27.5 C
Kottayam
Wednesday, October 30, 2024
test1
test1

മയക്കുമരുന്ന് കുത്തിവച്ച ശേഷം ബലാത്സംഗം ചെയ്തു ; സ്വകാര്യ ഫോട്ടോകൾ കാണിച്ച് ഭീഷണിപ്പെടുത്തി ; ബംഗാളിൽ ഡോക്ടർ അറസ്റ്റിൽ

Must read

കൊൽക്കത്ത : മയക്കുമരുന്ന് കുത്തിവച്ച് രോഗിയെ ബലാത്സംഗം ചെയ്ത കേസിൽ ഡോക്ടറെ അറസ്റ്റ് ചെയ്ത് പോലീസ്. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലാണ് സംഭവം.

ചികിത്സക്കായി ഡോക്ടറെ കാണാൻ പോയതായിരുന്നു യുവതി. ഒരു കുത്തിവയ്പ്പ് എടുക്കാൻ അവളോട് ആവശ്യപ്പെട്ടു. ആദ്യം കുത്തിവയ്പ്പ് എടുക്കാൻ തയ്യാറായില്ല. എന്നാൽ ഡോക്ടർ യുവതിയെ കുത്തിവെയ്ക്കാൻ നിർബന്ധിക്കുകയായിരുന്നു അതിനുശേഷം യുവതി ബോധരഹിതയാവുകയായിരുന്നു.

പിന്നീട് ബോധം തിരിച്ചുകിട്ടിയപ്പോഴാണ് താൻ ബലാത്സംഗത്തിനിരയായന്ന് മനസ്സിലായത്. ബലാത്സംഗം ചെയ്യുകയും തന്റെ സ്വകാര്യ ചിത്രങ്ങൾ എടുക്കുകയും ചെയ്തു. ആ ഫോട്ടോകൾ കാണിച്ച് തന്നെ ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്തു. പ്രതി ആവശ്യപ്പെട്ട നാല് ലക്ഷം രൂപ നൽകിയില്ലെങ്കിൽ തന്റെ സ്വകാര്യ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാക്കുമെന്ന് ഡോക്ടർ ഭീഷണിപ്പെടുത്തിയതായി യുവതി ആരോപിച്ചു.

ഹസ്നാബാദ് പ്രദേശത്തെ വീട്ടിൽ യുവതി തനിച്ചാണെന്നും ഭർത്താവ് പുറത്താണ് എന്നും പോലീസ് പറഞ്ഞു. ഇരയായ യുവതി പിന്നീട് തന്റെ ഭർത്താവിനോട് തനിക്ക് നേരിട്ട ദുരനുഭവം പറയുകയായിരുന്നു. പിന്നീടാണ് പോലീസിൽ പരാതി നൽകിയത്.

ഡോക്ടർ ബ്ലാക്ക്മെയിൽ ചെയ്തതിനെ തുടർന്ന് ഭാര്യ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു എന്ന് ഭർത്താവ് പറഞ്ഞു . യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഡോക്ടർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും അയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ശത്രുക്കളെ വകവരുത്താൻ എ. ഐ സാങ്കേതിക വിദ്യയും; ജമ്മുകശ്മീരിൽ മൂന്ന് ഭീകരരെയും വധിച്ചത് എഐ സഹായത്തോടെ; വിവരങ്ങൾ പുറത്ത് വിട്ട് സൈന്യം

ശ്രീനഗർ; കഴിഞ്ഞ ദിവസമാണ് സൈനികവാഹനത്തിന് നേരെ ആക്രമണം നടത്തിയ ഭീകരരെ സൈന്യം തിരിച്ചടിയിലൂടെ കാലപുരിയ്ക്ക് അയച്ചത്. അങ്കന്നൂറിൽ നടന്ന ഭീകരവിരുദ്ധ ഓപ്പറേഷനിൽ മൂന്ന് ആയുധധാരികളായ ഭീകരരെയാണ് സൈന്യം വധിച്ചത്. വലിയ ഭീകരാക്രമണം ലക്ഷ്യമിട്ടെത്തിയ...

കോട്ടയം മെഡിക്കൽ കോളജ് ശുചീകരണ തൊഴിലാളിയെ മരിച്ചനിലയിൽ കണ്ടെത്തി;മൃതദേഹം മാലിന്യ സംസ്കരണ പ്ലാന്റിനടുത്തുള്ള കുഴിയിൽ

കോട്ടയം∙ മെഡിക്കൽ കോളജിലെ ശുചീകരണ തൊഴിലാളിയെ ജോലിസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. അയ്മനം പെരുമന കോളനിയിൽ സുബ്രഹ്മണ്യനെ (44 ) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുടിയൂക്കര ഭാഗത്ത് മാലിന്യം സംഭരിക്കുന്ന പ്ലാന്റിനു...

ഫ്രിഡ്ജ് നന്നാക്കുന്നതിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ചു, യുവാവ് മരിച്ചു; സംഭവം മലപ്പുറത്ത്

മലപ്പുറം : ഊർക്കടവിൽ ഫ്രിഡ്ജ് നന്നാക്കുന്നതിനിടെ അപകടത്തിൽ ഒരാൾ മരിച്ചു.റിപ്പയറിങ് കടയിൽ വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. ഊർക്കടവ് എളാടത്ത് റഷീദാണ് മരിച്ചത്.രാവിലെ 11 മണിയോടെയായിരുന്നു അപകടം. പൊട്ടിത്തെറിക്കുപിന്നാലെ...

P P Divya: ദിവ്യയ്ക്കെതിരെ പാർട്ടി നടപടി ഉടനില്ല; സംരക്ഷിച്ച് സിപിഎം; വിഷയം ചർച്ച ചെയ്യാതെ കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ്

കണ്ണൂർ: എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ റിമാൻഡിൽ കഴിയുന്ന പിപി ദിവ്യക്കെതിരെ പാർട്ടി നടപടി ഉടനില്ല. ഇന്ന് ചേർന്ന കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലും നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട...

‘കളക്ടർ മര്യാദ കാറ്റിൽ പറത്തി, സ്വന്തം സഹപ്രവർത്തകനെ കുറ്റക്കാരനാക്കിയ ആൾക്ക് ആ സ്ഥാനത്ത് തുടരാൻ അർഹതയില്ല’

പാലക്കാട്: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ ജില്ലാ കളക്ടറെക്കൊണ്ട് മലക്കം മറിയിപ്പിച്ചുവെന്ന് കോൺ​ഗ്രസ് നേതാവ് കെസി വേണു​ഗോപാൽ. കണ്ണൂർ കളക്ടർ മര്യാദകളെല്ലാം കാറ്റിൽ പറത്തി. സ്വന്തം സഹപ്രവർത്തകനെ കുറ്റക്കാരനാക്കിയ കളക്ടർക്ക് ആസ്ഥാനത്ത് തുടരാൻ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.