24.9 C
Kottayam
Saturday, June 6, 2026

‘സ്വന്തം കാറുവരെ വിൽക്കേണ്ടി വന്നു, ഹിറ്റ് ചിത്രത്തിൽ നിന്ന് മമ്മൂട്ടി പിൻമാറി’ തുറന്നുപറഞ്ഞ് രഞ്ജിത്ത്

Must read

കൊച്ചി: മലയാളത്തിലെ ഒട്ടനവധി വിജയ ചിത്രങ്ങളുടെ നിർമാതാവാണ് എം രഞ്ജിത്ത്. മോഹൻലാൽ നായകനായി അടുത്തിയെ പുറത്തിറങ്ങിയ ‘തുടരും’ എന്ന ചിത്രം നിർമിച്ചതും അദ്ദേഹമാണ്. ഇപ്പോഴിതാ വർഷങ്ങൾക്ക് മുൻപ് താൻ അനുഭവിച്ച സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് രഞ്ജിത്ത്. മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ ചെയ്യാൻ തീരുമാനിച്ചിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് രഞ്ജിത്ത് ഇക്കാര്യങ്ങൾ പങ്കുവച്ചത്.

‘മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ നിർമിക്കണമെന്നത് എന്റെ വലിയൊരു ആഗ്രഹമാണ്. ഒരു വേദിയിൽ വച്ച് ഞാൻ അദ്ദേഹത്തിനോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. അത് പറയുമ്പോൾ ഞാൻ കരഞ്ഞുപോകും. മുൻപ് എന്റെ അവസ്ഥ വലിയ മോശമായിരുന്നു. നിമിഷങ്ങൾ കൊണ്ട് ഞാൻ സിനിമയിൽ ആരുമല്ലാത്ത ഒരാളായി മാറി. ആ സമയത്ത് ഏത് ജോലിക്ക് പോയാലും കടം വാങ്ങിയ പണം തിരികെ കൊടുക്കാൻ കഴിയുന്ന അവസ്ഥയായിരുന്നില്ല. അമ്മയുടെ പേരിലുളള സ്ഥലവും കാറും വിൽക്കേണ്ടി വന്നു.

- Advertisement -

- Advertisement -

ആ സമയത്ത് എന്റെ അടുത്ത സുഹൃത്ത് ഒരു സിനിമ സംവിധാനം ചെയ്യുന്നുണ്ടായിരുന്നു. അദ്ദേഹം സിനിമയിൽ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാകാൻ കഴിയുമോയെന്ന് ചോദിച്ചു. ഞാനത് ചെയ്തു. കുറച്ച് സിനിമകൾ ചെയ്തപ്പോൾ തന്നെ രക്ഷപ്പെട്ടു. കളിയൂഞ്ഞാൽ സിനിമയിലൂടെയാണ് ഞാനും മമ്മൂക്കയും അടുപ്പത്തിലായത്. എത്ര പ്രശ്നങ്ങൾ ഉണ്ടായാലും നന്നായി നടക്കുന്ന വ്യക്തിയാണ് ഞാൻ. എന്റെ ആ സ്വഭാവം മമ്മൂക്കയ്ക്ക് ഇഷ്ടമായിരുന്നു. ഞങ്ങൾ ഒരുമിച്ച് ഒരുപാട് യാത്ര ചെയ്യുമായിരുന്നു. ഞാൻ വീണ്ടും ഒരു നിർമാതാവാകും എന്ന് ഉറപ്പിച്ച് പറഞ്ഞ വ്യക്തിയാണ് അദ്ദേഹം.

- Advertisement -

അങ്ങനെ വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് സിനിമ ചെയ്യാമെന്ന് ഞങ്ങൾ തീരുമാനിച്ചു. ഡ്രൈവിംഗ് ലൈസൻസായിരുന്നു ആ ചിത്രം. അത് എന്റെ കഥയാണ്. ആർക്കും അത് അറിയില്ല. ഞാൻ വർഷങ്ങൾക്ക് മുൻപ് ലൈസൻസ് എടുത്ത കഥയാണ്. സിനിമയുടെ തിരക്കഥ തയ്യാറായി. പക്ഷെ അവസാനം നായക വേഷം മറ്റൊരാളിലേക്ക് പോകുന്ന ഒരു സീൻ ആ ചിത്രത്തിലുണ്ട്. മമ്മൂക്കയോട് കഥ പറഞ്ഞപ്പോൾ അദ്ദേഹത്തിന് അത് ചെറിയ പ്രശ്നമായിരുന്നു. അങ്ങനെയാണ് മമ്മൂക്കയും ഞാനും ആ ചിത്രത്തിൽ നിന്ന് പിൻമാറിയത്. അങ്ങനെ എന്റെ ആഗ്രഹം നടക്കാതെ പോയി. അത് ഹിറ്റ് ചിത്രമായിരുന്നു. എനിക്കും തരുൺ മൂർത്തിക്കും ഇനിയും ഒരുമിച്ച് സിനിമ ചെയ്യണമെന്നുണ്ട്’- രഞ്ജിത്ത് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week