27.6 C
Kottayam
Thursday, June 4, 2026

വിജയ് ബാബുവിനെതിരായ ബലാത്സംഗ കേസ്; ദുബായിലേക്ക് കടന്നത് 24-ന്, സാക്ഷികളിൽ നിന്ന് ലഭിച്ചത് നിർണായക വിവരങ്ങൾ

Must read

കൊച്ചി: ബലാത്സംഗക്കേസിലുൾപ്പെട്ട നടനും നിർമാതാവുമായ വിജയ് ബാബുവിനെ കണ്ടെത്താൻ പോലീസ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കി. ഇയാൾ വിദേശത്താണെന്നാണ് പോലീസ് നിഗമനം. വിമാനത്താവളത്തിൽ എത്തിയാൽ ഉടൻ പിടികൂടാനാണ് നീക്കം. വിജയ് ബാബുവിനെതിരേ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും പരാതിയിൽ പ്രാഥമിക നടപടികൾ പൂർത്തിയാക്കിയെന്നും സിറ്റി പോലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു അറിയിച്ചു. അറസ്റ്റ് അനിവാര്യമാണ്. യുവതിയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകൾ അന്വേഷണത്തിൽ കിട്ടിയതായും കമ്മിഷണർ പറഞ്ഞു.

ഹോട്ടൽ, ഫ്ലാറ്റ് എന്നിവിടങ്ങളിൽ നിന്നാണ് തെളിവുശേഖരിച്ചത്. പരിശോധന നടത്തിയ സ്ഥലങ്ങളിൽ വിജയ് ബാബുവിന്റെ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്. ഇരയാക്കപ്പെട്ടയാളെ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ തെളിവും കിട്ടി. കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്. ഇരയെ ഭീഷണിപ്പെടുത്തിയതിനെതിരേയും നടപടി സ്വീകരിക്കും.

അതിനിടെ, പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് വൈദ്യപരിശോധന പൂർത്തിയാക്കി. സിനിമാ മേഖലയിൽ നിന്നുള്ള ചില സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തി. പ്രതിയെ കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ടതുണ്ടെന്ന് പോലീസ് പറയുന്നു. വിദേശത്തുനിന്ന് ഇയാൾ തിരിച്ചെത്തിയില്ലെങ്കിൽ നാട്ടിലെത്തിക്കാനുള്ള നീക്കവും നടത്തുന്നുണ്ട്. അതിനായി മറ്റ് ഏജൻസികളുടെ സഹായം തേടും.

അതിനിടെ മുൻകൂർ ജാമ്യാപേക്ഷ വെള്ളിയാഴ്ചയോടെ ഹൈക്കോടതിയുടെ പരിഗണനയിൽ വന്നേക്കുമെന്ന് അറിയുന്നു. ഇതിനായി മുതിർന്ന അഭിഭാഷകരെ സമീപിച്ചിട്ടുണ്ട്.

- Advertisement -

ബലാത്സംഗം ചെയ്തുവെന്ന പരാതി വന്നതിനുശേഷം ഇരയ്ക്കെതിരേ സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തൽ നടത്തിയിട്ടാണ് വിജയ് ബാബു ഒളിവിൽപ്പോയത്. സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനംചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്ലാറ്റിൽവെച്ച് നിരവധിതവണ ബലാത്സംഗം ചെയ്തെന്ന നടിയുടെ പരാതിയിലാണ് വിജയ് ബാബുവിനെതിരേ കേസെടുത്തത്.ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. 22-നാണ് യുവതി വിജയ് ബാബുവിനെതിരേ പരാതിയുമായി പോലീസിനെ സമീപിച്ചത്.

- Advertisement -

വിജയ് ബാബു ദുബായിലേക്ക് കടന്നത് 24-നെന്ന് പോലീസ്. കേസെടുത്ത് അന്വേഷണം തുടങ്ങിയതറിഞ്ഞ് വിദേശത്തേക്ക് കടക്കുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.നാട്ടിലെത്തിയാല്‍ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇയാള്‍ ഗോവയിലുണ്ടെന്ന സൂചനയെത്തുടര്‍ന്ന് പോലീസ് സംഘം അവിടെയെത്തിയെങ്കിലും ദുബായിലേക്ക് കടക്കുകയായിരുന്നു.

പരാതിയില്‍ സൂചിപ്പിച്ച സ്ഥലങ്ങളിലെത്തി സാക്ഷികളില്‍ നിന്ന് മൊഴിയെടുക്കും.നടിക്കെതിരേ സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരേ ഐടി ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്. വിജയ് ബാബുവിന്റെ സുഹൃത്തുക്കളുടെ മൊഴിയെടുക്കാനും ആലോചിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

Popular this week