24.9 C
Kottayam
Saturday, June 6, 2026

‘വൈഫെെ ഇല്ലാത്തതിന് പാക്കപ്പ് പറഞ്ഞു; മകളുടെ കല്യാണം കഴിഞ്ഞ് കരച്ചിൽ; മമ്മൂക്ക അങ്ങനെയാണ്’

Must read

കൊച്ചി:നടൻ മമ്മൂട്ടിക്ക് സഹപ്രവർത്തകർക്കിടയിലുള്ള പ്രതിച്ഛായ രണ്ട് തരത്തിലാണ്. ചിലർ നടൻ ദേഷ്യക്കാരനാണെന്ന് പറയുമ്പോൾ ചിലരെ സംബന്ധിച്ച് മമ്മൂട്ടി നിഷ്കളങ്കനായ വ്യക്തിയാണ്. അടുത്ത കാലത്തായി മമ്മൂട്ടിയോടൊപ്പമുള്ള രസകരമായ അനുഭവങ്ങൾ പല താരങ്ങളും പങ്കുവെച്ചിട്ടുണ്ട്. നടനെ ആരാധകർക്ക് അടുത്തറിയാൻ കഴിയുന്നത് ഇത്തരം കഥകളിലൂടെയാണ്. മമ്മൂട്ടിയെക്കുറിച്ച് മിക്ക വേദികളിലും സംസാരിക്കുന്ന നടനാണ് ടിനി ടോം. താരത്തോട് തനിക്കുള്ള ആരാധനയെക്കുറിച്ച് ടിനി ടോം തുറന്ന് പറഞ്ഞിട്ടുണ്ട്. മമ്മൂട്ടിയുടെ ഡ്യൂപ്പ് ആയാണ് ടിനി ടോം ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്.

പിന്നീട് ഇദ്ദേഹം നല്ല അവസരങ്ങളും ടിനി ടോമിന് നൽകി. പ്രാഞ്ചിയേട്ടൻ ആന്റ് ദ സെയ്ന്റ് ഉൾപ്പെടെയുള്ള സിനിമകളിൽ തനിക്ക് വേഷം ലഭിച്ചതിന് കാരണം മമ്മൂട്ടിയുടെ ഇടപെടലാണെന്ന് ടിനി ടോം മുമ്പ് പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ മമ്മൂട്ടിക്കൊപ്പമുള്ള മറ്റൊരു അനുഭവ കഥ പങ്കുവെച്ചിരിക്കുകയാണ് ടിനി ടോം. കന്നഡ സിനിമയിൽ ഒരുമിച്ചഭിനയിച്ചപ്പോഴുള്ള ഓർമ്മകളാണ് ടിനി ടോം പങ്കുവെച്ചത്. മമ്മൂട്ടിയോടൊപ്പം ഏറ്റവും കൂടുതൽ അടുത്തിടപഴകിയത് ഈ സിനിമയ്ക്കിടെയാണെന്ന് ടിനി ടോം വ്യക്തമാക്കി. കൗമുദി മൂവീസുമായി സംസാരിക്കുകയായിരുന്നു നടൻ.

 Mammootty

‘സുരേഷ് കൃഷ്ണയും ഈ സിനിമയിൽ അഭിനയിച്ചിരുന്നു. മറ്റ് താരങ്ങൾ കന്നഡയിൽ നിന്നുള്ളവരായതിനാൽ മിക്ക സമയവും ഞങ്ങൾ ഒരുമിച്ചായിരുന്നു. മമ്മൂക്ക പെട്ടെന്ന് വയലന്റ് ആകും. അപ്പോൾ തന്നെ തണുക്കും. ഒരു ദിവസം രാത്രി പുള്ളിക്ക് വൈഫൈ കിട്ടുന്നില്ല. പിറ്റേന്ന് ഷൂട്ടിം​ഗ് ലൊക്കേഷനിൽ ചെന്നപ്പോഴും വൈഫെെ ഇല്ല. ജോർജേ, പാക്കപ്പ് പറ എന്ന് മമ്മൂക്ക പറഞ്ഞു. ഡയറക്ടർ പാക്കപ്പ് പറഞ്ഞു. മമ്മൂക്കയെ എല്ലാവർക്കും പേടിയാണ്’

