28.4 C
Kottayam
Saturday, June 6, 2026

മയക്കുമരുന്ന് കുത്തിവച്ച ശേഷം ബലാത്സംഗം ചെയ്തു ; സ്വകാര്യ ഫോട്ടോകൾ കാണിച്ച് ഭീഷണിപ്പെടുത്തി ; ബംഗാളിൽ ഡോക്ടർ അറസ്റ്റിൽ

Must read

കൊൽക്കത്ത : മയക്കുമരുന്ന് കുത്തിവച്ച് രോഗിയെ ബലാത്സംഗം ചെയ്ത കേസിൽ ഡോക്ടറെ അറസ്റ്റ് ചെയ്ത് പോലീസ്. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലാണ് സംഭവം.

ചികിത്സക്കായി ഡോക്ടറെ കാണാൻ പോയതായിരുന്നു യുവതി. ഒരു കുത്തിവയ്പ്പ് എടുക്കാൻ അവളോട് ആവശ്യപ്പെട്ടു. ആദ്യം കുത്തിവയ്പ്പ് എടുക്കാൻ തയ്യാറായില്ല. എന്നാൽ ഡോക്ടർ യുവതിയെ കുത്തിവെയ്ക്കാൻ നിർബന്ധിക്കുകയായിരുന്നു അതിനുശേഷം യുവതി ബോധരഹിതയാവുകയായിരുന്നു.

പിന്നീട് ബോധം തിരിച്ചുകിട്ടിയപ്പോഴാണ് താൻ ബലാത്സംഗത്തിനിരയായന്ന് മനസ്സിലായത്. ബലാത്സംഗം ചെയ്യുകയും തന്റെ സ്വകാര്യ ചിത്രങ്ങൾ എടുക്കുകയും ചെയ്തു. ആ ഫോട്ടോകൾ കാണിച്ച് തന്നെ ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്തു. പ്രതി ആവശ്യപ്പെട്ട നാല് ലക്ഷം രൂപ നൽകിയില്ലെങ്കിൽ തന്റെ സ്വകാര്യ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാക്കുമെന്ന് ഡോക്ടർ ഭീഷണിപ്പെടുത്തിയതായി യുവതി ആരോപിച്ചു.

ഹസ്നാബാദ് പ്രദേശത്തെ വീട്ടിൽ യുവതി തനിച്ചാണെന്നും ഭർത്താവ് പുറത്താണ് എന്നും പോലീസ് പറഞ്ഞു. ഇരയായ യുവതി പിന്നീട് തന്റെ ഭർത്താവിനോട് തനിക്ക് നേരിട്ട ദുരനുഭവം പറയുകയായിരുന്നു. പിന്നീടാണ് പോലീസിൽ പരാതി നൽകിയത്.

- Advertisement -

ഡോക്ടർ ബ്ലാക്ക്മെയിൽ ചെയ്തതിനെ തുടർന്ന് ഭാര്യ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു എന്ന് ഭർത്താവ് പറഞ്ഞു . യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഡോക്ടർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും അയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിലവിളക്ക് കൊളുത്തൽ വിവാദം: ഫാത്തിമ തഹ്ലിയ എംഎൽഎയെ തിരുത്തി സമസ്ത; ‘വെളിച്ചം ലഭിക്കാനുളള ഉപാധിയെന്ന നിലയിൽ അനുവദനീയം’; മതപരമായ ചടങ്ങെങ്കില്‍ വര്‍ജ്ജിക്കണം

കോഴിക്കോട്: പേരാമ്പ്രയിലെ ഒരു പൊതു ചടങ്ങിൽ നിലവിളക്കു കൊളുത്തിയതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വലിയ വിവാദത്തിൽ പേരാമ്പ്ര എംഎൽഎ ഫാത്തിമ തഹ്‌ലിയയെ പൂർണ്ണമായി തിരുത്തിക്കൊണ്ട് സമസ്ത നേതൃത്വം ഔദ്യോഗികമായി രംഗത്തെത്തി. പേരാമ്പ്രയിലെ ഒരു പ്രമുഖ...

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

Popular this week