തിരുവനന്തപുരം: രാജിവച്ച രാജ്യസഭാ സീറ്റ് ജോസ് കെ മാണിയ്ക്ക് തന്നെ ലഭിച്ചേക്കും. ഇതുസംബന്ധിച്ച് ഇടതുമുന്നണിയില്‍ ധാരണയായെന്ന് റിപ്പോര്‍ട്ട്. ജോസ് കെ. മാണിയുടെ മുന്നണി പ്രവേശത്തിന് സിപിഎമ്മുമായി ഉണ്ടായിരുന്ന ധാരണ പാലാ സീറ്റിന് പകരം രാജ്യസഭാ സീറ്റ് സിപിഎമ്മിനു എന്നായിരുന്നു.
എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കരുത്തുതെളിയിച്ചതോടെ രാജ്യസഭാ സീറ്റ് നിലനിര്‍ത്തണമെന്ന അവകാശവാദം ജോസ് കെ. മാണി സിപിഎം നേതൃത്വത്തോട് ഉന്നയിച്ചു. ഇതിനെ തുടര്‍ന്നാണു സിപിഎം സി.പി.എം ഘടകഘക്ഷികളുമായി ആശയവിനിമയം നടത്തിയത്.
ഘടകക്ഷികളുടെ സീറ്റുകള്‍ സിപിഎം ഏറ്റെടുക്കുന്നത് ഉചിതമല്ലെന്നാണ് സിപിഐ നിലപാട്. എം.വി.ശ്രയാംസ് കുമാറിന് സീറ്റു കൊടുക്കുകയും കേരള കോണ്‍ഗ്രസിന്റെ സീറ്റ് സിപിഎം എടുക്കുകയും ചെയ്യുന്നത് ഉചിതമല്ലെന്നും സിപിഐ മുന്നണി നേതൃത്വത്തോട് വ്യക്തമാക്കിയതായാണു റിപ്പോര്‍ട്ടുകള്‍.