28.8 C
Kottayam
Thursday, June 4, 2026

‘എനിക്ക് രാവിലെ 8 മണിക്ക് തന്നെ വരാനുമരിയാം, നാണം കെട്ട് സ്റ്റേജില്‍ ഒറ്റക്ക് ഇരിക്കാനുമരിയാം”കുമ്മനടി’ മാറി ‘ചന്ദ്രനടി’ വിഴിഞ്ഞം തുറമുഖ ഉദ്ഘാടന വേദിയില്‍ നേരത്തെ എത്തി ഇരുന്ന രാജീവ് ചന്ദ്രശേഖറിനെ ട്രോളിക്കൊന്ന് സോഷ്യല്‍മീഡിയ

Must read

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഉദ്ഘാടന വേദിയില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ വളരെ നേരത്തെ എത്തി ഇരുന്നത് ട്രോള്‍ ഗ്രൂപ്പുകള്‍ക്ക് ചാകരയായി. രാഷ്ട്രീയ നേതാക്കളും ട്രോളുകളുമായി രംഗത്തെത്തി. ‘എനിക്ക് രാവിലെ 8 മണിക്ക് തന്നെ വരാനുമരിയാം, നാണം കെട്ട് സ്റ്റേജില്‍ ഒറ്റക്ക് ഇരിക്കാനുമരിയാം. എനിക്ക് മുതിര…മുതിരാവാക്യം വിലിക്കാനുമരിയാം, വിവരക്കേടുകള്‍ പരയാനുമരിയാം’ എന്നാണ് വി ടി ബല്‍റാമിന്റെ കുറിപ്പ്.

ഞങ്ങള്‍ക്ക് കുമ്മനടിക്കാനും അറിയാം , കുമ്മനടിക്ക് ശേഷം അവതരിപ്പിക്കുന്നത് ചന്ദ്രനടി, അല്‍പ്പന്‍മാരുടെ സദസ് വിഴിഞ്ഞത്തിന്റെ ശോഭകെടുത്തി എന്നൊക്കെയാണ് കമന്റുകള്‍. വിഴിഞ്ഞം ഉദ്ഘാടനവേദിയില്‍ പുലിവാല്‍ കല്യാണം സിനിമയിലെ ജഗതി ഇരിക്കുന്ന തരത്തിലുള്ള ട്രോളുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

- Advertisement -

രാജീവ് ചന്ദ്രശേഖറിന് പദ്ധതിയുടെ സമര്‍പ്പണ വേദിയില്‍ ക്ഷണം ഉണ്ടായിരുന്നു. ഇത് പ്രകാരം അദ്ദേഹം നേരത്തെ വേദിയിലെത്തി ഇറുപ്പുറപ്പിച്ചു. ബിജെപി അണികള്‍ ആവേശത്തോടെ മുദ്രാവാക്യം വിളിച്ചപ്പോള്‍ രാജീവും അതേറ്റു വിളിച്ചു. എന്നാല്‍, ഇത് കണ്ട മന്ത്രി മുഹമ്മദ് റിയാസ് രാജീവിനെ പരിഹസിച്ചു. ഏതാണ്ട് പത്തുമണിയോടെ തന്നെ രാജീവ് ചന്ദ്രശേഖര്‍ സ്ഥലത്തെത്തി വേദിയില്‍ ഇരുപ്പുറപ്പിച്ചു. ഈ സമയം വേദിയില്‍ മറ്റാരും തന്നെ ഉണ്ടായിരുന്നില്ല.

- Advertisement -

സദസ്സിലിരുന്ന പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഇക്കാര്യം ചൂണ്ടിക്കാട്ടി. മന്ത്രിമാര്‍ പലരും സദസ്സിലാണ് ഇരിക്കുന്നത്. എല്ലാവരും വേദിയില്‍ ഇരിക്കേണ്ടതില്ല. പക്ഷെ സംസ്ഥാനത്തിന്റെ ധനകാര്യമന്ത്രി പോലും സദസ്സിലാണ് ഇരിക്കുന്നത്. അപ്പോഴാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ എത്രയോ നേരത്തെ വന്ന് സര്‍ക്കാര്‍ പടിപാടിക്ക് ഇരിക്കുന്നത്. സ്റ്റേജിലിരുന്ന് മുദ്രാവാക്യം വിളിക്കുന്നു. ഇത് അല്‍പ്പത്തരമല്ലേയെന്ന് മന്ത്രി മുഹമ്മദ് റിയാസ് ചോദിച്ചു.

- Advertisement -

പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് ഇത്തരമൊരു അവസരം നല്‍കിയിട്ടുള്ളത്. ഇത് ജനാധിപത്യ വിരുദ്ധമാണ്. ഇരിക്കുന്ന വ്യക്തിയെങ്കിലും ഇതില്‍ അല്പം മാന്യത കാണിക്കണ്ടേ. എന്നിട്ട് സ്റ്റേജിലിരുന്ന് മുദ്രാവാക്യം വിളിക്കുന്നു. ഇത് അല്പത്തരമല്ലേ. ഇതൊന്നും മലയാളി പൊറുക്കില്ല. ബിജെപിയും പ്രധാനമന്ത്രിയുടെ ഓഫീസും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോട് സ്വീകരിക്കുന്ന നിലപാടിന് ഉദാഹരണമാണ് ഒരു പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനെ വേദിയിലിരുത്തിയതിലൂടെ പ്രകടമാകുന്നതെന്നും മുഹമ്മദ് റിയാസ് വിമര്‍ശിച്ചു.

മുഹമ്മദ് റിയാസിനെ പരിഹസിച്ചു കൊണ്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തുവന്നു. നിങ്ങളുടെ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന് നിങ്ങളുടെ മുന്നണിയുടെ കണ്‍വീനര്‍ സ്റ്റേജില്‍ ഉണ്ടാകുന്നത് സ്വാഭാവികമല്ലേ എന്നാണ് രാഹുലിന്റെ പരിഹാസം. പദ്ധതിയുടെ നടത്തിപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മകളെ പോലും അവഗണിക്കുന്ന സര്‍ക്കാര്‍ നയത്തെ പരിഹസിച്ചു കൊണ്ടായിരുന്നു രാഹുലിന്റെ വാക്കുകള്‍. ഇതിനൊക്കെ പുറമേ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ കുത്തൊഴുക്കാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

Popular this week