വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചു; നടിയുടെ പരാതിയില്‍ നടന്‍ ഗോവിന്ദന്‍കുട്ടിക്കെതിരെ കേസെടുത്തു

കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്ന നടിയുടെ പരാതിയില്‍ നടനും അവതാരകനുമായ അടൂര്‍ കടമ്പനാട് നെല്ലിമുകള്‍ പ്ലാന്തോട്ടത്തില്‍ ഗോവിന്ദന്‍കുട്ടി (42)യ്‌ക്കെതിരെ കേസെടുത്തു.

ബലാത്സംഗം, ദേഹോപദ്രവമേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്.

നടിയും മോഡലുമായ എറണാകുളം സ്വദേശിനിയാണ് പരാതിക്കാരി. എറണാകുളത്തെ വാടകവീട്ടിലും സുഹൃത്തിന്റെ വില്ലയിലും കാറിലുംവച്ച്‌ പലതവണ പീഡിപ്പിച്ചെന്നാണ് പരാതി. നവംബര്‍ ഇരുപത്തിനാലിനാണ് യുവതി നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കിയത്.

യൂട്യൂബ് ചാനലിലേക്ക് ടോക് ഷോ ചെയ്യാന്‍ പോയപ്പോഴാണ് പ്രതിയെ പരാതിക്കാരി പരിചയപ്പെട്ടത്. തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. അതിനുശേഷം വിവാഹത്തെക്കുറിച്ച്‌ പറഞ്ഞപ്പോള്‍ ഇയാള്‍ മര്‍ദിച്ചെന്നും പരാതിയില്‍ പറയുന്നു. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതി ഭീഷണിപ്പെടുത്തുന്നതായും പരാതിക്കാരി ആരോപിക്കുന്നു.എ ബി സി മലയാളം യൂട്യൂബ് വാര്‍ത്താ ചാനല്‍ എംഡിയാണ് ഗോവിന്ദന്‍കുട്ടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News