തിരുവനന്തപുരം: യുവതിയെ പ്രണയം നടിച്ച് വശത്താക്കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം ഒളിവില്‍ പോയ കേസില്‍ 24കാരന്‍ അറസ്റ്റില്‍. എറണാകുളം കൂത്താട്ടുകുളം പലകുഴ വില്ലേജില്‍ താമസിക്കുന്ന കൂത്താട്ടുകുളം സ്വദേശി അഖില്‍(24) ആണ് പൊലീസിന്റെ പിടിയിലായത്.
ഡേറ്റിംഗ് ആപ്പ് വഴിയാണ് യുവതിയെ പരിചയപ്പെട്ടത്. വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ചാണ് യുവതിയുമായി പരിചയം സ്ഥാപിച്ചത്. താന്‍ അനാഥനാണെന്നും ബന്ധുക്കളായി ആരുമില്ലെന്നും പറഞ്ഞാണ് യുവതിയുമായി പ്രണയം നടിച്ച് വശത്താക്കി പീഡിപ്പിച്ചത്.
യുവതി ഗര്‍ഭിണിയായതോടെ അഖില്‍ മുങ്ങുകയായിരുന്നു. ഇതോടെയാണ് യുവതി താന്‍ ചതിക്കപ്പെടുകയായിരുന്നുവെന്ന് മനസിലാക്കിയത്. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


