25.1 C
Kottayam
Thursday, June 18, 2026

ഇടിമിന്നൽ,മഴ, കാറ്റ്, 5 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യത. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിപ്പില്ലെങ്കിലും കിഴക്കൻ മേഖലകളിൽ പരക്കെ മഴ കിട്ടും. മീൻപിടിത്തത്തിനുള്ള വിലക്ക് തുടരുകയാണ്. ഇനിയുള്ള ദിവസങ്ങളിൽ കാലവർഷം കൂടുതൽ മെച്ചപ്പെടും. നാളെ പത്തനംതിട്ട മുതൽ ഇടുക്കി വരെയുള്ള അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്ത മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം, ബിപോർജോയ് ചുഴലിക്കാറ്റിന്‍റെ ഭീതി ഒഴിയുന്നു. ഇന്നലെ അർദ്ധരാത്രിയോടെ തീവ്രന്യൂനമർദ്ദമായി മാറിയ ബിപോർജോയ് വരുന്ന 6 മണിക്കൂറിനുള്ളിൽ ശക്തി കുറഞ്ഞ് ന്യൂനമർദ്ദമായിമാറും. ​ഗുജറാത്തിൽ നിന്നും രാജസ്ഥാനിന്റെ തെക്കുപടിഞ്ഞാറ് മേഖലകളിലേക്ക് പ്രവേശിച്ച ബിപോർജോയ് നിലവിൽ 10 കിമീ വേ​ഗതയിലാണ് സഞ്ചരിക്കുന്നത്.

രാജസ്ഥാനിൽ വിവിധയിടങ്ങളിൽ നിലവിൽ ശക്തമായ മഴ ലഭിക്കുന്നുണ്ട്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മണിക്കൂറിൽ 65 കിമീ വരെ വേ​ഗതയിൽ കാററടിക്കുമെന്നാണ് നിലവിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

- Advertisement -

തെക്കൻ രാജസ്ഥാനിൽ അതിശക്തമായ മഴയ്ക്കും, ​ഗുജറാത്തിലും കച്ചിലും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. അതേസമയം, ബിപോർജോയ് ചുഴലിക്കാറ്റ് നാശം വിതച്ച ​ഗുജറാത്തിലെ സ്ഥലങ്ങൾ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സന്ദർശിക്കും.

- Advertisement -

ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്.

ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.

- Advertisement -

– ഇടിമിന്നലിൻറെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

– ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

– കുട്ടികൾ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഗവിയിൽ അംഗനവാടി ജീവനക്കാരി കൊല്ലപ്പെട്ടത് ബലാത്സംഗശ്രമത്തിനിടെ; കുറ്റം സമ്മതിച്ച് യുവാവ്

പത്തനംതിട്ട: ഗവിയിൽ വനത്തിനുള്ളിൽ 32 വയസ്സുകാരിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്. സംശയാസ്പദമായ സാഹചര്യത്തിൽ പോലീസ് കസ്റ്റഡിയിലെടുത്ത ആദിവാസി യുവാവ് വിനോദ് കുറ്റം സമ്മതിച്ചു. ബലാത്സംഗ ശ്രമത്തിനിടെ...

ആരോഗ്യവകുപ്പിന് വൻ തിരിച്ചടി; ഡിഎച്ച്എസ് റീനയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്ത് ട്രൈബ്രൂണൽ

തിരുവനന്തപുരം ഭരണസിരാകേന്ദ്രത്തിൽ വലിയ ഐ.എ.എസ്-ആരോഗ്യവകുപ്പ് തർക്കങ്ങൾക്ക് വഴിതുറന്നുകൊണ്ട് ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. കെ. ജെ. റീനയെ പെട്ടെന്ന് മാറ്റിയ സംസ്ഥാന സർക്കാരിന്റെ ഉത്തരവ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ സ്‌റ്റേ ചെയ്തു....

മുല്ലപ്പെരിയാറിൽ പുതിയ ഡാം അനുവദിക്കില്ല, ജലനിരപ്പ് 152 അടിയാക്കും; നിലപാട് വ്യക്തമാക്കി TVK സർക്കാർ

ചെന്നൈ: മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന്റെ ആവശ്യങ്ങൾ തള്ളി തമിഴ്നാട്ടിലെ ടി.വി.കെ. സർക്കാർ രംഗത്ത്. നിയമസഭയിൽ നടന്ന ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിലാണ്, മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാൻ അനുവദിക്കില്ലെന്ന ഔദ്യോഗിക തീരുമാനം സർക്കാർ അറിയിച്ചത്. കേരളത്തിന്...

ഛത്തീസ്ഗഢിൽ ബിജെപി നേതാവ് ഉൾപ്പെടെ മൂന്ന് പേരെ കാറിനുള്ളിലിട്ട് ചുട്ടുകൊന്നു

ബിലാസ്പൂര്‍: ഛത്തീസ്ഗഢിലെ കോറിയ ജില്ലയിൽ മണൽ ഖനനത്തെച്ചൊല്ലിയുണ്ടായ കടുത്ത തർക്കത്തെത്തുടർന്ന് ബിജെപി നേതാവ് ഉൾപ്പെടെ മൂന്ന് പേരെ കാറിനുള്ളിലിട്ട് അതീവ ക്രൂരമായി ചുട്ടുകൊന്നു. ബിജെപി നേതാവും മുൻ ജനപദ പഞ്ചായത്ത് പ്രസിഡന്റുമായ ഭരത്...

തൃണമൂൽ നേതാക്കളെ അടിവസ്ത്രത്തിൽ തെരുവിലൂടെ നടത്തിച്ച് പോലീസ്; ‘രാമരാജ്യം ഇങ്ങനെ’യെന്ന് ബിജെപി

കൊല്‍ക്കൊത്ത: പശ്ചിമ ബംഗാളിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് (TMC) നേതാക്കളെ പോലീസ് വിലങ്ങണിയിച്ച് ജനമധ്യത്തിലൂടെ നടത്തിച്ച സംഭവം ദേശീയ രാഷ്ട്രീയത്തിൽ വലിയ രീതിയിലുള്ള വിവാദങ്ങൾക്കും കടുത്ത പ്രതിഷേധങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. പാർട്ടിക്കും അറസ്റ്റിലായ ജഹാംഗീർ...

Popular this week