24.6 C
Kottayam
Saturday, June 6, 2026

അതിജീവിതയെ പീഡിപ്പിച്ചെന്ന പരാതി; സസ്‌പെന്‍ഷനിലായ എസ്‌ഐക്കെതിരെ കേസ്

Must read

അടിമാലി: അതിജീവിതയെ പീഡിപ്പിച്ചെന്ന പരാതിയില്‍ എസ്‌ഐയ്‌ക്കെതിരേ പോലിസ് കേസെടുത്തു. ഇതേ പരാതിയില്‍ സസ്‌പെന്‍ഷനിലായ പി.എല്‍. ഷാജിക്കെതിരേയാണ് പീഡനക്കേസ് രജിസ്റ്റര്‍ചെയ്തത്. 2022 മുതല്‍ 2025 ജനുവരിവരെ പലവട്ടം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ഷാജി ഇപ്പോള്‍ ഒളിവിലാണെന്ന് അടിമാലി എസ്എച്ച്ഒ അറിയിച്ചു.

ഷാജി മുന്‍പ് അടിമാലി പോലീസ് സ്റ്റേഷനിലെ റൈറ്ററായിരുന്ന സമയത്താണ് പരാതിക്കാധാരമായ സംഭവം. അധികാര ദുര്‍വിനിയോഗം നടത്തിയതടക്കമുള്ള ആരോപണങ്ങളും പരാതിയിലുണ്ട്. മുഖ്യമന്ത്രിക്കും ഡിജിപി ഉള്‍പ്പെടെ പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും യുവതി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസെടുത്തത്. ഒളിവില്‍ പോയ ഇയാളുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് പോലീസ് പറയുന്നത്.

- Advertisement -

ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ജില്ലാ പോലീസ് മേധാവിക്ക് ഒരു മാസം മുന്‍പ് ലഭിച്ച പരാതിയെ തുടര്‍ന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസറോട് അന്വേഷണറിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പ്രാഥമിക അന്വേഷണത്തില്‍തന്നെ പ്രശ്‌നം കണ്ടെത്തിയതാേടെ കെഎപി ക്യാമ്പിലേക്ക് സ്ഥലം മാറ്റി.

- Advertisement -

ഇതേത്തുടര്‍ന്ന് ഉദ്യോഗസ്ഥന്‍ മെഡിക്കല്‍ ലീവില്‍ പോയി. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കൊച്ചി റേഞ്ച് ഐജി ഡോ. എസ്. സതീഷ് ബിനോയാണ് സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഇറക്കിയത്.

- Advertisement -

പുതിയതായി എസ്പിക്കു അതിജീവിത നല്‍കിയ പരാതി സംബന്ധിച്ച് പോലീസ് സ്റ്റേഷനില്‍ യുവതിയും മാതാവും മൊഴി നല്‍കിയെങ്കിലും അടിമാലി പോലീസ് കേസെടുക്കാന്‍ തയ്യാറായില്ല. ഒടുവില്‍ ഉന്നത ഉദ്യോഗസ്ഥരില്‍നിന്ന് നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞദിവസം കേസെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

Popular this week