കൂറുമാറ്റം -രാമപുരം പഞ്ചായത്ത് പ്രസിഡന്റിനെ അയോഗ്യയാക്കി

തിരുവനന്തപുരം:കൂറുമാറ്റത്തേത്തുടർന്ന് -രാമപുരം പഞ്ചായത്ത് പ്രസിഡന്റിനെ അയോഗ്യയാക്കി.കോട്ടയം രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷൈനി സന്തോഷിനെയാണ് തെരെഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യയാക്കിയത്.

കോൺഗ്രസ് പ്രതിനിധിയായി ജയിച്ച ശേഷം കേരള കോൺഗ്രസ് (എം) ലേക്ക് മാറിയതോടെയാണ് അയോഗ്യയാക്കിയത്.കോൺഗ്രസ് അംഗമായി ജയിച്ച ഷൈനി 2022 ജൂലൈ 27 ന് നടന്ന പ്രസിഡൻ്റ് തെരെഞ്ഞെടുപ്പിൽ എൽ ഡി എഫ് പിന്തുണയോടെ പ്രസിഡൻ്റ് ആവുകയായിരുന്നു.ഇതിനെ തുടർന്നാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി നൽകിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News