‘മോദി ജി പ്രാര്‍ത്ഥിക്കണം, കൊറോണ വൈറസിനെ കൊല്ലാന്‍ ചൈനയിലേക്ക് പോകുന്നു’
‘കൊറോണ വൈറസിനെ കൊല്ലാന്‍’ ചൈന സന്ദര്‍ശിക്കുന്നുവെന്ന് വ്യക്തമാക്കിയിരിക്കി ബോളിവുഡ് താരം രാഖി സാവന്ത്. ചൈനയിലേക്കു പോകുന്നതിന്റെ വീഡിയോ അടക്കം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു കൊണ്ടാണ് താരം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ രാഖി പങ്കുവെച്ച വീഡിയോ വൈറലായിരിക്കുകയാണ്. ചൈനീസ് തൊപ്പിയും ധരിച്ച് വിമാനത്തിനുള്ളിലിരിക്കുന്ന വീഡിയോയാണ് രാഖി പങ്കുവെച്ചിരിക്കുന്നത്. കൊറോണ വൈറസിനെ കൊല്ലാന്‍ ചൈനയിലേക്ക് പോവുകയാണെന്നാണ് രാഖി പറയുന്നത്. സഹയാത്രികരുടെ നേരെ ക്യാമറ തിരിച്ച ശേഷം അവരെല്ലാം യോദ്ധാക്കളാണെന്നും അവര്‍ ഒരുമിച്ച് മാരകമായ വൈറസിനെ ഇല്ലാതാക്കുമെന്നും രാഖി സൂചിപ്പിച്ചു. ഈ തമാശ സഹയാത്രികന്‍ അംഗീകരിക്കുന്നതും വീഡിയോയില്‍ കാണാം.
പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്കു വേണ്ടി പ്രാര്‍ഥിക്കണമെന്നു ഇനി ആരെയും കൊറോണ ബാധിക്കില്ലെന്നും രാഖി പറയുന്നു. നാസയില്‍ നിന്ന് പ്രത്യേകം ഓഡര്‍ ചെയ്ത മരുന്ന് തന്റെ പക്കലുണ്ടെന്നും അതിനാല്‍ കൊറോണ ഇല്ലാതാക്കാന്‍ എളുപ്പമാണെന്നും താരം പറയുന്നു.
https://www.instagram.com/tv/B8D_fADH4Gy/?utm_source=ig_web_copy_link