ആലപ്പുഴ: ചികിത്സയ്ക്കെന്ന പേരിൽ യുവതിയെ ബലാത്സംഗം ചെയ്ത കായംകുളം പെരിങ്ങാല ദാറുൽ ഫാത്തിമ പേരേത്ത് വീട്ടിൽ 49-കാരനായ സലിം മുസ്ലിയാറെ കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടിലേക്ക് മുൻകോപം മാറ്റുന്നതിനായാണ് ബന്ധു മുഖേന യുവതി എത്തിയത്. ചികിത്സയുടെ പേര് പറഞ്ഞ്നെ മുറിയിൽ കയറ്റി ബലാത്സംഗം ചെയ്യുകയായിരുന്നു.
സംഭവത്തിൽ യുവതി പൊലീസില്‍ പരാതിപ്പെട്ടതോടെയാണ് അറസ്റ്റ്. കായംകുളം ഇൻസ്പെക്ടർ എസ് എച്ച് ഒ മുഹമ്മദ് ഷാഫി, സബ്ബ് ഇൻസ്പെക്ടർമാരായ ഉദയകുമാർ, ശ്രീകുമാർ, പൊലീസ് ഉദ്യോഗസ്ഥരായ റീന, ജയലക്ഷ്മി, സബീഷ്, ഹാരിസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കായംകുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അതേസമയം, ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവ് തന്നെ ബലാത്സംഗം ചെയ്തതായി വിദ്യാർഥിനി പരാതി നൽകി. ദില്ലി യൂണിവേഴ്സിറ്റിയിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.
ദില്ലി ബസന്ത് നഗറിലെ യുവാവിന്റെ വീട്ടിൽവെച്ചാണ് ബലാത്സംഗത്തിനിരയായതെന്ന് 19കാരിയായ വിദ്യാർഥിനി പൊലീസിനോട് പറഞ്ഞു. ജനുവരി 17നാണ് ബംബിൾ ആപ്പിലൂടെ ഇരുവരും പരിചയപ്പെട്ടത്. പിറ്റേ ദിവസം കാണണമെന്ന് യുവാവ് ആവശ്യപ്പെട്ടു. ആദ്യം നിരസിച്ചെങ്കിലും കോഫീ ഷോപ്പിൽ വെച്ച് കാണാമെന്ന് പെൺകുട്ടി ഉറപ്പ് നൽകി.
കോഫീ ഷോപ്പിൽ പോയെങ്കിലും യുവാവ് തന്റെ വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു. എന്നാൽ, ബസന്ത് നഗറിലെ വീട്ടിലേക്ക് എത്താനാണ് യുവാവ് ആവശ്യപ്പെട്ടത്. തുടർന്ന് പുലർച്ചെ മൂന്നിന് പെൺകുട്ടി വീട്ടിലെത്തി. തുടർന്ന് ഇയാൾ താനുമായി ബലമായി ശാരീരിക ബന്ധത്തിലേർപ്പെട്ടെന്ന് യുവതി പരാതിയിൽ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.