24.2 C
Kottayam
Tuesday, June 9, 2026

എന്റെ പ്രശ്‌നം ഞാന്‍ കാരണം അല്ല, എന്റെ ജനിറ്റിക് ആണ്; പൊതുവെ പരുക്കന്‍ സ്വഭാവക്കാരിയായ താന്‍ പ്രണയം വരുമ്പോഴാണ് കുറച്ചൊന്ന് ഫെമിനിയന്‍ ആവുന്നതെന്ന് രഞ്ജിനി ഹരിദാസ്

Must read

കൊച്ചി:തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലര്‍ന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും ആകര്‍ഷിക്കുന്നത് ആയിരുന്നു. വിവിധ റിയാലിറ്റി ഷോകളിലൂടെയും സിനിമകളിലൂടെയും ബിഗ്‌ബോസ് മലയാളം റിയാലിറ്റി ഷോയുടെ ആദ്യ സീസണിലൂടെയും രഞ്ജിനി പ്രേക്ഷകര്‍ക്ക മുന്നിലെത്തിയിരുന്നു.

വ്യക്തമായ കാഴ്ചപാടുകളും അഭിപ്രായങ്ങളുമുള്ള താരം അത് ആരുടെ മുന്നിലും തുറന്ന് പറയാന്‍ മടി കാണിക്കാറില്ല. അത് വഴി നിരവധി വിമര്‍ശനങ്ങള്‍ക്കും രഞ്ജിനി പാത്രമായിരുന്നു. വ്യക്തമായ കാഴ്ചപാടുകളും അഭിപ്രായങ്ങളുമുള്ള താരം അത് ആരുടെ മുന്നിലും തുറന്ന് പറയാന്‍ മടി കാണിക്കാറില്ല. അത് വഴി നിരവധി വിമര്‍ശനങ്ങള്‍ക്കും രഞ്ജിനി പാത്രമായിരുന്നു.

- Advertisement -

സ്‌റ്റേജ് ഷോകളില്‍ അവതാരികയായി നിറഞ്ഞു നിന്നിരുന്ന താരം ഇടയ്ക്ക് വെച്ച് വലിയൊരു ഇടവേള എടുത്തിരുന്നു. എന്നാല്‍ പിന്നീട് താരം തിരിച്ചെത്തിയിരുന്നു. സ്വന്തമായി അഞ്ചു നായ്ക്കളെ വളര്‍ത്തുന്നതിനൊപ്പം മിണ്ടാപ്രാണികള്‍ക്കെതിരെയുള്ള ക്രൂരതകള്‍ക്ക് ശബ്ദം ഉയര്‍ത്തുക വരെ ചെയ്യാറുണ്ട് രഞ്ജിനി.

- Advertisement -

ഇപ്പോഴിതാ പ്രണയത്തെ കുറിച്ചുള്ള തന്റെ കാഴ്ചപാടുകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് രഞ്ജിനി ഹരിദാസ്. പൊതുവെ പരുക്കന്‍ സ്വഭാവക്കാരിയായ താന്‍ പ്രണയം വരുമ്പോഴാണ് കുറച്ചൊന്ന് ഫെമിനിയന്‍ ആവുന്നതെന്ന് അവര്‍ റെഡ് കാര്‍പെറ്റ് ഷോയില്‍ പറഞ്ഞു. ശരത്തുമായി പ്രണയത്തിലായതിന് ശേഷം തുടക്കത്തില്‍ അങ്ങനെയൊക്കെയായിരുന്നുവെന്നും.

തന്റെ തന്നെ ഒരു മെയില്‍ വേര്‍ഷനാണ് ശരത്തെന്നും രഞ്ജിനി പറയുന്നു. പൊതുവെ മസ്‌ക്യുലിന്‍ സ്വഭാവം ആയതിന് കാരണം ടെസ്‌റ്റോസ്റ്റിറോണ്‍ എന്ന ഹോര്‍മോണിന്റെ അളവ് കൂടിയതാണെന്നും അത് തന്റെ ജനറ്റിക് പ്രശ്‌നമാണെന്നുമാണ് രഞ്ജിനി പറയുന്നത്. ഒരു ചാന്‍സ് ഉണ്ട് എന്ന് തോന്നിയാല്‍ ഞാന്‍ എന്നിലെ സ്ത്രീത്വത്തെ പുറത്തെടുക്കും.

