29.4 C
Kottayam
Saturday, June 6, 2026

എന്റെ തെറ്റായ തീരുമാനം കാരണം ജോസ് ബട്ലർ പുറത്തായി:പിഴവ് ഏറ്റുപറഞ്ഞ് ജയ്സ്വാൾ

Must read

കൊൽക്കത്ത∙ തകർപ്പൻ ബാറ്റിങ് പ്രകടനത്തിലൂടെ രാജസ്ഥാൻ റോയൽസിനെ വിജയത്തിലെത്തിച്ചപ്പോഴും, തനിക്കു പറ്റിയ പിഴവ് സമ്മതിച്ച് യശസ്വി ജയ്സ്വാൾ. തന്റെ തെറ്റായ തീരുമാനം കാരണമാണ് ഓപ്പണർ ജോസ് ബട്‍ലർ പുറത്തായതെന്ന് മത്സരശേഷം യശസ്വി ജയ്സ്വാൾ പ്രതികരിച്ചു. ‘‘ഞാൻ ജോസ് ഭായിയിൽനിന്നു ഒരുപാടു കാര്യങ്ങൾ പഠിച്ചിട്ടുണ്ട്. എന്നാൽ എന്റെ തെറ്റായ തീരുമാനം കാരണമാണ് ജോസ് ഭായ് പുറത്തായത്. ക്രിക്കറ്റിൽ ഇതൊക്കെ സംഭവിക്കുമെന്ന് എല്ലാവർക്കും അറിയാം. ആരും ബോധപൂർവം ചെയ്യുന്ന കാര്യമല്ല.’’– മത്സരത്തിനു ശേഷം യശസ്വി ജയ്സ്വാൾ പറഞ്ഞു.

‘‘സഞ്ജു ഭായ് ബാറ്റു ചെയ്യാനെത്തിയപ്പോൾ പ്രശ്നമൊന്നുമില്ലെന്നു പറഞ്ഞു. നന്നായി കളിക്കാനാണ് ആവശ്യപ്പെട്ടത്. കൊൽക്കത്ത ക്യാപ്റ്റൻ നിതീഷ് ഭായ് ആദ്യ ഓവർ എറിയാനെത്തിയപ്പോൾ അദ്ഭുതമൊന്നും തോന്നിയില്ല. കാരണം ന്യൂബോളില്‍ കൊൽക്കത്ത സ്പിന്നർമാരെ ഉപയോഗിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. കൊൽക്കത്തയ്ക്കെതിരെ സിക്സ് അടിക്കാനായിരുന്നു താൽപര്യം. പക്ഷേ കൂടുതൽ ശ്രദ്ധ നൽകിയത് ടീമിനെ വിജയത്തിലെത്തിക്കാനാണ്.’’–ജയ്സ്വാൾ പറഞ്ഞു.

യശസ്വി ജയ്സ്വാളിന്റെ ബാറ്റിങ് കാണുകയെന്നതായിരുന്നു തന്റെ ജോലിയെന്നു രാജസ്ഥാന്‍ ക്യാപ്റ്റൻ സഞ്ജു സാംസൺ മത്സരത്തിനു ശേഷം പ്രതികരിച്ചു. ‘‘ഈ മത്സരത്തിൽ എനിക്കു പ്രത്യേകിച്ചൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ജയ്സ്വാളിന് സ്ട്രൈക്ക് കൈമാറി എല്ലാം കണ്ടുനിന്നാൽ മതി.

പവർപ്ലേയിൽ കളിക്കുന്നത് ജയ്സ്വാൾ അത്രയേറെ ഇഷ്ടപ്പെടുന്നു. ഞങ്ങൾക്കും അതിൽ സന്തോഷമുണ്ട്. ജയ്സ്വാളിന് വേണ്ടിയാണു ജോസ് ബട്‍ലർ തന്റെ വിക്കറ്റ് വലിച്ചെറിഞ്ഞത്. അങ്ങനെയാണു ടീമിലെ അന്തരീക്ഷം. എല്ലാ മത്സരങ്ങളും രാജസ്ഥാനു വിജയിക്കണം.’’– സഞ്ജു സാംസൺ മത്സരത്തിനു ശേഷം പ്രതികരിച്ചു.

- Advertisement -

കൊൽക്കത്തയ്ക്കെതിരെ മൂന്നു പന്തുകള്‍ നേരിട്ട ജോസ് ബട്‍ലർക്ക് റണ്ണൊന്നുമെടുക്കാൻ സാധിച്ചിരുന്നില്ല. യശസ്വി ജയ്സ്വാളുമായുണ്ടായ ആശയക്കുഴപ്പത്തിനിടെ ആന്ദ്രെ റസ്സൽ ബട്‍ലറെ റണ്ണൗട്ടാക്കുകയായിരുന്നു. ആദ്യം ബാറ്റു ചെയ്ത കൊൽക്കത്ത എട്ട് വിക്കറ്റ് നഷ്ടത്തില്‍ 149 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 13.1 ഓവറിൽ രാജസ്ഥാൻ വിജയത്തിലെത്തി. 41 പന്തുകൾ ബാക്കി നിൽക്കെ റോയൽസ് ഒന്‍പതു വിക്കറ്റ് വിജയം സ്വന്തമാക്കി. 47 പന്തുകൾ നേരിട്ട ജയ്സ്വാൾ 98 റൺസെടുത്തു പുറത്താകാതെ നിന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

Popular this week