‘ഒടുവിൽ തമാശ പറഞ്ഞതാണെന്ന് മമ്മൂക്ക വ്യക്തമാക്കി. എനിക്ക് വെറുതെ ഇരിക്കുമ്പോൾ ആരുടെയെങ്കിലും മെക്കിട്ട് കയറണം. എന്നാലേ സന്തോഷമുണ്ടാവൂ എന്ന് പറഞ്ഞു. കാരവാനിൽ നിന്നിറങ്ങിയാൽ ഛെ, ആരെയും ചീത്ത പറയാൻ കിട്ടുന്നില്ലല്ലോ, നിന്നെ ചീത്ത പറയാം എന്ന് പറഞ്ഞ് എന്നെ വിളിക്കും. പുള്ളിയുടെ നേരംപോക്കുകളാണ് അതൊക്കെ,’ ടിനി ടോം പറഞ്ഞു.

- Advertisement -

കുറച്ച് ദിവസങ്ങൾ മാത്രമുള്ള ആ ഷൂട്ടിനിടെ ഉടലെടുത്ത ആത്മബന്ധത്തെക്കുറിച്ചും ടിനി ടോം സംസാരിച്ചു. ഷെഡ്യൂൾ കഴിഞ്ഞ് പിരിയാനായ സമയത്ത് മമ്മൂക്ക എന്നെ മൈൻഡ് ചെയ്യുന്നില്ല. വേറൊരു മൂഡിലാണ്. നോക്കുമ്പോൾ മുഖം മാറ്റും. യഥാർത്ഥത്തിൽ മമ്മൂക്കയുടെ കണ്ണ് നിറഞ്ഞു എന്ന് ഞാൻ മനസ്സിലാക്കി. അത്രയും ലോല ഹൃദയനാണ്.

- Advertisement -
Tini Tom

ഈ ചെറിയ കൂട്ടുകെട്ട് അദ്ദേ​ഹം ഭയങ്കര ബന്ധമായാണ് കണ്ടത്. കൂളിം​ഗ് ​ഗ്ലാസ് ധരിക്കുന്നത് മാനുഷികമായ പല വികാരങ്ങളും പുറത്ത് കാണിക്കാതിരിക്കാനാണ്. മകളെ കല്യാണം കഴിച്ചയപ്പോൾ മമ്മൂക്ക മുറിയിൽ പോയിരുന്ന് കരഞ്ഞെന്ന് ഇടവേള ബാബു പറഞ്ഞിരുന്നെന്നും ടിനി ടോം ഓർത്തു.ഷൂട്ടിം​ഗ് നാളുകളിൽ മമ്മൂക്ക അദ്ദേഹത്തിന്റെ ഷർട്ടും കൂളിം​ഗ് ​ഗ്ലാസും തനിക്ക് തന്നിരുന്നെന്നും നടൻ വ്യക്തമാക്കി.

അടുത്തിടെ സിനിമാ രം​ഗത്തെ ലഹരി ഉപയോ​ഗത്തെക്കുറിച്ച് ടിനി ടോം പറഞ്ഞ വാക്കുകൾ വിവാ​ദമായിരുന്നു. ലഹരി ഉപയോ​ഗം ഭയന്ന് മകനെ സിനിമയിൽ അഭിനയിക്കാൻ വിട്ടില്ലെന്ന് ടിനി ടോം തുറന്ന് പറഞ്ഞു. മലയാളത്തിലെ ഒരു പ്രമുഖ നടന് ലഹരി ഉപയോ​ഗം മൂലം പല്ല് പൊടിഞ്ഞ് തുടങ്ങിയെന്നും വെളിപ്പെടുത്തി. പിന്നാലെ പരാമർശം വലിയ ചർച്ചയായി. ടിനി ടോമിനെ വിമർശിച്ചും പിന്തുണച്ചും പലരും രം​ഗത്ത് വന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week