26 C
Kottayam
Saturday, June 6, 2026

രാമക്ഷേത്രം:കോൺഗ്രസ് തീരുമാനം വിശ്വാസികളോടുള്ള അവഹേളനം; വി മുരളീധരൻ

Must read

തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന കോൺഗ്രസ് തീരുമാനം ഹൈന്ദവ വിശ്വാസികളോടുള്ള അവഹേളനമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. തീരമാനം സമസ്തയെ ഭയന്നാണോ മുസ്ലിംലീഗിനെ ഭയന്നാണോ എന്ന് കോൺ​ഗ്രസ് വ്യക്തമാക്കണം. നാല് വോട്ടിന് വേണ്ടിയുള്ള വില കുറഞ്ഞ നടപടിയാണ് കോൺ​ഗ്രസ് നേതൃത്വം എടുത്തിരിക്കുന്നത്.

പള്ളിയിൽ പോകുന്നത് ജനാധിപത്യത്തിന് എതിരല്ല, പകരം അമ്പലത്തിൽ പോകുന്നതാണോ ജനാധിപത്യത്തിന് എതിരാകുന്നത്? കേരളത്തിലെ കോൺഗ്രസ് നേതാക്കൾ മുസ്ലിംലീഗിന് അടിയറവ് പറഞ്ഞുവെന്നും വി മുരളീധരൻ കുറ്റപ്പെടുത്തി.

ജോസഫ് മാഷിന്റെ കൈ വെട്ടിയ കേസിലെ പ്രതി മാർക്സിസ്റ്റ് പാർട്ടിയുടെ ശക്തി കേന്ദ്രത്തിൽ ഒളിവിൽ താമസിച്ചുവെന്നും കേന്ദ്ര മന്ത്രി ആരോപിച്ചു. ഭീകരവാദികളുമായുള്ള മാർക്സിസ്റ്റ് പാർട്ടിയുടെ രഹസ്യബന്ധം ഇതോടെ വ്യക്തമായി. കേരളം അന്താരാഷ്ട്ര ഭീകരന്മാരുടെ ഒളിത്താവളമായി മാറുമോ എന്നാണ് താൻ ഭയക്കുന്നത്. ഭീകരവാദികളുമായി മാർക്സിസ്റ്റ് പാർട്ടിക്ക് ചങ്ങാത്തമുണ്ടെന്നും വി മുരളീധരൻ ആരോപിച്ചു.

വിദേശയാത്രാ വിവരങ്ങളും ചെലവഴിച്ച തുകയുടെ കണക്കും തരാനാകില്ലെന്ന് മന്ത്രാലയത്തിന്റെ നിലപാടിലും കേന്ദ്രമന്ത്രി മറുപടി പറഞ്ഞു. വിദേശയാത്രയിൽ എല്ലാം പരസ്യമായി ചെയ്യുന്ന കാര്യങ്ങളാണ്. എംബസി, വിദേശകാര്യ വകുപ്പ് എന്നിവർ അറിയുന്ന യാത്രകൾ മാത്രമാണ് നടത്തിയതെന്നും വി മുരളീധരൻ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണയെ ഇഡി ഉടൻ ചോദ്യം ചെയ്‌തേക്കും; അക്കൗണ്ടുകൾ കണ്ടുകെട്ടാൻ നീക്കം

കൊച്ചി: രാഷ്ട്രീയ കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയെ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉടൻ ചോദ്യം ചെയ്‌തേക്കും. നിലവിൽ...

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

Popular this week