24.9 C
Kottayam
Thursday, September 19, 2024

സലീമേട്ടനെ പറ്റിച്ചാണ് ട്രൂപ്പില്‍ കയറിയത്; പിടിക്കപ്പെട്ടപ്പോള്‍ അദ്ദേഹം ചെയ്തത്; കഥ പറഞ്ഞ് പിഷാരടി

Must read

കൊച്ചി:മലയാളികളുടെ പ്രിയങ്കരനാണ് രമേശ് പിഷാരടി. മിമിക്രി വേദികളില്‍ നിന്നുമാണ് രമേശ് പിഷാരടി ഉയര്‍ന്നു വരുന്നത്. പിന്നാലെ ടെലിവിഷന്‍ പരിപാടികളിലൂടെ മലയാളികള്‍ പ്രിയങ്കരനായി മാറുകയായിരുന്നു. ഉരുളയ്ക്ക് ഉപ്പേരി പോലെ കൗണ്ടര്‍ അടിക്കാനുള്ള കഴിവാണ് പിഷാരടിയെ ആരാധകരുടെ പ്രിയങ്കരനാക്കുന്നത്. അവതാരകനായി എത്തിയും കയ്യടി നേടി. ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ മലയാളികളുടെ വീട്ടിലെ ഒരംഗമായി മാരുകയായിരുന്നു പിഷാരടി.

പി്ന്നാലെ സംവിധായകനായും നടനായുമെല്ലാം പിഷാരടി സിനിമയില്‍ സാന്നിധ്യം അറിയിക്കുകയായിരുന്നു. മിമിക്രിയിലേക്കുള്ള തന്റെ കടന്നു വരവിന് പിന്നിലെ രസകരമായൊരു കഥ പങ്കുവെക്കുകയാണ് പിഷാരടി. നടന്‍ സലീം കുമാറിന്റെ ട്രൂപ്പിലൂടെയായിരുന്നു പിഷാരടിയുടെ തുടക്കം. തന്നെ പറ്റിച്ചാണ് പിഷാരടി ട്രൂപ്പില്‍ കയറിയതെന്ന് മുമ്പൊരിക്കല്‍ സലീം കുമാര്‍ പറഞ്ഞിരുന്നു.

ഇപ്പോഴിതാ ആ കഥ പങ്കുവെക്കുകയാണ് രമേശ് പിഷാരടി. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് പിഷാരടി ആ കഥ പങ്കുവച്ചത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

”പറ്റിച്ച് കേറിയതാണ് പുള്ളിയുടെ ട്രൂപ്പില്‍. ബോബന്‍ ആലന്‍മൂടന്റെ ശബ്ദം അനുകരിച്ചാണ് പറ്റിച്ചത്. നിറം ഇറങ്ങി വലിയ ഹിറ്റായി നില്‍ക്കുന്ന സമയാണ്. സലീമേട്ടന്റെ ട്രൂപ്പില്‍ ആളെ എടുക്കുന്നു. ഞാന്‍ ചെന്നപ്പോള്‍ ഇന്റര്‍വ്യുവിനായി രണ്ട് നില ബില്‍ഡിംഗ് മുഴുവനും ആളുകള്‍. പല വിധത്തിലും പല തരത്തിലും ശബ്ദം അനുകരിക്കുന്ന മിമിക്രിക്കാര്‍. അവിടെ തിരിഞ്ഞാല്‍ ജനാര്‍ദ്ദനന്‍, ഇവിടെ തിരിഞ്ഞാല്‍ കൃഷ്ണന്‍കുട്ടി നായര്‍, പുറകില്‍ എംഎസ് തൃപ്പൂണിത്തറ. അങ്ങനെ എല്ലാവരും ഉണ്ട്” രമേശ് പിഷാരടി പറയുന്നു.

ഇന്റര്‍വ്യുവിനായി സലീമേട്ടന്റെ മുറിയില്‍ കയറി. എന്തൊക്കെ ചെയ്യും എന്ന് ചോദിച്ചു. ബോബന്‍ ആലന്‍മൂടന്റെ ശബ്ദം അനുകരിക്കുമെന്ന് ഞാന്‍ പറഞ്ഞു. നിറത്തിന് അദ്ദേഹം വച്ചത് പോലൊരു കണ്ണട ഞാന്‍ ഏതോ ഒരു ഉത്സവത്തിന് വാങ്ങിച്ചിരുന്നു. അതും വച്ച് ഞാന്‍ വെറുതേ എന്തൊക്കയോ പറഞ്ഞു. സലീമേട്ടന്‍ നിറം കണ്ടിട്ടില്ല. പുതിയ ഐറ്റം. അങ്ങനെ ആ ട്രൂപ്പില്‍ കയറിയെന്നാണ് പിഷാരടി പറയുന്നത്.

