29.7 C
Kottayam
Saturday, June 13, 2026

‘ഭർത്താവിന്റെ ബാധ ഒഴിപ്പിക്കാന്‍’ അടുത്തുകൂടി,പൂജയുടെ മറവില്‍ പീഡനം, ഒടുവില്‍ മറ്റൊരു സ്ത്രീക്കൊപ്പം താമസിക്കവെ യുവാവ് അറസ്റ്റിൽ

Must read

തിരുവനന്തപുരം: ജ്യോതിഷാലയത്തിലെത്തിയ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് സ്വർണ്ണവും പണവും തട്ടിയ കേസിൽ യുവാവ് പിടിയിൽ. ഏഴര പവൻ സ്വർണാഭരണവും 64,000 രൂപയുമായി മുങ്ങിയ കോട്ടയം സ്വദേശി ബിജുവാണ് അറസ്റ്റിലായത്. മരണപ്പെട്ട ഭര്‍ത്താവിന്റെ ബാധ യുവതിയുടെ ദേഹത്ത് ഉണ്ടെന്നും അത് മാറ്റിത്തരാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്ന പ്രതി കുടുംബവുമായി അടുത്തത്.

പാരിപ്പള്ളിയിലെ ജ്യോതിഷാലയത്തിലെത്തിയ കല്ലമ്പലം സ്വദേശിനിയായ യുവതിയെ ഫെബ്രുവരിയിലാണ് ബിജു പരിചയപ്പെടുന്നത്. അമാനുഷിക ശക്തിയുണ്ടെന്ന് ബിജു യുവതിയെയും വീട്ടുകാരെയും ആദ്യം വിശ്വസിപ്പിച്ചു. വിധവയായ യുവതിയുടെ ദേഹത്ത് ഭർത്താവിന്റെ ബാധ ഉണ്ടെന്ന് ഇയാൾ യുവതിയുടെ രക്ഷിതാക്കളെ പറഞ്ഞ് ഭയപ്പെടുത്തി. തുടർന്ന് ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന ബിജു യുവതിയുടെ വീട്ടിൽ താമസം തുടങ്ങി. 

പിന്നീടുള്ള ദിവസങ്ങളിൽ യുവതിയെ ബാധ ഒഴിപ്പിക്കലിന്റെ പേരിൽ നിരവധി തവണ പീഡിപ്പിച്ചുവെന്നാണ് പരാതി. യുവതിയെ വിവാഹം കഴിക്കാമെന്ന് ബിജു വാക്കും നൽകി. തനിക്ക് സാമ്പത്തിക ബാധ്യതകൾ ഉണ്ടെന്നും അത് തീർത്താൽ വിവാഹം രജിസ്റ്റർ ചെയ്യാമെന്നുമായിരുന്നു ഉറപ്പ്.

അങ്ങനെ യുവതിയുടെ ഏഴര പവൻ സ്വർണാഭരണങ്ങളും 64,000 രൂപയും പ്രതി കൈക്കലാക്കി. യുവതിയുടെ ജാമ്യത്തിന്മേൽ മൂന്നരലക്ഷം രൂപ കടവും തരപ്പെടുത്തി. തൊട്ടടുത്ത ദിവസം തന്നെ പ്രതി വീട്ടിൽ നിന്നും മുങ്ങി.

- Advertisement -

ഇതിനിടെ പ്രതി ബിജു കുണ്ടറ മുളവനയിൽ ഉണ്ടെന്നുള്ള വിവരം യുവതിക്ക് ലഭിച്ചതിനെ തുടർന്ന് വീട്ടുകാർ അവിടെയെത്തി എത്തി ഇയാളെ കയ്യോടെ പൊക്കി. മറ്റൊരു സ്ത്രീക്കൊപ്പമായിരുന്നു ബിജുവിന്റെ ഒളിച്ച് താമസം. യുവതിയുടെ പരാതിയിൽ കല്ലമ്പലം പോലീസ് ബിജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അസമിൽ സൈനിക വിമാനം തകർന്നുവീണു, തീ പടർന്നത് ലാൻഡുചെയ്തതിന് തൊട്ടുപിന്നാലെ

ദിസ്പൂർ: അസമിൽ സൈനിക കാർഗോ വിമാനം തകർന്നു. ജോർഹട്ട് വ്യോമതാവളത്തിലായിരുന്നു അപകടം. എഎൻ 32 വിമാനമാണ് ലാൻഡിംഗിനിടെ തീപിടിച്ച് തകർന്നത്. തീപിടിത്തമുണ്ടാകുന്നതിന് മുമ്പ് വിമാനം ലാൻഡ് ചെയ്യുകയും തുർടന്ന് തീപിടിച്ച് തകരുകയുമായിരുന്നു എന്നാണ്...

