഴിനൽകി. തന്നെ ബൈക്കിന്റെ മധ്യത്തിലിരുത്തി രണ്ടുപേർ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി മർദിച്ചുവെന്നും തന്റെ പക്കലുണ്ടായിരുന്ന മൂന്ന്‌ മൊബൈൽഫോണുകളും ടാബും തട്ടിയെടുക്കുകയും ഫോട്ടോ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു.

മൂന്നുവർഷംമുൻപ് ഇൻസ്റ്റഗ്രാം വഴിയാണ് യുവതിയുമായി പരിചയപ്പെട്ടത്. യുവതിയുടെ സംരംഭമായ കെയ്‌ക്ക് നിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സഹായിക്കാറുണ്ടെന്നും മറ്റുതരത്തിലുള്ള സാമ്പത്തിക ഇടപാടുകളില്ലെന്നും റഹീസ് പോലീസിനോട് പറഞ്ഞതായാണ് വിവരം.

പ്രതികളിൽനിന്ന് പിടിച്ചെടുത്ത റഹീസിന്റെ ഫോണുകളും ടാബും കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രതിചേർക്കപ്പെട്ട അഞ്ചുപേരും എസ്ഡിപിഐ പ്രവർത്തകരാണ്. ഇവരുടെ പേരിൽ മർദനം, തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തൽ, കവർച്ചശ്രമം എന്നീ വകുപ്പുകൾകൂടി ഉൾപ്പെടുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week