24.9 C
Kottayam
Friday, June 5, 2026

നല്ല കുട്ടിയായി അരിക്കൊമ്പന്‍,ആരോഗ്യം വീണ്ടെടുത്തെന്ന് തമിഴ്‌നാട് വനം വകുപ്പ്,പഴയ ശീലം ഉപേക്ഷിച്ചിട്ടില്ല

Must read

ചെന്നൈ: ജനവാസ കേന്ദ്രങ്ങളിലിറങ്ങി ജനജീവിതം തടസപ്പെടുത്തുകയും ആക്രമണം നടത്തുകയും ചെയ്തതോടെ മയക്കുവെടിയുതിർത്ത് ഇടുക്കി ചിന്നക്കനാലിൽ നിന്ന് നാടുകടത്തിയ കാട്ടാന അരിക്കൊമ്പൻ ആരോഗ്യം വീണ്ടെടുത്തതായി തമിഴ്നാട് വനംവകുപ്പ്. അഗസ്ത്യാർമല ആനത്താര ഉൾപ്പെടുന്ന കോതയാർ മുണ്ടൻതുറൈ കടുവ സങ്കേതത്തിൻ്റെ ഉള്ളിലാണ് അരിക്കൊമ്പനുള്ളത്. പ്രദേശവുമായും മറ്റ് ആനകളുമായും അരിക്കൊമ്പൻ ഇണങ്ങിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.

കഴിഞ്ഞ ഒരു മാസത്തിനിടെ ആനക്കൂട്ടങ്ങൾക്കൊപ്പം ആറുതവണ അരിക്കൊമ്പനെ കണ്ടെത്തി. ക്യാമറ ട്രാക്ക് ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിലാണ് ആനക്കൂട്ടത്തിനൊപ്പം അരിക്കൊമ്പനെ കാണാനായത്.

ശരീരത്തിൽ ഘടിപ്പിച്ചിരിക്കുന്ന റേഡിയോ കോളറിൽ നിന്ന് വിവരങ്ങൾ ലഭ്യമാകുന്നുണ്ട്. ആനക്കൂട്ടങ്ങളുമായി ഇണങ്ങിയെങ്കിലും ഒറ്റയ്ക്ക് നടക്കുന്ന പഴയ ശീലം അരിക്കൊമ്പന് ഇപ്പോഴുമുണ്ടെന്നാണ് വനം വകുപ്പ് വ്യക്തമാക്കുന്നത്.

ആനക്കൂട്ടത്തിനൊപ്പം അരിക്കൊമ്പൻ ചേർന്നതായി തമിഴ്നാട് വനം വകുപ്പ് മുൻപ് വ്യക്തമാക്കിയിരുന്നു. ആനയുമായി ബന്ധപ്പെട്ട വിശദ റിപ്പോർട്ട് വകുപ്പ് സെക്രട്ടറിക്കും ഹൈക്കോടതിക്കും കൃത്യമായ സമയങ്ങളിൽ കൈമാറുന്നുണ്ട്. അരിക്കൊമ്പനുമായി ബന്ധപ്പെട്ട ഹർജികൾ മദ്രാസ് ഹൈക്കോടതിയിൽ തുടർച്ചയായി എത്തുന്ന സാഹചര്യത്തിലാണ് റിപ്പോർട്ട് കൈമാറുന്നത്. അരിക്കൊമ്പൻ്റെ വിവരങ്ങൾ പുറത്തുവിടണമെന്നതടക്കമുള്ള വിവരങ്ങൾ ആവശ്യപ്പെട്ടാണ് തുടർച്ചയായി ഹർജികൾ എത്തുന്നത്.

- Advertisement -

തമിഴ്നാട്ടിലെത്തിയ അരിക്കൊമ്പൻ ഇപ്പോൾ അരുമൈ മകൻ എന്നാണ് അറിയപ്പെടുന്നത്. ജനവാസ കേന്ദ്രങ്ങളിലേക്ക് മടങ്ങിയെത്തുമോ എന്ന ആശങ്കയിൽ ഏർപ്പെടുത്തിയിരുന്ന ശക്തമായ നീരീക്ഷണം ഇപ്പോഴില്ല. പ്രത്യേക ഫീൽഡ് സ്റ്റാഫിനെ പിൻവലിച്ചുവെങ്കിലും ആൻ്റി പോച്ചിംങ് സ്ക്വാഡിൻ്റെയും റിസർവിനുള്ള വയർലെസ് കേന്ദ്രവും സൈലൻ്റ് ഡ്രോണുകളും അരിക്കൊമ്പനെ കൃത്യമായ ഇടവേളകളിൽ നിരീക്ഷിക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുന്നുണ്ട്.

- Advertisement -

കെറ്റിഎംആർ ഫീൽഡ് ഡയറക്ടർ – ചിഫ് വൈൽഡ് ലൈഫ് വാർഡൻ എന്നിവർക്കാണ് അരിക്കൊമ്പൻ്റെ ചുമതലയുള്ളത്. ഇതുകൂടാതെ കളക്കാട്, അംബാദമുദ്രം ഉൾപ്പെടെയുള്ള നാല് റേഞ്ച് ഫോറസ്റ്റ് ഓഫീസർമാർ നേരിട്ട് ചുമതലയും വഹിക്കുന്നുണ്ട്. അരിക്കൊമ്പനെ നിരീക്ഷിക്കാൻ 36 പേരടങ്ങുന്ന പ്രത്യേക സംഘത്തെയാണ് തമിഴ്നാട് വനം വകുപ്പ് നിയോഗിച്ചിരുന്നത്. അരിക്കൊമ്പൻ പ്രദേശവുമായി ഇണങ്ങിയതോടെ ഇവരുടെ എണ്ണം വെട്ടിക്കുറച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

Popular this week