തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ഒളിച്ചുകളി തുടരുന്നു.ജൂണ്‍ 1 മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് കേരളത്തില്‍ കാലവര്‍ഷക്കാലമായി കണക്കാക്കുന്നത്.ജൂണിൽ ദുർബലമായ തുടക്കമായിരുന്നു. ജൂലൈ ആദ്യവാരം വടക്കൻ കേരളത്തിൽ സജീവമായി..
പകുതിയോടെ ബ്രേക്ക് ഫേസിലേക്ക് നീങ്ങി.ഓഗസ്റ്റ് ആദ്യ വാരം വീണ്ടും മധ്യ തെക്കൻ കേരളത്തിൽ സജീവമായി.വീണ്ടും ബ്രേക്കിലേക്ക്. നീങ്ങുന്നതിന്‍റെ സൂചനകളാണ് വരുന്നത്. 7 ന്യുന മർദ്ദങ്ങളാണ് ഈ കാലയളവില്‍ കാലവര്‍ഷത്തെ സ്വാധീനിച്ചത്.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റ ആഴ്ച തിരിച്ചുള്ള മഴ പ്രവചന പ്രകാരം അടുത്ത രണ്ടാഴ്ചയും ( ഓഗസ്റ്റ് 12-25) കേരളത്തില്‍ സാധാരണ മഴ സാധ്യത മാത്രമാണുള്ളത്.സാധാരണ ഈ കാലയളവിൽ ലഭിക്കുന്ന മഴയെക്കാൾ കുറവ് മഴ മാത്രമാണ് വകുപ്പ് പ്രതീക്ഷിക്കുന്നത്
കേരളത്തില്‍ ഇതുവരെ 15 ശതമാനം മഴ കുറവ്
കാലവര്‍ഷത്തില്‍ ഇതുവരെ കേരളത്തില്‍ 1283.3 മി.മി, മഴയാണ് പെയ്തത്.1513.8 മി.മി. മഴ കിട്ടേണ്ട സാഹചര്യത്തിലാണിത്.ആലപ്പുഴയില്‍ 32 ശതമാനം മഴ കുറവാണ് രേഖപ്പെടുത്തിയത്.പത്തനംതിട്ടയില്‍ 26 ശതമാനം കുറവ് മഴ കിട്ടി.വയനാട് ജില്ലയില്‍ ശരാശരി മഴ കിട്ടി. 4 ശതമാനം കുറവ് മാത്രമാണ് വയനാട്ടില്‍ രേഖപ്പെടുത്തിയത്.