- Advertisement -

പൊതുവെ അല്പം മാസ്‌ക്യുലിന്‍ ആയിട്ടുള്ള ആളാണ് ഞാന്‍. എന്റെ ടെസ്‌റ്റോസ്റ്റിറോണ്‍ ലെവല്‍ വളരെ കൂടുതലാണ് എന്ന് ഡോക്ടേഴ്‌സും പറഞ്ഞിട്ടുള്ളതാണ്. അതുകൊണ്ട് എന്റെ പ്രശ്‌നം ഞാന്‍ കാരണം അല്ല, എന്റെ ജനിറ്റിക് ആണ്. പക്ഷെ എന്നിരുന്നാലും പ്രണയം എന്ന വികാരം വരുമ്പോള്‍ എന്നിലെ സ്ത്രീ സ്വഭാവം കുറച്ച് പുറത്ത് വരും. അവര്‍ കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വീടും ആഭരണങ്ങളും കാണിച്ച് യൂട്യൂബിൽ ‘ഹോം ടൂർ’ വിഡിയോ; പിന്നാലെ യുവതിയുടെ വീട്ടിൽ വൻ കവർച്ച

ഭോപ്പാൽ: വീടും വീട്ടിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളുമെല്ലാം കാണിച്ചുള്ള 'ഹോം ടൂർ' വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ യൂട്യൂബറായ യുവതിയുടെ വീട് കൊള്ളയടിച്ചു. മധ്യപ്രദേശിലെ ശിവ്പുരി മൊഹാനി സ്വദേശിനിയും യൂട്യൂബറുമായ രചന ഗുർജാറിന്റെ വീട്ടിലാണ്...

കനത്ത മഴ, റെഡ് അലര്‍ട്ട് ⚠️ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്: സംസ്ഥാനത്ത് കാലവർഷം അതിശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ നാളെ രണ്ട് പ്രമുഖ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടിയന്തിരമായി അവധി പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിലെ കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ എല്ലാത്തരം വിദ്യാഭ്യാസ...

മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം; പ്രമുഖ തമിഴ് യൂട്യൂബർ മാരിദാസ് പോലീസ് കസ്റ്റഡിയിൽ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരേയും സംസ്ഥാന മന്ത്രിമാർക്കെതിരേയും സോഷ്യൽ മീഡിയ വഴി കടുത്ത അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് പ്രമുഖ യൂട്യൂബർ മാരിദാസിനെ തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈയിൽ നിന്നും...

ഇന്ത്യയുടെ ആണവായുധ ശേഖരത്തിൽ വൻ വർദ്ധനവ്; പാകിസ്ഥാനെ മറികടന്നതായി സിപ്രി വാർഷിക റിപ്പോർട്ട്

ന്യൂഡൽഹി: അന്താരാഷ്ട്രതലത്തിൽ ആയുധ ശേഖരണത്തെയും വിവിധ രാജ്യങ്ങളുടെ പ്രതിരോധ ചെലവുകളെയും കുറിച്ച് ശാസ്ത്രീയമായി പഠനം നടത്തുന്ന പ്രമുഖ ആഗോള സ്ഥാപനമായ സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI) പുറത്തുവിട്ട ഏറ്റവും പുതിയ...

അതിശക്തമായ സൗരക്കാറ്റ് ഭൂമിയിലേക്ക്; ഇന്ത്യയുടെ ആകാശത്തും ഇന്ന് രാത്രി അപൂർവ്വ ‘അറോറ’ ദൃശ്യമായേക്കും

മുംബൈ: ഇന്ത്യയുടെ വിസ്തൃതമായ ആകാശം ഇന്ന് രാത്രി തികച്ചും വിസ്മയകരവും അപൂര്‍വവുമായ ഒരു പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ്. ഭൂമിയിലേക്ക് സൂര്യനിൽ നിന്നും അതിശക്തമായ സൗരക്കാറ്റ് ആഞ്ഞടിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ആഗോള പ്രതിഭാസത്തിന്...

Popular this week