കുഞ്ഞിനെ നെഞ്ചോടു ചേർത്ത് യുവതി ആറാം നിലയിൽ നിന്ന് ചാടി മരിച്ചു; ആറാം നിലയിൽ നിന്നുള്ള വീഴ്ചയിലും ആറുമാസം പ്രായമുള്ള കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു!

ഹൈദരാബാദ്: മാസങ്ങളോളമായി അലട്ടിയിരുന്ന കടുത്ത ഉറക്കമില്ലായ്മയ്ക്കും (Insomnia) മാനസിക സമ്മർദ്ദങ്ങൾക്കും ഒടുവിൽ ആറുമാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെയും കൈകളിൽ മുറുക്കിപ്പിടിച്ച് യുവതി ഫ്ലാറ്റിന്റെ ആറാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി. എന്നാൽ വീഴ്ചയുടെ...

കഴിഞ്ഞ മൂന്ന് ലോകകപ്പുകളും കൃത്യമായി പ്രവചിച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ പറയുന്നു; 2026-ൽ ഈ രാജ്യം കപ്പടിക്കും!

ന്യൂഡൽഹി: ഭൂഗോളത്തിന്റെ നാനാഭാഗങ്ങളിലും ഇപ്പോൾ ഫിഫ ലോകകപ്പിന്റെ അലയൊലികൾ മാത്രമാണ് കേൾക്കാനുള്ളത്. ഇത്തവണത്തെ ഫുട്ബോൾ രാജാക്കന്മാർ ആരാകുമെന്ന ആകാംഷയിലാണ് ലോകമെമ്പാടുമുള്ള കായിക പ്രേമികൾ. മെസ്സിയുടെ അർജന്റീന ഇത്തവണയും കിരീടം നിലനിർത്തുമോ, അതോ ഫ്രാൻസ്,...

ധർമസ്ഥല വെളിപ്പെടുത്തൽ; വ്യാജ ആരോപണമുന്നയിക്കാൻ നടൻ പ്രകാശ്‌ രാജ് സമ്മർദം ചെലുത്തി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായിപ്രതി ചിന്നയ്യ

ബെംഗളൂരു: ധർമസ്ഥല വെളിപ്പെടുത്തൽ കേസുമായി ബന്ധപ്പെട്ട് നടൻ പ്രകാശ് രാജിനും സാമൂഹികപ്രവർത്തകരായ മഹേഷ് ഷെട്ടി തിമ്മരോഡി, ഗിരീഷ് മട്ടന്നവർ തുടങ്ങിയവർക്കുമെതിരേ ആരോപണവുമായി പ്രതി ചിന്നയ്യ. വ്യാജ ആരോപണങ്ങൾ ഉന്നയിക്കാൻ പ്രകാശ് രാജ് അടക്കമുള്ളവർ നിർബന്ധിച്ചെന്നാണ്...

രണ്ടാം വിക്കറ്റ് വീണു! പ്രോസിക്യൂട്ടർ നിയമനത്തിൽ യുഡിഎഫ് സർക്കാരിന്റെ യൂടേൺ; സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകനെ രാജിവെപ്പിച്ചു

കോട്ടയം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനെ ഹൈക്കോടതിയിലെ സ്‌പെഷ്യൽ ഗവ.പ്രോസിക്യൂട്ടറായി നിയമിച്ചതിൽ യൂടേൺ അടിച്ച് സർക്കാർ. സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകൻ അഡ്വ. കെ.ബി.പ്രദീപിനെ രാജിവെപ്പിച്ചു. പ്രദീപിനോട് മുഖ്യമന്ത്രി വി.ഡി.സതീശൻ രാജി...

Popular this week