പിന്നെയാണ് അറിയുന്നത് ബോബന്‍ ആലന്‍മൂടന് തന്നെ വേറെ ആളാണ് ഡബ്ബ് ചെയ്യുന്നതെന്നും പുള്ളിയുടെ സ്വന്തം ശബ്ദത്തിലല്ലെന്നും. പറ്റിച്ചുവെന്നത് പിറ്റേന്ന് തന്നെ മനസിലായി. പക്ഷെ എന്നോട് പാവം തോന്നി. പിന്നെ ഞാന്‍ ട്രൂപ്പിന്റെ കാര്യങ്ങളൊക്കെ നോക്കുമായിരുന്നു. ആര്‍ട്ടിസ്റ്റായിട്ടല്ല, എല്ലാവരേയും മാനേജ് ചെയ്ത് കൊണ്ടു പോകുമായിരുന്നു. എനിക്കും അത്രയേ ഉണ്ടായിരുന്നുള്ളൂ ആഗ്രഹം. വലിയ ആര്‍ട്ടിസ്‌റ്റൊന്നും ആകണം എന്നുണ്ടായിരുന്നില്ല.കൂടുതലും ചെയ്തിരുന്നത് പെണ്‍വേഷങ്ങളായിരുന്നു. പിന്നെ സ്റ്റേജിന്റെ സൈഡില്‍ നിന്ന് ആങ്കറിംഗ് ചെയ്യുമായിരുന്നു. പിന്നീട് ശ്രമിച്ച് ശ്രമിച്ചാണ് കയറിപ്പറ്റിയതെന്നും താരം പറയുന്നു.

നടനും സംവിധായകനുമൊക്കെയാണ് രമേശ് പിഷാരടി ഇന്ന്. ക്വീന്‍ എലിസബത്ത് ആണ് പിഷാരടി ഒടുവില്‍ അഭിനയിച്ച് പുറത്തിറങ്ങിയ സിനിമ. പട്ടാപ്പകല്‍, ഇടിയന്‍ ചന്തു, പൊറാട്ടു നാടകം എന്നിവയാണ് പുതിയ സിനിമകള്‍. ഇടിയന്‍ ചന്തു ഇന്നാണ് തീയേറ്ററിലേക്ക് എത്തിയത്. വിഷ്ണു ഉണ്ണികൃഷ്ണനാണ് ചിത്രത്തിലെ നായകന്‍. പഞ്ചവര്‍ണ്ണതത്ത, ഗാനഗന്ധര്‍വ്വന്‍ എന്നിവയാണ് പിഷാരടി സംവിധാനം ചെയ്ത സിനിമകള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍; കൊച്ചിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍

കൊച്ചി: മലയാള സിനിമയില്‍ നീണ്ട അറുപതാണ്ടു കാലം നിറഞ്ഞു നിന്ന നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവര്‍ ചികിത്സയില്‍ കഴിയുന്നത്. കുറച്ചുകാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍...

അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനും ടിവി രാജേഷിനും തിരിച്ചടി, വിടുതൽ ഹർജി തള്ളി

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ  സി.പി.എം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടെയും ഹർജി തള്ളിയത്. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ...

ഇരട്ടയാറിൽ ഒഴുക്കിൽ പെട്ട് കുട്ടി മരിച്ചു; കാണാതായ കുട്ടിക്കായി അഞ്ചുരുളി ടണൽമുഖത്ത് തിരച്ചിൽ

ഇരട്ടയാര്‍: ഇരട്ടയാറില്‍ ഡാമില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്ന ടണല്‍ ഭാഗത്ത് വെള്ളത്തില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍ പെട്ടു. ഇതില്‍ ഒരു കുട്ടി മരിച്ചു. രണ്ടാമത്തെ കുട്ടിക്കായി ടണലിന്റെ ഇരുഭാഗത്തും തിരച്ചില്‍ പുരോഗമിക്കുന്നു. കായംകുളം...

പേജറുകളും വാക്കി ടോക്കികളും ഹാന്‍ഡ് ഹെല്‍ഡ് റേഡിയോകളും ലാന്‍ഡ് ലൈനുകളും വീടുകളിലെ സൗരോര്‍ജ്ജ പ്ലാന്റുകളും പൊട്ടിത്തെറിച്ചു; ഇസ്രായേലിൻ്റെ പുതിയ ഒളിയുദ്ധത്തിൽ അമ്പരന്ന് ലോകം

ബെയ്‌റൂട്ട്: ലെബനനില്‍ ഹിസ്ബുല്ല അംഗങ്ങളെ ലക്ഷ്യമാക്കിയുള്ള ഒരു വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത് ശവസംസ്‌കാര ചടങ്ങിനിടെ. ഇന്നലെ പേജര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല അംഗത്തിന്റെ വിലാപയാത്രയ്ക്കിടെയാണ്, വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത്. ഇതേ...

കേരളത്തിൽ എംപോക്സ് സ്ഥിരീകരിച്ചു, മലപ്പുറം സ്വദേശിയുടെ ഫലം പോസിറ്റീവ്

മലപ്പുറം: സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചു. രോ​ഗലക്ഷണങ്ങളോടെ മലപ്പുറത്ത് ചികിത്സയിലുണ്ടായിരുന്ന വ്യക്തിക്ക്‌ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. യു.എ.ഇയില്‍നിന്നു വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍നിന്നും ഇവിടെ എത്തുന്നവര്‍ക്ക്...

Popular this week