26 C
Kottayam
Saturday, June 6, 2026

മായങ്കിന് ഡബിള്‍ സെഞ്ചുറി, കേരളത്തിനെതിരെ കർണ്ണാടകം ശക്തമായ നിലയിൽ

Must read

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ കര്‍ണാടക മികച്ച നിലയില്‍. കേരളത്തിന്‍റെ ഒന്നാം ഇന്നിം സ്കോറായ 342 റണ്‍സിന് മറുപടിയായി മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ കര്‍ണാടക ആറ് വിക്കറ്റ് നഷ്ടത്തില്‍ 410 റണ്‍സെടുത്തിട്ടുണ്ട്. 47 റണ്‍സുമായി ബി ആര്‍ ശരത്തും എട്ട് റണ്‍സോടെ ശുഭാങ് ഹെഡ്ഡെയും ക്രീസില്‍.  നാലു വിക്കറ്റ് കൈയിലിരിക്കെ കര്‍ണാടകക്ക് ഇപ്പോള്‍ 68 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡുണ്ട്. ഡബിള്‍ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍, അര്‍ധസെഞ്ചുറി നേടിയ നിഖിന്‍ ജോസ്, മനീഷ് പാണ്ഡെ, ശ്രേയസ് ഗോപാല്‍ എന്നിവരുടെ വിക്കറ്റുകളാണ് മൂന്നാം ദിനം കര്‍ണാടകക്ക് നഷ്ടമായത്.

രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെന്ന സ്കോറില്‍ ബാറ്റിംഗ് തുടര്‍ന്ന കര്‍ണാടകയെ വിക്കറ്റുകള്‍ വീഴ്ത്തി സമ്മര്‍ദ്ദത്തിലാക്കാമെന്ന കേരളത്തിന്‍റെ തന്ത്ര മൂന്നാം ദിനം വിലപ്പോയില്ല. മായങ്കിനൊപ്പം നിഖിന്‍ ജോസ് പിടിച്ചു നിന്നതോടെ കര്‍ണാടക സുരക്ഷിത സ്കോറിലേക്ക് നീങ്ങി. നാലാം വിക്കറ്റില്‍ മായങ്കും നിഖിന്‍ ജോസും ചേര്‍ന്ന് 142 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ കേരളത്തിന്‍റെ പിടി അയഞ്ഞു. 91 റണ്‍സില്‍ ഒത്തുചേര്‍ന്ന ഇരുവരും 242 റണ്‍സിലാണ് വേര്‍പിരിഞ്ഞത്.

അര്‍ധസെഞ്ചുറി പിന്നിട്ടതിന് പിന്നാലെ നിഖിന്‍ ജോസിനെ(54) പുറത്താക്കി അക്ഷയ് ചന്ദ്രനാണ് കേരളത്തിന് മൂന്നാം ദിനത്തിലെ ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. തൊട്ടു പിന്നാലെ നേരിട്ട ആദ്യ പന്തില്‍ മനീഷ് പാണ്ഡെയെ ജലജ് സക്സേന പുറത്താക്കിയതോടെ കേരളത്തിന് പ്രതീക്ഷയായി. എന്നാല്‍ മായങ്കിനൊപ്പം ശ്രേയസ് ഗോപാല്‍(48) പിടിച്ചു നിന്നതോടെ കേരളത്തിന്‍റെ പ്രതീക്ഷ മങ്ങി. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍  93 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് പിരിഞ്ഞത്. ഡബിള്‍ സെഞ്ചുറിക്ക് പിന്നാലെ മായങ്കിനെ(208) വൈശാഖ് ചന്ദ്രന്‍ പുറത്താക്കിയെങ്കിലും അപ്പോഴേക്കും കര്‍ണാടക കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറിന് തൊട്ട് അടുത്തെത്തിയിരുന്നു.

- Advertisement -

മായങ്ക് പുറത്തായതിന് പിന്നാലെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ കര്‍മാടകയെ ശ്രേയസ് ഗോപാലും ശരത്തും ചേര്‍ന്ന് മുന്നോട്ട് നയിച്ചു. 48 റണ്‍സെടുത്ത ശ്രേയസ് ഗോപാലിനെ ജലജ് സക്സേന മടക്കിയെങ്കിലും ശരത്തും ശുഭാങ് ഹെഡ്ഡെയും പിടിച്ചു നിന്നു. ഇതോടെ കര്‍ണാടക അനായാസം 400 കടന്നു. സ്പിന്നര്‍മാരെ തുണക്കുമെന്ന് കരുതിയ തുമ്പ സെന്‍റ് സേവ്യേഴ്സ് ഗ്രൗണ്ടിലെ പിച്ചില്‍ നിന്ന് കേരള സ്പിന്നര്‍മാര്‍ക്ക് കാര്യമായ സഹായമൊന്നും ലഭിച്ചില്ല.

- Advertisement -

അഞ്ച് കളികളില്‍ മൂന്ന് ജയവും രണ്ട് സമനിലയുമുള്ള കര്‍ണാടകയാണ് 26 പോയന്‍റുമായി കേരളത്തിന്‍റെ ഗ്രൂപ്പില്‍ മുന്നില്‍. അഞ്ച് കളികളില്‍ മൂന്ന് ജയവും ഒറു തോല്‍വിയും ഒരു സമനിലയുമുള്ള കേരളം 19 പോയന്‍റുമായി കര്‍ണാടകക്ക് പിന്നിലാണ്. നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറാന്‍ കര്‍ണാടകക്കെതിരായ മത്സരം കേരളത്തിന് നിര്‍ണായകമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

സൂര്യകുമാർ തെറിച്ചു; ടീമിലുമിടമില്ല ടി20 ടീം ക്യാപ്റ്റനായി ശ്രേയസ് അയ്യർ, വൈഭവ് സൂര്യവംശി ടീമിൽ

മുംബൈ: ഇന്ത്യൻ ടി20 ടീമിൽ വമ്പൻ മാറ്റങ്ങളോടെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ശ്രേയസ് അയ്യരെ ഇന്ത്യൻ ടി20 ടീം ക്യാപ്റ്റനായി പ്രഖ്യാപിച്ചു. സമീപകാലത്ത് ഫോം കണ്ടെത്താൻ...

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണയെ ഇഡി ഉടൻ ചോദ്യം ചെയ്‌തേക്കും; അക്കൗണ്ടുകൾ കണ്ടുകെട്ടാൻ നീക്കം

കൊച്ചി: രാഷ്ട്രീയ കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയെ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്...

Popular this week