വീണ്ടും അസാധാരണ നീക്കവുമായി രാജ്ഭവന്‍, കാലിക്കറ്റ് സര്‍വകലാശാല വിസി നിയമനത്തിന് വിജ്ഞാപനം

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല വിസി നിയമനത്തില്‍ അസാധാരണ നീക്കവുമായി രാജ്ഭവന്‍. വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള വിജ്ഞാപനം രാജ്ഭവന്‍ പുറപ്പെടുവിച്ചു. സാധാരണഗതിയില്‍ വിജ്ഞാപനം ഇറക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. ഇതിനെ മറികടന്നാണ് ഗവര്‍ണറുടെ നീക്കം.

സെര്‍ച്ച് കമ്മിറ്റിയില്‍നിന്ന് സര്‍വകലാശാല പ്രതിനിധി പിന്മാറിയ പശ്ചാത്തലത്തില്‍ കൂടിയാണ് ഗവര്‍ണറുടെ നടപടി. ലഭിക്കുന്ന അപേക്ഷകള്‍ ഗവര്‍ണറുടെ സെക്രട്ടറി സെര്‍ച്ച് കമ്മിറ്റി കണ്‍വീനര്‍ക്ക് കൈമാറും. ഡിസംബര്‍ അഞ്ചിന് അഞ്ച് മണിക്ക് മുമ്പ് അപേക്ഷകള്‍ സമര്‍പ്പിക്കണമെന്നാണ് വിജ്ഞാപനത്തില്‍ നിര്‍ദേശം. പത്ത് വര്‍ഷം പ്രൊഫസര്‍ പോസ്റ്റില്‍ പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News