24.7 C
Kottayam
Wednesday, November 27, 2024

മഴയില്ല,ഓഗസ്റ്റില്‍ ലഭിയ്‌ക്കേണ്ടതില്‍ 90 ശതമാനം കുറവ്,ഡാമുകള്‍ വറ്റിവരണ്ടു,സംസ്ഥാനം കടുത്ത പ്രതിസന്ധിയിലേക്ക്‌

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷക്കുറവ് അതിരൂക്ഷം. മുൻ വർഷങ്ങളിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചിരുന്ന ഓ​ഗസ്റ്റിൽ ഇക്കുറി രേഖപ്പെടുത്തിയത് വൻ മഴക്കുറവ്. പെയ്യേണ്ട മഴയിൽ 90 ശതമാനം മഴയും കുറഞ്ഞു. ഓ​ഗസ്റ്റിയിൽ 254.6 മില്ലി മീറ്ററ്‍ മഴ കിട്ടേണ്ട സ്ഥാനത്ത് ഈ വർഷം ലഭിച്ചത് വെറും 25.1 ശതമാനം മാത്രം. 90 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.

മുൻ വർഷം 326.6 മില്ലി മീറ്റർ മഴ ഓ​ഗസ്റ്റിൽ ലഭിച്ചു. എല്ലാ ജില്ലകളിലും മഴ കുറഞ്ഞു. ഇടുക്കി, വയനാട്, കോഴിക്കോട് ജില്ലകളിലടക്കം രൂക്ഷമായ മഴക്കുറവുണ്ടായി. കാലവർഷം സജീവമാകുന്ന ജൂൺ മുതൽ ഓ​ഗസ്റ്റ് വരെയുള്ള കണക്കെടുക്കുമ്പോൾ സംസ്ഥാനത്താകെ 44 ശതമാനം മഴയുടെ കുറവാണ് രേഖഖപ്പെടുത്തിയത്.

ഏറ്റവും കുറഞ്ഞ മഴ ലഭിച്ചത് ഇടുക്കിയിൽ. സാധാരണയിൽ ലഭിക്കേണ്ട മഴയിൽ 60 ശതമാനം കുറവാണ് ഇടുക്കിയിൽ പെയ്തത്. വയനാട്ടിൽ 55 ശതമാനവും കോഴിക്കോട് 53 ശതമാനവും മഴ കുറവ് രേഖപ്പെടുത്തി. അതേസമയം, സംസ്ഥാനത്തെ ജലസംഭരണികളിലും ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു. കെഎസ്ഇബിയുടെ ഉടമസ്ഥതയിലുള്ള ജലസംഭരണികളിൽ 37 ശതമാനം മാത്രം വെള്ളമാണുള്ളത്.

ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയിൽ 32 ശതമാനം മാത്രം വെള്ളമാണുള്ളത്. ഓ​ഗസ്റ്റ് മാസത്തിൽ 70 ശതമാനമായിരുന്നു മുൻ വർഷങ്ങളിൽ ജനനിരപ്പ്. മഴക്കാലത്ത് അധിക വൈദ്യുതി ഉൽപാദിപ്പിച്ച് അയൽസംസ്ഥാനങ്ങൾക്ക് വിറ്റിരുന്ന അവസ്ഥയിൽ നിന്നാണ് ഈ സാഹചര്യത്തിലെത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 54 അടി വെള്ളം കുറവാണ് ഇത്തവണ. മഴ പെയ്ത് ജലനിരപ്പ് ഉയർന്നില്ലെങ്കിൽ വൈദ്യുതി ഉൽപ്പാദനം കടുത്ത പ്രതിസന്ധി നേരിടും.

കഴിഞ്ഞ വർഷം ഇതേ ദിവസം 2386.36 അടിയായിരുന്നു ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. സംഭരണ ശേഷിയുടെ 81 ശതമാനം വെള്ളമുണ്ടായിരുന്നു. എന്നാൽ ഇപ്പോഴുള്ളത് 31 ശതമാനം വെള്ളം മാത്രമാണ്. അതായത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 51 ശതമാനം വെള്ളം കുറവാണ്.

