27.6 C
Kottayam
Sunday, June 7, 2026

‘ബലാത്സംഗം ചെയ്തു’, ട്രംപിനെതിരെ എഴുത്തുകാരി മൊഴി നൽകി: മുൻ പ്രസിഡന്റിന് വീണ്ടും കുരുക്ക്‌

Must read

വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പീഡിപ്പിച്ചുവെന്ന കേസില്‍ അമേരിക്കന്‍ എഴുത്തുകാരി ഇ. ജീന്‍ കാരോള്‍ കോടതിയില്‍ ഹാജരായി മൊഴി നല്‍കി. മാന്‍ഹാട്ടന്‍ ഫെഡറല്‍ കോടതിയിലാണ് ജീന്‍ കാരോള്‍ ഹാജരായത്. ട്രംപ് തന്നെ പീഡിപ്പിച്ചുവെന്നും പിന്നീട് ഒരു പ്രണയബന്ധത്തില്‍ ഏര്‍പ്പെടാന്‍ പോലും കഴിയാത്ത വിധം ഇത് തന്നെ വേട്ടയാടിയെന്നും എഴുത്തുകാരി ജഡ്ജികള്‍ക്കു മുമ്പാകെ വെളിപ്പെടുത്തി.

1990 കളില്‍ മാന്‍ഹാട്ടനിലെ ഒരു ഡിപ്പാര്‍ട്‌മെന്റ് സ്റ്റോറില്‍വെച്ച് ട്രംപ് ഇ. ജീന്‍ കാരോളിനെ ബലാത്സംഗം ചെയ്തുവെന്നാണ്‌ കേസ്. 2019-ലാണ് ഇവര്‍ ഇക്കാര്യം വെളിപ്പെടുത്തുന്നത്. എന്നാല്‍, ട്രംപ് ആരോപണം നിഷേധിച്ചിരുന്നു. ട്രംപ് തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നും എഴുത്തുകാരിയുടെ പരാതിയിലുണ്ട്.

‘ട്രംപ് പീഡിപ്പിച്ചതിനാലാണ് എനിക്കിപ്പോള്‍ ഇവിടെ വരേണ്ടിവന്നത്. സംഭവത്തെക്കുറിച്ച് എന്റെ പുസ്തകത്തില്‍ വെളിപ്പെടുത്തിയപ്പോള്‍, അങ്ങനെയുണ്ടായിട്ടില്ലെന്ന്‌ ട്രംപ് പറഞ്ഞു. അദ്ദേഹം കളവ് പറഞ്ഞു, എനിക്ക് മാനനഷ്ടമുണ്ടാക്കി-കാരോള്‍ പറഞ്ഞു.

ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറില്‍വെച്ച് ഒരു സ്ത്രീക്ക് സമ്മാനം വാങ്ങാന്‍ തന്നെ സഹായിക്കണമെന്ന് ട്രംപ് അഭ്യര്‍ഥിച്ചു. തനിക്ക് സന്തോഷം തോന്നി. ഒരു ഹാന്‍ഡ് ബാഗും തൊപ്പിയും തിരഞ്ഞെടുത്തു. എന്നാല്‍, സ്ത്രീകള്‍ ധരിക്കുന്ന അടിവസ്ത്രമായ ലാന്‍ഷറേ വേണമെന്നായിരുന്നു ട്രംപിന്റെ ആവശ്യം. ലാന്‍ഷറേ ലഭിക്കുന്ന ഭാഗത്തേക്ക് തന്നെ കൊണ്ടുപോയ ട്രംപ്, ഗ്രേ- ബ്ലൂ നിറത്തിലുള്ള ഒരെണ്ണം തിരഞ്ഞെടുത്ത ശേഷം അത് ധരിച്ചുവരാന്‍ ആവശ്യപ്പെട്ടു. താനത് നിഷേധിച്ചു.

- Advertisement -

ഡ്രസ്സിങ് റൂമിലേക്ക് കൊണ്ടുപോയ ട്രംപ് വാതിലടച്ച് തന്നെ ചുമരിനോട് ചേര്‍ത്ത് നിര്‍ത്തി. പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല- കാരോള്‍ കോടതിയില്‍ പറഞ്ഞു. തുടര്‍ന്ന്‌ താന്‍ അവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തി.

- Advertisement -

‘സംഭവത്തിന് ശേഷം എനിക്ക് പുരുഷന്മാരോട് ചിരിക്കാന്‍ പോലും കഴിയാതെയായി. അന്ന് മുതല്‍ പിന്നീട് ഒരിക്കലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ല.’, കാരോള്‍ കോടതിയില്‍ പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരത്തിനൊരുങ്ങുന്ന ഡൊണാള്‍ഡ് ട്രംപിന് എഴുത്തുകാരിയുടെ വെളിപ്പെടുത്തല്‍ കനത്തതിരിച്ചടിയാണ്. തന്റെ ട്രൂത്ത് പ്ലാറ്റ്‌ഫോമിലൂടെ വെളിപ്പെടുത്തല്‍ ട്രംപ് നിഷേധിച്ചിരുന്നു. കരോളിന്റെ ആരോപണം, അവരുടെ പുസ്തകം വിറ്റുപോകാനുള്ള തന്ത്രമായിരുന്നെന്നായിരുന്നു അന്ന് ട്രംപിന്റെ വെളിപ്പെടുത്തല്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

പുനലൂർ-മൂവാറ്റുപുഴ റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

പൊലീസ് പരിശോധനക്ക് എത്തിയപ്പോൾ കുക്കറിലെ ചോറിൽ കഞ്ചാവ് ഒളിപ്പിച്ചു; വിസിലടിച്ചപ്പോൾ മണം പരന്നു, പ്രതി അകത്ത്

തൃശൂർ: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ കുക്കറിലെ തിളപ്പിച്ച ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി. അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെ (40) 400 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു. അന്വേഷണത്തിൽ പ്രതിക്ക്...

Popular this week