28.2 C
Kottayam
Friday, June 5, 2026

രജനീകാന്തിന് 71-ാം പിറന്നാള്‍; ആശംസകളുമായി സിനിമാലോകവും ആരാധകരും

Must read

തമിഴ് സൂപ്പര്‍താരം രജനീകാന്തിന്‍റെ 71-ാം പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് ആരാധകരും സിനിമാലോകവും. കഥ എന്തായാലും സിനിമയില്‍ രജനീകാന്ത് നിറഞ്ഞുനില്‍ക്കണമെന്നത് ആരാധകര്‍ക്ക് നിര്‍ബന്ധമാണ്. പിറന്നാള്‍ ദിനത്തില്‍ നിരവധി ആരാധകരും താരങ്ങളുമാണ് എത്തിയിരിക്കുന്നത്.

രജനീകാന്തിന്‍റെ 71-ാം പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി. തങ്ങള്‍ ഒരുമിച്ച് അഭിനയിച്ച മണി രത്നം ചിത്രം ‘ദളപതി’യുടെ ലൊക്കേഷന്‍ സ്റ്റില്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചുകൊണ്ടാണ് മമ്മൂട്ടി പ്രിയ സുഹൃത്തിന് പിറന്നാളാശംസകള്‍ നേര്‍ന്നത്. “സന്തോഷകരമായ ഒരു പിറന്നാള്‍ ആശംസിക്കുന്നു, പ്രിയ രജനീകാന്ത്. ആരോഗ്യത്തോടെയിരിക്കുക. എപ്പോഴത്തെയുംപോലെ അനുഗ്രഹീതനായി തുടരുക”, ചിത്രത്തിനൊപ്പം മമ്മൂട്ടി കുറിച്ചു.

കാര്‍ത്തിക് സുബ്ബരാജ്, ഡി ഇമ്മന്‍, സാക്ഷി അഗര്‍വാള്‍, ഹന്‍സിക, കലൈപ്പുലി എസ് താണു, പ്രേംജി അമരന്‍, ശിവകാര്‍ത്തികേയന്‍, വിഷ്‍ണു വിശാല്‍, സീനു രാമസാമി തുടങ്ങി നിരവധി പേര്‍ പ്രിയ സഹപ്രവര്‍ത്തകന് ആശംസകളുമായി എത്തിയിട്ടുണ്ട്. രജനി ആരാധകരും മറ്റു താരങ്ങളുടെ ഫാന്‍സ് അസോസിയേഷനുകളും രജനിയോടുള്ള തങ്ങളുടെ സ്‍നേഹമറിയിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തുന്നുണ്ട്.

അതേസമയം ‘അണ്ണാത്തെ’യുടെ ബോക്സ് ഓഫീസ് വിജയത്തിന്‍റെ സന്തോഷത്തിലുമാണ് പിറന്നാള്‍ ദിനത്തില്‍ രജനി. സിരുത്തൈ ശിവ ആദ്യമായി രജനീകാന്തിനെ നായകനാക്കി ഒരുക്കിയ ചിത്രം നവംബര്‍ നാലിനാണ് തിയറ്ററുകളില്‍ എത്തിയത്. കൊവിഡ് രണ്ടാംതരംഗത്തിനു ശേഷം കോളിവുഡില്‍ നിന്നെത്തിയ ഏറ്റവും വലിയ റിലീസ് ആയിരുന്നു ചിത്രം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week