24.4 C
Kottayam
Sunday, June 14, 2026

'ജയ അമിതാഭ് ബച്ചൻ' എന്ന് സ്വയം വിളിച്ച് ജയ ബച്ചന്‍: ചിരിച്ച് മറിഞ്ഞ് രാജ്യസഭ

Must read

ന്യൂഡൽഹി: രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ തന്‍റെ ഭർത്താവിന്‍റെ പേര് ചേര്‍ത്ത് വിളിച്ചത് എതിർത്ത് ദിവസങ്ങൾക്ക് ശേഷം രാജ്യസഭ എംപി ജയാ ബച്ചൻ വെള്ളിയാഴ്ച സഭയുടെ  ‘ജയ അമിതാഭ് ബച്ചൻ’ എന്ന് സ്വയം വിളിച്ചത് കൗതുകമുള്ള സംഭവമായി. ഇത് കേട്ട് ഉപരാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനുമായ ജഗ്ദീപ് ധൻഖര്‍ തന്നെ പൊട്ടിച്ചിരിക്കുന്ന സ്ഥിതിയാണ് ഉണ്ടായത്. 

കോൺഗ്രസിന്‍റെ ജയറാം രമേഷ്, എഎപിയുടെ രാഘവ് ഛദ്ദ തുടങ്ങി നിരവധി പ്രതിപക്ഷ എംപിമാരും ധൻഖറിനൊപ്പം ജയ ബച്ചന്‍റെ പരാമര്‍ശത്തില്‍ ചിരിച്ചു.

 രാജ്യസഭാ അധ്യക്ഷന്‍ നിരന്തരം പ്രതിപക്ഷ നിരയിലുള്ള ജയറാം രമേഷിന്‍റെ പേര് വിളിക്കുന്നത് സംബന്ധിച്ച് ചോദിക്കാന്‍ എഴുന്നേറ്റ ജയ ബച്ചന്‍. ‘ഞാന്‍ ജയ അമിതാഭ് ബച്ചന്‍, അങ്ങയോട് ചോദിക്കുന്നു. ഇന്ന് താങ്കള്‍ക്ക് ലഞ്ച് ബ്രേക്ക് കിട്ടിയോ? ഇല്ലേ? ഇതുകൊണ്ടാണോ അങ്ങ് ജയറാം ജിയുടെ പേര് ആവർത്തിച്ച് പറയുന്നത്. ജയറാം ജിയുടെ പേര് പറയാതെ നിങ്ങൾക്ക് ഭക്ഷണം ദഹിക്കുന്നില്ലെ” ജയബച്ചന്‍ ചോദിച്ചത്.

പൊട്ടിച്ചിരിച്ച ജഗ്ദീപ് ധൻഖര്‍  ഇങ്ങനെയാണ് മറുപടി നല്‍കിയത്.  “ഞാൻ നിങ്ങളോട് ഒരു ലഘുവായ ഉത്തരം  പറയാം. ഞാൻ ഇന്ന് ലഞ്ച് ബ്രേക്ക് എടുത്തില്ല, പക്ഷേ ഞാൻ ജിറാം ജിയുടെ കൂടെ ഇന്ന് ഉച്ചഭക്ഷണം കഴിച്ചു.” ധൻഖറിന്‍റെ പ്രതികരണവും സഭയിൽ ചിരി പടർത്തി.

- Advertisement -

നാല്  ദിവസം മുന്‍പാണ് രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് നാരായൺ സിംഗ് തന്‍റെ ഭർത്താവിൻ്റെ പേര് ഉപയോഗിച്ച് അഭിസംബോധന ചെയ്‌തതിന് മുതിർന്ന നടിയും എംപിയുമായ ജയാ ബച്ചൻ ശക്തമായ എതിർപ്പുമായി രംഗത്തെത്തിയത്. 

- Advertisement -

“ശ്രീമതി ജയ അമിതാഭ് ബച്ചൻ ജി, ദയവായി,” ഹരിവംശ് നാരായൺ പറഞ്ഞു ജയ ബച്ചനെ സഭയിൽ സംസാരിക്കാൻ വിളിച്ചത്.  “സർ, എന്നെ ജയ ബച്ചൻ എന്ന് വിളിച്ചാൽ മതിയായിരുന്നു” എന്ന് ഉടന്‍ ജയ ബച്ചൻ പ്രതികരിച്ചു.

പാർലമെൻ്റിൻ്റെ രേഖകളിൽ ജയ അമിതാഭ് ബച്ചൻ എന്നാണ് തൻ്റെ പേര് ഔദ്യോഗികമായി രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഹരിവംശ് നാരായൺ സിങ് ചൂണ്ടിക്കാട്ടി. “താങ്കളുടെ മുഴുവൻ പേര് ഇവിടെ എഴുതിയിട്ടുള്ളത് അതാണ്, അതാണ് ഞാന്‍ വിളിച്ചത്” മിസ്റ്റർ സിംഗ് പറഞ്ഞു.

