23.6 C
Kottayam
Wednesday, October 30, 2024
test1
test1

‘ചക്ക വീണ് മുയലു ചത്തതല്ല’ രണ്ടാമങ്കത്തിലും കരുത്ത് തെളിയിച്ച് രാജ്മോഹന്‍ ഉണ്ണിത്താൻ

Must read

കാസര്‍കോട് :മൂന്ന് പതിറ്റാണ്ടോളം ഇടത് കോട്ടയായിരുന്ന കാസര്‍കോട് പാര്‍ലമെന്‍റ് മണ്ഡലം 2019-ല്‍ കേരളമാകെ അലയടിച്ച രാഹുല്‍ പ്രഭാവത്തിലാണ് കോണ്‍ഗ്രസിന്‍റെ കൈകളിലേക്കെത്തിയത്. അന്ന് കോൺ​ഗ്രസിന് വേണ്ടി മത്സര രം​ഗത്തെത്തിയ രാജ്മോഹന്‍ ഉണ്ണിത്താനാണ് കാസർകോട് നിന്നുള്ള ലോകസഭാ വണ്ടി പിടിച്ചത്.

നിരവധി പരാജയങ്ങള്‍ക്ക് ശേഷമായിരുന്നു രാജ്മോഹന്‍ ഉണ്ണിത്താന്‍റെ മിന്നും വിജയം. രണ്ടാമതും വിജയം ആവര്‍ത്തിച്ച രാജ്മോഹന്‍ ഉണ്ണിത്താന്‍ തന്‍റെ ആദ്യ വിജയം വെറും തരംഗം മാത്രമായിരുന്നില്ലെന്ന് 2024 ലോകസഭാ തെരഞ്ഞെടുപ്പിൽ തെളിയിച്ചിരിക്കുന്നു. 

2024 ല്‍ ഏറ്റവും അവസാന വിവരം ലഭിക്കുമ്പോള്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ 3,76,525  വോട്ട് നേടി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എം വി ബാലകൃഷ്ണൻ മാസ്റ്റർ 3,08,036  വോട്ട് നേടി രണ്ടാം സ്ഥാനത്താണ്. അതേസമയം വേട്ടെണ്ണലിനിടെ ആദ്യ സമയത്ത് മാത്രമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വളരെ കുറച്ച് നേരം ലീഡ് ചെയ്തത്. പിന്നീട് അങ്ങോട്ട് രാജ്മോഹന്‍ ഉണ്ണിത്താന്‍ തന്നെയായിരുന്നു ലീഡ് നിലയില്‍ മുന്നിട്ട് നിന്നിരുന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം എൽ അശ്വനി 1,68,152   വോട്ട് നേടി കരുത്ത് തെളിയിച്ചു. 

മണ്ഡലത്തില്‍ തീര്‍ത്തും അപ്രശസ്തയായിരുന്നിട്ടും എന്‍ഡിഎ സ്ഥാനാര്‍ത്ഥി പിടിച്ച വോട്ടുകള്‍ വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പില്‍ കരുത്തുറ്റ മത്സരത്തിലേക്ക് കാസര്കോട് നീങ്ങുമെന്നതിന്‍റെ സൂചനകളാണ്.  1957 -ല്‍ നിലവില്‍ വന്ന മണ്ഡലത്തില്‍ ഏഴ് നിയമസഭ മണ്ഡലങ്ങളാണ് ഉള്‍പ്പെടുന്നത്. കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, മഞ്ചേശ്വരം, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്യാശ്ശേരി എന്നി നിയമസഭാ മണ്ഡലങ്ങളാണിവ. ഇതില്‍ അഞ്ചെണ്ണത്തില്‍ ഇടതു മുന്നണിയും രണ്ടെണ്ണത്തില്‍ മുസ്ലിം ലീഗുമാണ് ഭരിക്കുന്നത്. 

എകെജി ഉള്‍പ്പെടെ പല പ്രമുഖരും മത്സരിച്ച് വിജയിച്ച മണ്ഡലമാണ് കാസർകോട്. 1957 -ൽ രൂപീകൃതമായ മണ്ഡലത്തിൽ ഇടത് സ്ഥാനാർത്ഥിയായിരുന്ന എകെജിക്കായിരുന്നു ആദ്യ വിജയം. പിന്നീട് തുടർച്ചയായി 1962, 1967 വർഷങ്ങളിൽ എകെജി മണ്ഡലത്തെ പ്രതിനിധീകരിച്ചു.

1971 -ൽ നടന്ന തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത അട്ടിമറി വിജയത്തോടെ കോൺ​ഗ്രസ് സ്ഥാനാർത്ഥിയായിരുന്ന കടന്നപ്പള്ളി രാമചന്ദ്രൻ മണ്ഡലം പിടിച്ചു. കേരളം കണ്ട എക്കാലത്തെയും മികച്ച മുഖ്യമന്ത്രിമാരിലൊരാളായിരുന്ന ഇ കെ നായനാരെ തോൽപ്പിച്ചായിരുന്നു കടന്നപ്പള്ളിയുടെ വിജയം. 

