തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ നാളെ ( ജൂണ്‍ 17) അവധി പ്രഖ്യാപിച്ചു. കോട്ടയത്തും കാസർകോടും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അതാത് ജില്ലയിലെ കളക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കുട്ടനാട് താലൂക്ക് പരിധിയിലെ ഏകദേശം എല്ലാ സ്‌കൂളുകളിലും പൊതുവഴികളിലും വെള്ളക്കെട്ട് ഉണ്ട്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും നാളെ അവധി നല്‍കി ജില്ലാ കളക്ടര്‍ ഉത്തരവായി. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.
കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കിളിരൂര്‍ എസ്.എന്‍.ഡി.പി. എച്ച്.എസ്.എസിനും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ച് ഉത്തരവായി.
കാസര്‍കോട് നിലവില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വെള്ളരിക്കുണ്ട് താലൂക്കിലെ ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ പറമ്പ, എംജിഎം യുപി സ്‌കൂള്‍ കോട്ടമല എന്നീ സ്‌കൂളുകള്‍ ക്ക് ക്യാമ്പ് അവസാനിക്കുന്നത് വരെ അവധി നല്‍കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.