“ഇത് ഒരു പുതിയ കാര്യമാണ്, സ്ത്രീകൾ അവരുടെ ഭർത്താക്കന്മാരുടെ പേരിൽ അംഗീകരിക്കപ്പെടണമെന്നത്. അവർക്ക്  സ്വന്തമായി അസ്തിത്വമോ നേട്ടങ്ങളോ ഇല്ലെ” എന്ന് ജയ ബച്ചൻ തന്‍റെ പ്രസംഗത്തിന് മുന്നോടിയായി പറഞ്ഞു. ഈ സംഭവം വലിയ വാര്‍ത്തയായപ്പോഴാണ് അത് സ്വയം ട്രോളാക്കി ജയ ബച്ചന്‍ മാറ്റിയത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുവതിയെ മർദ്ദിച്ച് ശ്വാസം മുട്ടിച്ചു കൊന്ന ശേഷം മാവിൽ കെട്ടിത്തൂക്കി; അറസ്റ്റിലായ പ്രതിയെ കണ്ട് ഞെട്ടി നാട്ടുകാര്‍

ബഗഹ: ബിഹാറിലെ ബഗഹയിൽ കുടുംബവഴക്കിനെത്തുടർന്ന് കാടത്തം നിറഞ്ഞ ക്രൂരത. 25 വയസ്സുകാരിയായ ഭാര്യയെ ക്രൂരമായി മർദ്ദിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ മൃതദേഹം മാവിൻ കൊമ്പിൽ കെട്ടിത്തൂക്കിയ ഭർത്താവ് ഒടുവിൽ...

‘ആ മുഴയാണ് ഇപ്പോൾ കാൻസറായി മാറിയത്, രോഗം മൂന്നാം സ്റ്റേജിൽ’; അർബുദ വാർത്ത സ്ഥിരീകരിച്ച് രേണു സുധി

കൊച്ചി: ബിഗ് ബോസ് മുൻതാരവും പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ രേണു സുധി ഗുരുതരമായ രോഗാവസ്ഥയിലാണെന്ന തരത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന വാർത്തകൾ വാസ്തവമാണെന്ന് വ്യക്തമായി. തനിക്ക് കാൻസർ...

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഖബറടക്കം ജൂലൈ 9-ന്; മൂന്ന് നഗരങ്ങളിലായി മൂന്ന് ദിവസം നീളുന്ന വിലാപയാത്ര

ടെഹ്റാൻ: യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഔദ്യോഗിക ഖബറടക്ക ചടങ്ങുകൾ ജൂലൈ 9-ന് നടക്കുമെന്ന് റിപ്പോർട്ട്. ഇറാന്റെ ഔദ്യോഗിക മാധ്യമമായ പ്രസ്സ് ടിവി...

തൃശ്ശൂരിലും ഷിഗെല്ല സ്ഥിരീകരിച്ചു; വടക്കാഞ്ചേരിയിൽ രണ്ട് കുട്ടികൾ ചികിത്സയിൽ, സംസ്ഥാനത്ത് രോഗബാധിതർ 132 ആയി

തൃശ്ശൂര്‍: കേരളത്തിൽ വിവിധ ജില്ലകളിൽ ആശങ്ക പരത്തിക്കൊണ്ട് ഷിഗെല്ല (Shigella) രോഗബാധ തൃശ്ശൂര്‍ ജില്ലയിലും സ്ഥിരീകരിച്ചു. വടക്കാഞ്ചേരി മംഗലം സ്വദേശികളായ രണ്ട് കുട്ടികള്‍ക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. നാല് വയസ്സുള്ള പെണ്‍കുട്ടിയും ഏഴ്...

പോലീസ് സ്റ്റേഷനുള്ളിൽ മദ്യസൽക്കാരം; ചേലക്കര സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ അടക്കം മൂന്ന് പോലീസുകാർക്ക് സസ്‌പെൻഷൻ, കമ്മീഷണറുടെ നിർദ്ദേശപ്രകാരം മിന്നൽ പരിശോധന

തൃശ്ശൂര്‍: പൊതുജനങ്ങൾക്ക് സുരക്ഷയൊരുക്കേണ്ട പോലീസ് സ്റ്റേഷനുള്ളില്‍ നിയമം കാക്കേണ്ട ഉദ്യോഗസ്ഥര്‍ തന്നെ പരസ്യമായി മദ്യസല്‍ക്കാരം നടത്തിയ സംഭവത്തില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. കുന്നംകുളം എസിപി നടത്തിയ വിശദമായ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടിന്റെ...

Popular this week