കോഴിക്കോട്: മലബാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് രോഗിയെ പീഡിപ്പിക്കാന്‍ ശ്രമം. ആശുപത്രി ജീവനക്കാരനാണ് കൊവിഡ് രോഗിയോട് അപമര്യാദയായി പെരുമാറിയത്.
ഞായറാഴ്ച രാത്രി പതിനൊന്നരയ്ക്കാണ് സംഭവം. ഡോക്ടറെ കാണാനെന്ന് പറഞ്ഞ് യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു.
നേരത്തെ യുവതിയുടെ മൊബൈല്‍ നമ്പര്‍ ആശുപത്രി രജിസ്റ്ററില്‍ നിന്നും ശേഖരിച്ച് ഇയാള്‍ മെസേജ് അയച്ച് ശല്യപ്പെടുത്തിയിരുന്നു. യുവതിയുടെ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും.
കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതിക്ക് കൊവിഡ് പോസിറ്റീവായത്. തുടർന്ന് മലബാർ മെഡിക്കൽ കോളജിൽ ചികിത്സ തേടുകയായിരുന്നു. യുവതിയുടെ അച്ഛനും അമ്മയും കൊവിഡ് പോസിറ്റീവ് ആയി ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News