27.6 C
Kottayam
Sunday, June 7, 2026

കുഴൽ കിണറിൽ വീണ് 10 ദിവസം; മൂന്നു വയസ്സുകാരിയെ പുറത്തെടുത്തു, സംഭവം രാജസ്ഥാനിലെ കോട് പുത്തലിയിൽ

Must read

ജയ്പൂർ: രാജസ്ഥാനിലെ കോട് പുത്തലിയിൽ 10 ദിവസമായി കുഴൽ കിണറിൽ കുടുങ്ങിയ 3 വയസുകാരിയുടെ മൃതദേഹം പുറത്തെടുത്തു. കുട്ടിയുടെ മരണം സ്ഥിരീകരിച്ചെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ചേതനയെന്ന പെൺകുട്ടിയാണ് കുഴൽകിണറിൽ വീണത്. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. 700 അടി താഴ്ചയുള്ള കുഴൽ കിണറിൽ കഴിഞ്ഞ മാസം 23 നാണ് ചേതന വീണത്. 

പത്ത് അടിയുള്ള ഇരുമ്പ് ദണ്ഡിൽ കൊളുത്ത് വച്ച് കെട്ടി കുട്ടിയുടെ വസ്ത്രത്തിൽ കുരുക്കിട്ട് മുകളിലേക്ക് ഉയർത്താൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടർന്ന് സമാന്തരമായി കുഴിയെടുത്ത് കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു.

ഇതിനായി നിരവധി യന്ത്രങ്ങളും സ്ഥലത്തെത്തിച്ചു. പക്ഷേ പ്രദേശത്ത് പെയ്ത കനത്ത മഴയും രക്ഷാപ്രവർത്തനം ദുഷ്കരമാക്കുകയായിരുന്നു. ഡിസംബർ 23നാണ് അച്ഛന്‍റെ കൃഷി സ്ഥലത്ത് കളിച്ചുകൊണ്ടിരുന്ന ചേതന 700 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണത്. ഉടൻ തന്നെ രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നു.

- Advertisement -

150 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങിക്കിടന്നത്. പൊലീസിന്റെയും എൻഡിആർഎഫ്, എസ്ഡിആർഎഫ് അഗ്നിരക്ഷാസേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്.

- Advertisement -

അതേസമയം, അധികൃതരുടെ ഭാഗത്തുനിന്നുള്ള അനാസ്ഥയാണ് കുട്ടിയെ പുറത്തെത്തിക്കാൻ സാധിക്കാത്തതിന് കാരണമെന്ന് കുട്ടിയുടെ ബന്ധുക്കൾ ആരോപിച്ച് രംഗത്തെത്തിയിരുന്നു. കലക്ടറുടെ കുഞ്ഞായിരുന്നെങ്കിൽ ഇങ്ങനെ വൈകിപ്പിക്കുമായിരുന്നോ എന്നാണ് അമ്മ ധോല ദേവി കണ്ണീരോടെ ചോദിച്ചത്.

മകൾ കുഴൽക്കിണറിൽ വീണ അന്നു മുതൽ ഭക്ഷണം കഴിക്കാതെ അമ്മയുടെ ആരോഗ്യനില മോശമായിരുന്നു. ഓരോ നിമിഷം കഴിയുന്തോറും കുട്ടിയുടെ ആരോഗ്യനിലയിൽ ആശങ്കയുണ്ടെന്നും എത്രയും പെട്ടെന്ന് കുട്ടിയെ പുറത്തെത്തിക്കണമെന്ന് കുടുംബവും നാട്ടുകാരും ആവശ്യപ്പെട്ടിരുന്നു.

എന്നാൽ പത്തു ദിവസം പിന്നിടുമ്പോൾ കുട്ടിയുടെ മൃതദേഹമാണ് പുറത്തെടുക്കാനായത്.  10,000 മുതൽ ഒരു ലക്ഷം വരെ പിഴ, ഇക്കാര്യത്തിൽ ഇനി വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി; വലിച്ചെറിയൽ വിരുദ്ധ വാരാചരണം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പുനലൂർ-മൂവാറ്റുപുഴ റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

പൊലീസ് പരിശോധനക്ക് എത്തിയപ്പോൾ കുക്കറിലെ ചോറിൽ കഞ്ചാവ് ഒളിപ്പിച്ചു; വിസിലടിച്ചപ്പോൾ മണം പരന്നു, പ്രതി അകത്ത്

തൃശൂർ: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ കുക്കറിലെ തിളപ്പിച്ച ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി. അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെ (40) 400 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു. അന്വേഷണത്തിൽ പ്രതിക്ക്...

കൊച്ചിയിൽ യുവതികളെ സംഘം ചേർന്നു മർദിച്ച സംഭവം; പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ

കൊച്ചി: ലൈംഗികചേഷ്ട കാണിച്ചതും കമന്റടിച്ചതും ചോദ്യം ചെയ്ത 2 യുവതികളെ സംഘം ചേർന്നു മർദിച്ചവശരാക്കി വസ്ത്രം വലിച്ചുകീറിയ സംഭവത്തിലെ പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ. പാലക്കാട് ചെറുപ്പുളശ്ശേരിയിൽനിന്നാണ് ഇയാളെ പിടികൂടിയത്. 3...

സി പി.എം- ബി.ജെ.പി ഡീൽ എന്ന ആരോപണത്തിൽ വ്യക്തത വേണം, കോൺഗ്രസ് നേതൃത്വത്തിന് കത്തു നൽകി സി.പി.എം ; ഇന്ത്യാ സഖ്യത്തിൽ പ്രതിസന്ധി

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിൽ കടുത്ത നിലപാടുമായി സിപിഎം. സിപിഎം-ബിജെപി ഡീൽ എന്ന കോൺഗ്രസ് ആരോപണത്തിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി കത്തെഴുതി. വിഷയത്തിൽ നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ ഇന്ത്യ സഖ്യത്തിന്റെ...

Popular this week