31 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളമാണ് വൈദ്യുതി ഉൽപ്പാദനത്തിന് അവശേഷിക്കുന്നത്. മഴയുടെ അളവിൽ 59 ശതമാനം കുറവുണ്ടായതാണ് ജലനിരപ്പ് കുറയാൻ കാരണം. ജലനിരപ്പ് 2280 അടിയിലെത്തിയാൽ മൂലമറ്റത്ത് വൈദ്യുതി ഉൽപ്പാദനം നിർത്തേണ്ടി വരും. ഇത് സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് കാരണമാകും. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

'ചില മലയാളം സീരിയലുകൾ എൻഡോസൾഫാൻ പോലെ മാരകം'; ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ

കൊച്ചി:ചില മലയാളം സീരിയലുകൾ എൻഡോസൾഫാൻ പോലെ സമൂഹത്തിന് മരാകമാണെന്ന് നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ. സീരിയലുകൾക്ക് സെൻസറിംഗ് ആവശ്യമാണ്. സിനിമയും സീരിയലും വെബ്‌സീരീസുമെല്ലാം ഒരു വലിയ ജനസമൂഹത്തെയാണ് കൈകാര്യം ചെയ്യുന്നത് എന്ന്...

തമിഴ്നാട്ടിൽ അതിശക്തമായ മഴ, 2 ജില്ലകളിൽ റെഡ് അലർട്ട്, 9 ജില്ലകളിൽ സ്കൂളുകൾക്ക് അവധി

ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്രന്യൂന മർദത്തിന്‍റെ സ്വാധീനം കാരണം തമിഴ്നാട്ടിൽ മഴ കനക്കുന്നു. കടലൂർ, മയിലാടുത്തുറൈ ജില്ലകളിൽ റെഡ് അലർട്ടും പത്തിലേറെ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, ചെങ്കൽപെട്ട്, തിരുവള്ളൂർ...

ഐടിഐകളിൽ പഠനസമയം കുറയ്ക്കണം ; ഇന്ന് എസ്എഫ്ഐയുടെ പഠിപ്പ് മുടക്ക് സമരം

തിരുവനന്തപുരം : നവംബർ 27ന് സംസ്ഥാന വ്യാപകമായി ഐടിഐകളിൽ പഠിപ്പ് മുടക്ക് സമരം പ്രഖ്യാപിച്ച് എസ്എഫ്ഐ. ഐടിഐകളിലെ പഠനസമയം കുറയ്ക്കണം എന്ന് ആവശ്യപ്പെട്ടാണ് സമരം. രാജ്യത്തെ മറ്റൊരു സംസ്ഥാനത്തിലും ഇല്ലാത്ത രീതിയിലാണ് കേരളത്തിലെ...

ബജ്രംഗ് പൂനിയക്ക് വിലക്ക്

ന്യൂഡൽഹി: ടോക്കിയോ ഒളിമ്പിക്സ് വെങ്കലമെഡൽ ജേതാവായ ഗുസ്തിതാരം ബജ്രംഗ് പൂനിയക്ക് നാലുവർഷം വിലക്ക്. ദേശീയ ഉത്തേജകവിരുദ്ധ ഏജൻസി (നാഡ) ആണ് വിലക്കേർപ്പെടുത്തിയത്. ഉത്തേജകപരിശോധനയ്ക്ക് വിസമ്മതിച്ചതിനും സാംപിൾ നൽകാത്തതിനാലുമാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതർ പറഞ്ഞു....

അതിതീവ്ര ന്യൂനമർദ്ദം ; കേരളത്തിൽ അഞ്ചുദിവസത്തേക്ക് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദം ആയി മാറിയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ ഇന്ന് ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടുമെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്....

Popular this week