1989 -ൽ വീണ്ടും ഇടതുമുന്നണിയുടെ വിജയം.  കടന്നപ്പള്ളിയിൽ നിന്ന് സിപിഎമ്മിന്‍റെ എം റാമണ്ണ റായ് മണ്ഡലം പിടിച്ചെടുത്തു. തുടർന്ന് ടി ​ഗോവിന്ദനും പി കരുണാകരനും എൽഡിഎഫിന് വേണ്ടി മണ്ഡലം നിലനിർത്തി. 2019 -ൽ അപ്രതീക്ഷിത മുന്നേറ്റത്തിലൂടെ  കോൺ​ഗ്രസിന്‍റെ രാജ്മോഹൻ ഉണ്ണിത്താൻ മണ്ഡലം തിരികെ പിടിച്ചു. അന്ന് 40,438 വോട്ടുകളുടെ ഭൂരിപക്ഷത്തിയിരുന്നു രാജ്മോഹന്‍ ഉണ്ണിത്താന്‍റെ വിജയം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ദിവ്യ ജയിലിൽ; പുള്ളിക്കുന്ന് വനിതാ ജയിലിലെത്തിച്ചു, ജാമ്യാപേക്ഷയെ എതിർക്കാൻ നവീന്‍റെ കുടുംബം

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിൻ്റെ മരണത്തിൽ പ്രതിയായ കണ്ണൂര്‍ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയെ പള്ളിക്കുന്നിലെ വനിത ജയിലിലേക്ക് മാറ്റി. രണ്ടാഴ്ചത്തേക്കാണ് ദിവ്യയെ മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. കനത്ത പൊലീസ് സുരക്ഷയോടെയാണ് തളിപ്പറമ്പ് മജിസ്ട്രേറ്റിന്‍റെ വീട്ടില്‍...

ബാംഗ്ലൂർ- എറണാകുളം ഇന്റർസിറ്റി തിരുവനന്തപുരം നോർത്തിലേയ്ക്ക് (കൊച്ചുവേളി) ദീർഘിപ്പിക്കണമെന്ന ആവശ്യവുമായി യാത്രക്കാർ, കൊടിക്കുന്നിൽ സുരേഷ് എം പി, കേന്ദ്ര റെയിൽവേ മന്ത്രിയ്‌ക്ക് കത്തു നൽകി

കോട്ടയം:പഠന, തൊഴിൽ സംബന്ധമായ ആവശ്യങ്ങൾക്കായി തെക്കൻ ജില്ലകളിൽ നിന്ന് നല്ലൊരു ശതമാനം ആളുകൾ ആശ്രയിക്കുന്ന കർണ്ണാടകയിലേയ്ക്ക് ആവശ്യത്തിന് ട്രെയിൻ ലഭ്യമല്ലെന്നത് പലപ്പോഴും വിവാദങ്ങളിൽ വരെ ഇടം പിടിക്കാറുണ്ട്. ഉത്സവ സീസണുകളിൽ സ്പെഷ്യൽ സർവീസുകൾ...

തെറ്റുപറ്റിയെന്ന് നവീൻ ബാബു പറഞ്ഞതായി കളക്ടറുടെ മൊഴി: ഇക്കാര്യം കൈക്കൂലി വാങ്ങിയെന്ന കുറ്റസമ്മതമല്ലെന്ന് കോടതി

കണ്ണൂര്‍: യാത്രയയപ്പു ചടങ്ങില്‍ ദിവ്യ ആരോപണം ഉന്നയിച്ചതിന് പിന്നാലെ എ.ഡി.എം. നവീന്‍ ബാബു ചേംബറിലെത്തി തന്നെ കണ്ടിരുന്നതായി കളക്ടറുടെ മൊഴി. തെറ്റുപറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞുവെന്നും കളക്ടര്‍ മൊഴി നല്‍കിയതായി ദിവ്യയുടെ മുന്‍കൂര്‍...

ദിവ്യ ജയിലിലേക്ക്; രണ്ടാഴ്ച റിമാൻഡിൽ ,മജിസ്ട്രേറ്റിന്‍റെ വീടിന് മുന്നിൽ കരിങ്കൊടി പ്രതിഷേധം

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിൻ്റെ മരണത്തിൽ പ്രതിയായ കണ്ണൂര്‍ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയെ റിമാന്‍ഡ് ചെയ്തു. രണ്ടാഴ്ചത്തേക്കാണ് ദിവ്യയെ മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. പള്ളിക്കുന്നിലെ വനിത ജയിലിലായിരിക്കും ദിവ്യയെ പാര്‍പ്പിക്കുക. അടുത്ത...

ദിവ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി; വൈദ്യപരിശോധനയ്ക്കുശേഷം കോടതിയിലേക്ക്

കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയ്ക്ക് ശേഷം രണ്ടാഴ്ചയോളമുള്ള വിവാദങ്ങള്‍ക്കും ഒളിവ് ജീവിതത്തിനും ശേഷം പി.പി ദിവ്യ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കീഴടങ്ങിയതടെ ഇനിയുള്ള നടപടി കോടതി തീരുമാനിക്കും. കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.

test2