മസ്‌ക്കറ്റ്: അറബിക്കടലില്‍ രൂപപ്പെട്ട ന്യുനമര്‍ദ്ധം കൂടുതല്‍ തീവ്രമാകുന്ന സാഹചര്യത്തില്‍ സുല്‍ത്താനേറ്റില്‍ വരും ദിവസങ്ങളിലും ശക്തമായ മഴയുണ്ടാകുമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ (PACA) അറിയിച്ചു. തെക്കന്‍ ശര്‍ഖിയ, അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളിലാകും കൂടുതല്‍ ശക്തമായ മഴയുണ്ടാകുക. മഴയ്ക്കൊപ്പം കാറ്റിനും, ഇടിമിന്നലുകള്‍ക്കും സാധ്യതയുള്ളതിനാല്‍ മുഴുവന്‍ ആളുകളും കൃത്യമായ ജാഗ്രത പുലര്‍ത്തണം.
ഇതിനോടൊപ്പം തന്നെ വരും ദിവസങ്ങളില്‍ മരു പ്രദേശങ്ങളിലും, തുറസ്സായ മേഖലകളിലും മണല്‍ കാറ്റുകള്‍ക്കും സാധ്യതയുണ്ട്. തീര മേഖലകള്‍ പ്രഷുബ്ധമാകുന്നതിനാല്‍ ആളുകള്‍ മീന്‍പിടുത്തങ്ങള്‍ക്കും, അല്ലാതെയും കടലിലേക്കിറങ്ങുന്നത് ഒഴിവാക്കണം. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം തിങ്കളാഴ്ച്ച വരെയാകും മഴ തുടരുക